logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

വികസനത്തിന്‍റെ കാത്തിരിപ്പില്‍ ഇടുക്കിയുടെ ടൂറിസം കവാടം കാറ്റിന്റെ കരുത്തും മലനിരകളുടെ സൗന്ദര്യവും അതിരില്ലാത്ത കാഴ്ചകളുമൊരുക്കി സഞ്ചാരികളുടെ മനം കവരുന്ന രാമക്കല്‍മേട്.ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെക്കാലമായി ശ്രദ്ധേയമായ ഇടം നേടിയിട്ടും അതിനനുസരിച്ചുള്ള സമഗ്ര വികസനം ഇപ്പോഴും പാതിവഴിയിലാണ്. പ്രകൃതിയും ഐതിഹ്യവും സാഹസിക വിനോദസഞ്ചാരവും വൈദ്യുതോത്പാദനവും അതിർത്തിക്കാഴ്ചകളുമെല്ലാം ഒരിടത്ത് സംഗമിക്കുന്ന അപൂർവ കേന്ദ്രമാണ് രാമക്കല്‍മേട്. പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3500 അടി ഉയരത്തിലാണ് രാമക്കല്‍മേട്. ഏഷ്യയിലെ ശക്തമായ കാറ്റ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ എത്തുന്നവർക്ക് ഏറ്റവും ആദ്യം അനുഭവപ്പെടുന്നത് മലനിരകളിലൂടെ ആഞ്ഞുവീശുന്ന കാറ്റാണ്. കാറ്റിനൊപ്പം മഞ്ഞും വെയിലും മഴയും മാറിമാറിയെത്തുന്ന കാലാവസ്ഥയും രാമക്കല്‍മേടിന്റെ പ്രത്യേകതയാണ്. തമിഴ്നാടിന്റെ വിശാലമായ സമതലപ്രദേശങ്ങളിലേക്കുള്ള ദൂരക്കാഴ്ചയാണ് മറ്റൊരു പ്രധാന ആകർഷണം. തെളിഞ്ഞ കാലാവസ്ഥയില്‍ തേനി, കമ്പം, ഉത്തമപാളയം, ബോഡിനായ്ക്കന്നൂർ തുടങ്ങിയ പ്രദേശങ്ങളുടെ വിശാലമായ ഭൂപ്രകൃതി മലമുകളില്‍നിന്ന് ആസ്വദിക്കാം. സന്ധ്യയാകുമ്പോള്‍ താഴ്വരയിലെ പട്ടണങ്ങളില്‍ തെളിയുന്ന വിളക്കുകളും കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു. രാമന്റെ പാദസ്പർശത്തിന്റെ ഐതിഹ്യം രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് രാമക്കല്‍മേടിന്റെ പേരിനും പ്രശസ്തിക്കും പിന്നില്‍. സീതയെ അന്വേഷിച്ച്‌ ശ്രീരാമനും ലക്ഷ്മണനും ഈ മലനിരകളില്‍ എത്തിയെന്നും രാമൻ പാറയില്‍ കാല്‍വച്ച സ്ഥലമാണ് പിന്നീട് രാമക്കല്‍മേടെന്ന പേരില്‍ അറിയപ്പെട്ടതെന്നുമാണ് പ്രാദേശിക വിശ്വാസം. ഐതിഹ്യവും പ്രകൃതിഭംഗിയും ഒരുമിക്കുന്നതാണ് ഈ മലനിരകളുടെ പ്രത്യേകത. കുറവൻ–കുറത്തി ശില്പം രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് കുറവൻ–കുറത്തി ശില്പം. ഇടുക്കി അണക്കെട്ടിന്റെ നിർമാണ ചരിത്രവുമായി ബന്ധമുള്ള കുറവൻ–കുറത്തി ദമ്പതികളുടെ സ്മരണയിലാണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്. ഈ ശില്പം രാമക്കല്‍മേടിന്റെ പ്രധാന അടയാളങ്ങളിലൊന്നായി മാറി. കൊടുംകാറ്റിലും മഴയിലും മലമുകളില്‍ ഉറച്ചുനില്‍ക്കുന്ന ശില്പവും അതിനു ചുറ്റുമുള്ള വിശാലമായ പ്രകൃതിദൃശ്യങ്ങളും സഞ്ചാരികള്‍ക്ക് മികച്ച കാഴ്ചാനുഭവമാണ് നല്‍കുന്നത്. കുറവൻ–കുറത്തി ശില്പത്തിനു പുറമേ ഹോണ്‍ബില്‍ ആകൃതിയിലുള്ള വാച്ച്‌ ടവർ, കുട്ടികളുടെ പാർക്ക്, വിവിധ വ്യൂ പോയിന്റുകള്‍ എന്നിവയും ഇവിടെയുണ്ട്. ആമപ്പാറ, ആമപ്പാറയിലെ പാറക്കെട്ടുകള്‍, ഓഫ് റോഡ് യാത്ര, മലനടപ്പ് തുടങ്ങിയവയും സാഹസിക വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ വർധിപ്പിക്കുന്നു.കാറ്റാടിപ്പാടങ്ങളും രാമക്കല്‍മേടിന്റെ മറ്റൊരു മുഖവും രാമക്കല്‍മേടിന്റെ മറ്റൊരു പ്രത്യേകതയാണ് കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം. പുഷ്പക്കണ്ടം, കുറുവിക്കാനം മേഖലകളിലെ കാറ്റാടികള്‍ മലനിരകളുടെ ഭംഗിക്ക് പുതിയൊരു ദൃശ്യഭാവം നല്‍കുന്നു. കാറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശമെന്ന നിലയിലും രാമക്കല്‍മേട് ശ്രദ്ധേയമാണ്.