ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ പാലക്കാട്: ബസ് യാത്രയ്ക്കിടെ മംഗലംഡാം സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ നിന്ന് രണ്ട് പവൻ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശിനിയും മണികണ്ഠന്റെ ഭാര്യയുമായ ആറായി (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 19-നാണ് കേസിനാസ്പദമായ സംഭവം. മംഗലംഡാം സ്വദേശിനി ലീലയുടെ രണ്ട് പവൻ സ്വർണ്ണമാലയാണ് മോഷണം പോയത്. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ബസിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിനിടെ ഓണത്തിരക്കിൽ ഗോവിന്ദാപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന ബസിൽ പ്രതി യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു. വിവരം കൊല്ലങ്കോട് പോലീസിന് കൈമാറിയതിനെ തുടർന്ന് അവരുടെ സഹായത്തോടെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തിരക്കേറിയ ബസ് റൂട്ടുകളിൽ യാത്ര ചെയ്ത് സ്ത്രീകളുടെ സൈഡ് ബാഗുകളിൽ നിന്ന് സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഒരു ദിവസം തന്നെ പലതവണ മോഷണം നടത്തിയ ശേഷം ഓട്ടോറിക്ഷകളിൽ കയറി രക്ഷപ്പെടുന്നതും ഇവരുടെ രീതിയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ പാലക്കാട്: ബസ് യാത്രയ്ക്കിടെ മംഗലംഡാം സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ നിന്ന് രണ്ട് പവൻ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശിനിയും മണികണ്ഠന്റെ ഭാര്യയുമായ ആറായി (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 19-നാണ് കേസിനാസ്പദമായ സംഭവം. മംഗലംഡാം സ്വദേശിനി ലീലയുടെ രണ്ട് പവൻ സ്വർണ്ണമാലയാണ് മോഷണം പോയത്. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ബസിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിനിടെ ഓണത്തിരക്കിൽ ഗോവിന്ദാപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന ബസിൽ പ്രതി യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു. വിവരം കൊല്ലങ്കോട് പോലീസിന് കൈമാറിയതിനെ തുടർന്ന് അവരുടെ സഹായത്തോടെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തിരക്കേറിയ ബസ് റൂട്ടുകളിൽ യാത്ര ചെയ്ത് സ്ത്രീകളുടെ സൈഡ് ബാഗുകളിൽ നിന്ന് സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഒരു ദിവസം തന്നെ പലതവണ മോഷണം നടത്തിയ ശേഷം ഓട്ടോറിക്ഷകളിൽ കയറി രക്ഷപ്പെടുന്നതും ഇവരുടെ രീതിയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
- ഉലകം ചുറ്റും വാലിബൻ: കാജാ ഹുസൈന്റെ യാത്രകൾക്ക് പിന്നിലെ കൗതുകം പാലക്കാട് ∙ യാത്രയെ വെറുമൊരു വിനോദമായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കൽപ്പാത്തി സ്വദേശിയായ കാജാ ഹുസൈൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പുതിയ സ്ഥലങ്ങളും കാഴ്ചകളും പരിചയപ്പെടുകയും ചെയ്യുന്നതാണ് കാജാ ഹുസൈന്റെ പ്രധാന ഹോബി. ഒഴിവുസമയം പാഴാക്കാതെ ഓരോ യാത്രയിലും പുതിയ അനുഭവങ്ങൾ തേടുകയാണ് ഈ യാത്രാപ്രേമി. സ്വന്തമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിചയപ്പെട്ടതിന് ശേഷമാണ് സുഹൃത്തുക്കളെയും കൂട്ടി വീണ്ടും അവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങി സൗകര്യത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങളിലാണ് യാത്ര. യാത്രയിൽ സ്ഥിരം സഹചാരികളായ നൗഫൽ, റിയാസ് തുടങ്ങിയ സുഹൃത്തുക്കളും പലപ്പോഴും ഒപ്പമുണ്ടാകും. യാത്രകൾക്ക് വലിയ ചെലവ് വരുത്താതിരിക്കാനും കാജാ ഹുസൈൻ പ്രത്യേകം ശ്രദ്ധിക്കുന്നു. രാവിലെ തന്നെ യാത്ര പുറപ്പെടും. ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ചെലവഴിച്ച് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ പരമാവധി ചുരുക്കുകയാണ് രീതി. കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിലും യാത്രാ ചെലവ് നിയന്ത്രിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ശീലങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതശൈലിയാണ് കാജാ ഹുസൈന്റെ യാത്രകൾക്കും കരുത്ത്. യാത്രയിൽ ഓരോ നിമിഷവും ആസ്വദിക്കുമ്പോഴും അനാവശ്യ ചെലവുകളോ ആർഭാടങ്ങളോ ഒഴിവാക്കുന്നു. യാത്രകളോടുള്ള ഈ ഇഷ്ടം സുഹൃത്തുക്കൾക്കിടയിലും കാജാ ഹുസൈനെ വ്യത്യസ്തനാക്കുന്നു. ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ അവിടേക്ക് എങ്ങനെ എത്താം, എന്തൊക്കെ കാണാം, കുറഞ്ഞ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നൊക്കെയാണ് അടുത്ത ആലോചന. ആദ്യം സ്വയം പോയി സ്ഥലത്തെ മനസ്സിലാക്കിയ ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും യാത്ര ചെയ്യുന്നതാണ് പതിവ്. യാത്രകൾക്കൊപ്പം ഉപജീവനത്തിനായി ഓട്ടോമൊബൈൽ ഷോപ്പും നടത്തിവരികയാണ് കാജാ ഹുസൈൻ. ജോലിത്തിരക്കുകൾക്കിടയിലും യാത്രയ്ക്കായി സമയം കണ്ടെത്തുന്ന അദ്ദേഹം, ജീവിതത്തിൽ ലഭിക്കുന്ന ഓരോ ദിവസവും പുതിയ അനുഭവങ്ങൾക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. യാത്ര ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴി മാത്രമല്ല; പുതിയ മനുഷ്യരെയും സ്ഥലങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടാനുള്ള അവസരമാണെന്നാണ് കാജാ ഹുസൈന്റെ യാത്രകൾ പറയുന്നത്.3
- തിരുവോണ നാളിൽ മഴയെപ്പോലും കൂസാതെ നാടൻ കളികളും കലാരൂപങ്ങളുമായി ഒത്തുകൂടി ആഘോഷ ലഹരിയിലാറാടി ആറ്റത്ര ഗ്രാമം ഓണാഘോഷത്തിന്റെ ഗൃഹാതുരത്വം ഇന്നും നെഞ്ചിലേറ്റുന്ന ഒരുപിടി ഗ്രാമീണരുടെ ഒത്തുചേരലിന് വേദിയായിരിക്കുകയാണ് ആറ്റത്ര. തിരുവോണ സദ്യയ്ക്ക് ശേഷം ഗ്രാമവാസികൾ ഒന്നടങ്കം കളിക്കളത്തിലേക്ക് എത്തിയതോടെ നാടൻ കളികളും ആവേശകരമായ മത്സരങ്ങളും കൊണ്ട് പ്രദേശം ഉത്സവപ്പറമ്പായി മാറി. തിമിർത്തു പെയ്ത മഴയെപ്പോലും വകവെക്കാതെ പ്രായഭേദമന്യേ നാട്ടുകാർ മത്സരങ്ങളിൽ പങ്കെടുത്തു. വാശിയേറിയ വടംവലിയും വിവിധ നാടൻ കായിക വിനോദങ്ങളും ആഘോഷത്തിന് പകിട്ടേകി. ചങ്ങായീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ആറ്റത്രയിലെ ദ്രൗപതി കൂട്ടായ്മ വേദിയിലെത്തിച്ച വീരനാട്യം കാണികൾക്ക് ദൃശ്യവിരുന്നായി.1
- മുതുകുറിശ്ശി ശ്രീ കിരാതമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണനാളിൽ ദർശനത്തിനെത്തിയ ഭക്തജനത്തിരക്ക്.1
- മറ്റത്തൂർ 19-ാം വാർഡിൽ ഒരു കാവനാടൻ ഓണോൽസവം സംഘടിപ്പിച്ചു കാവനാട് ഓണാഘോഷം സംഘടിപ്പിച്ചു മറ്റത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒരു കാവനാടന്‍ ഓണോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ആര്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ,ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.സി. ബിജു ,ടി.എ. ഉണ്ണികൃഷ്ണന്‍്, എ.കെ. സാജു, കെ.എസ് അപ്പുക്കുട്ടന്‍, ഷീജവത്സന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ തെക്കിനിയത്ത് അന്തോണി, ചേത്തക്കുടത്ത് ശ്രീധരന്‍, മാഞ്ഞൂരാന്‍ പൗലോസ് എന്നിവരെ ആദരിച്ചു. കെ.എസ അജീഷ്, വി. കൃഷ്ണന്‍, ജിനി മുരളി, ഇ.കെ രാജലക്ഷ്മി , എം. കെ. ബാബു , കെ. എ അജീഷ്, പി.പി. രാജേഷ്, ജോജോ കാട്ടഌീടിക അനില്‍ ചേത്തക്കുടം, ടി.സി. അനില്‍, കെ.എസ് സുകുമാരന്‍, വര്‍ഗീസ് പുല്ലോക്കാരന്‍, നിമിഷ രാഹുല്‍, വിമലസുകുമാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പൂക്കള മത്സരം നടത്തി. ചൈത്രം ,കാരുണ്യ, ശിവശക്തി എന്നീ കുടുംബശ്രീ യുണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അങ്കണവാടി കുട്ടികള്‍ മുതല്‍ എണ്‍പതു പിന്നിട്ട വയോജനങ്ങളെ വരെ പങ്കെടുപ്പിച്ച് വിവിധ കായിക മത്സരങ്ങള്‍ നടത്തി. ഓലമെടയല്‍, ഗോലികളി, വാഴകയറ്റം, കസേരകളി, ഫുട്‌ബോള്‍ ഗോളടി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അസ്ത്ര ഞാറക്കല്‍, ശ്രീശരണി മുളയം, കുമരഞ്ചിറ കാവിലമ്മ എന്നീ ടീമുകള്‍ പങ്കെടുത്ത വീരനാട്യം അരങ്ങേറി.1
- വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും കൂടുന്നു,ഗൂഡല്ലൂർ–ഓവാലി മേഖലയിൽ 48മണിക്കൂർ ഹർത്താൽ തുടങ്ങി വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഗൂഡല്ലൂർ–ഓവാലി മേഖലയിൽ പ്രാദേശിക സംഘടനകളും വ്യാപാരികളും ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് (ഹർത്താൽ) ആരംഭിച്ചു. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഹർത്താൽ നടക്കുന്നത്. ഹർത്താലിനെ തുടർന്ന് ഗൂഡല്ലൂർ അതിർത്തി മേഖലയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണം അവധിക്കാലത്ത് ഊട്ടി, മൈസൂർ, നീലഗിരി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും സേവനങ്ങളും അടഞ്ഞു കിടക്കുകയാണ് ഹർത്താൽ കാരണം പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവന മേഖലകളും പ്രവർത്തിക്കുന്നില്ല.1
- എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. വഴിത്തല : എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. സിംഗിൾസ് വിഭാഗത്തിൽ ഷെഡാൻ സനൂജ് , ഈരാറ്റുപേട്ട യെ പരാജയപ്പെടുത്തി ഡേവിഡ് തോമസ് തൊടുപുഴ വിജയിയായി. ഡബിൾസ് വിഭാഗത്തിൽ സ്റാവൺ -ശിവ , വൈക്കം സഖ്യത്തെ പരാജയപ്പെടുത്തി ഷെഡാൻ സനൂജ് - നെയ്ഫ് , ഈരാറ്റുപേട്ട സഖ്യം വിജയികളായി. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പറും, വഴിത്തല സഹകരണ ബാങ്ക് പ്രസിഡണ്ടും , വഴിത്തല ലയൻസ് ക്ലബ് പ്രസിഡണ്ടുമായ ക്ലമൻ്റ് ഇമ്മാനുവൽ മത്സരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ അഡ്വൈസർ തമ്പി എരുമേലിക്കര അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ബോബി കാവനാൽ ട്രഷറർ സണ്ണി ജോസഫ് മീനംകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വഴിത്തല സെൻറ് ആൻറണീസ് സ്കൂൾ മാനേജർ ഫാ : സിബിൻ കൂട്ടക്കല്ലിങ്കൽ , പുറപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ടോമിച്ചൻ മുണ്ടുപാലം ലൂക്കോസ് എസ് തോമസ്, ജയദീപ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സംസ്ഥാന ബാഡ്മിൻറൺ മത്സരത്തിൽ 15 വയസ്സിൽ താഴെയും 17 വയസ്സിൽ താഴെയും വിഭാഗത്തിൽ വിജയിയായ ശ്രീഷറിനെ തദവസരത്തിൽ ഉപഹാരം നൽകി അനു മോദിച്ചു.2
- ലോറികൾ കൂട്ടിയിടിച്ച് തീ കത്തി ഡ്രൈവർ വെന്തു മരിച്ചു. പാലക്കാട് കല്ലടിക്കോട് ആണ് അപകടമുണ്ടായത്. ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ആണ് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ലോറിക്ക് തീപിടിക്കുകയും ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. പുലർച്ചെ 5:30-ഓടെയാണ് അപകടം ഉണ്ടായത്2
- പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.കൂട്ടുകാരനൊപ്പം പുഴയുടെ സമീപത്ത് കളിക്കാൻ പോയതിന് പിന്നാലെയാണ് കുട്ടി പുഴയിൽ ഇറങ്ങിയത്. ഇരുവരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഒരാൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തിക്കയറി. ഇതിനിടെയാണ് മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ട് കാണാതായത്.സമീപത്തെ വീടുകളിലെത്തി ഒപ്പമുണ്ടായിരുന്ന കുട്ടി തന്നെയാണ് കൂട്ടുകാരൻ ഒഴുക്കിൽപെട്ടതായി വിവരമറിയിച്ചത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്സും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.കുട്ടി ഒഴുക്കിൽപ്പെട്ടതിന്റെ കൃത്യമായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രാത്രിയിലും സാധ്യമായത്ര തിരച്ചിൽ ശക്തമാക്കുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.3