അതേസമയം, കോടികള്‍ മുടക്കി നിർമിച്ച സോളാർ വൈദ്യുതി കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തത് ഇപ്പോള്‍ വലിയ ചർച്ചയായിരിക്കുകയാണ്. 16 കോടി രൂപ ചെലവില്‍ നിർമിച്ച സോളാർ വൈദ്യുതി കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷമായിട്ടും പ്രവർത്തനസജ്ജമാകാതെ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ് വൈദ്യുതി ഉത്പാദനത്തിന് വലിയ സാധ്യതയുള്ള രാമക്കല്‍മേട്ടില്‍ത്തന്നെ കോടികള്‍ ചെലവഴിച്ച പദ്ധതി പ്രവർത്തനരഹിതമായി കിടക്കുന്നത് പരിഹരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ടൂറിസം വികസനത്തിന് പുതിയ പ്രതീക്ഷ രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 1.2കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ നല്‍കിയിട്ടുണ്ട്. സന്ദർശകർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ടൂറിസം കേന്ദ്രത്തിന്റെ മുഖം മിനുക്കുന്നതിനുമുള്ള പദ്ധതികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിനുപുറമേ, രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ വിനോദസഞ്ചാര പദ്ധതികള്‍ നടപ്പാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ താത്പര്യപത്രം ക്ഷണിച്ചിട്ടുമുണ്ട്. സാഹസിക വിനോദങ്ങള്‍, വിനോദപാർക്ക്, സുരക്ഷാ സംവിധാനങ്ങള്‍, ഫസ്റ്റ് എയ്ഡ്, സിസിടിവി തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന വികസനമാണ് നിർദേശിച്ചിരിക്കുന്നത്. ആയിരങ്ങള്‍ എത്തുന്നു; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും പരിമിതം ദിവസേന ശരാശരി ആയിരത്തോളം സഞ്ചാരികള്‍ രാമക്കല്‍മേട്ടില്‍ എത്തുന്നതായി ഡിടിപിസി കണക്കുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇത്രയും വലിയ സന്ദർശക പ്രവാഹത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും പരിമിതമാണെന്നാണ് നാട്ടുകാരുടെ പരാതി. സമഗ്രമായ ടൂറിസം വികസനം, സാഹസിക വിനോദസഞ്ചാരത്തിന് കൂടുതല്‍ അവസരങ്ങള്‍, ശില്പങ്ങളുടെ സംരക്ഷണം, മികച്ച പാർക്കിംഗ് സൗകര്യം, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവില്‍ ഡിടിപിസിയുടെ ടൂറിസം കേന്ദ്രം രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രവർത്തിക്കുന്നത്. മുതിർന്നവർക്ക് 25 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് പ്രവേശന നിരക്ക്.രാമക്കല്‍മേടിനെ ഒരു സാധാരണ വ്യൂ പോയിന്റായി മാത്രം കാണാതെ സമഗ്രമായ സാഹസിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാകും. മലനടപ്പ്, ഓഫ് റോഡ് ജീപ്പ് സഫാരി, ക്യാംപിംഗ്, പാറകയറ്റം, പ്രകൃതി നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതയാണ് ഇവിടെയുള്ളത്.രാമക്കല്‍മേടിനോട് ചേർന്ന ആമപ്പാറയിലേക്ക് ജീപ്പ് സഫാരിയും പാറക്കെട്ടുകളിലൂടെയുള്ള യാത്രയും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കുന്നത്. അതോടൊപ്പം തമിഴ്നാട്ടിലെ കമ്പം താഴ്വരയും മുന്തിരിത്തോട്ടങ്ങളും ഉള്‍പ്പെടുത്തി ഒരു സമഗ്ര ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനും കഴിയും. രാമക്കല്‍മേട് മാറണം; വെറും കാഴ്ചാകേന്ദ്രമായി ഒതുങ്ങരുത് പ്രകൃതിയുടെ അപൂർവ സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രാമക്കല്‍മേടിന് ഇനിയും വലിയ സാധ്യതകളുണ്ട്. കാറ്റാടിപ്പാടങ്ങള്‍, കുറവൻ–കുറത്തി ശില്പം, മലനിരകള്‍, തമിഴ്നാടിന്റെ വിശാലമായ കാഴ്ച, ഐതിഹ്യം, സാഹസിക വിനോദസഞ്ചാരം എന്നിവയെല്ലാം ചേർത്തൊരുക്കിയാല്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ടൂറിസം കേന്ദ്രമായി രാമക്കല്‍മേടിനെ ഉയർത്താനാകും.എന്നാല്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുകയും നിലവിലുള്ള സൗകര്യങ്ങള്‍ പരിപാലിക്കുകയും വേണം. കോടികള്‍ ചെലവഴിച്ച സോളാർ പദ്ധതി പ്രവർത്തനരഹിതമായി കിടക്കുന്ന സാഹചര്യം ആവർത്തിക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് രാമക്കല്‍മേടിന് ആവശ്യം. കുന്നും കാറ്റും കാഴ്ചകളും ഐതിഹ്യവും കൈവിടാതെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സാഹസിക ടൂറിസത്തിനും കുടുംബ വിനോദസഞ്ചാരത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാല്‍ രാമക്കല്‍മേട് ഇടുക്കിയുടെ മാത്രമല്ല, കേരളത്തിന്റെതന്നെ പ്രധാന ടൂറിസം ബ്രാൻഡായി മാറും.

4 hrs ago
user_Vijayan Vr
Vijayan Vr
ഇടുക്കി, ഇടുക്കി, കേരളം•
4 hrs ago
0280685a-3aa8-4807-84b2-659ab1d8cbc5

More news from കേരളം and nearby areas
  • ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു ​കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ 13 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളത്തു നിന്നും 12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8:10-ഓടെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. ​ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടൽ നടത്തി ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. ​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രികർ. യാത്രകളിൽ എപ്പോഴും പുലർത്തേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.
    2
    ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു
​കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ 13 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കുന്നംകുളത്തു നിന്നും 12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8:10-ഓടെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്.
​ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടൽ നടത്തി ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി.
​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രികർ. യാത്രകളിൽ എപ്പോഴും പുലർത്തേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    1 hr ago
  • എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. വഴിത്തല : എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. സിംഗിൾസ് വിഭാഗത്തിൽ ഷെഡാൻ സനൂജ് , ഈരാറ്റുപേട്ട യെ പരാജയപ്പെടുത്തി ഡേവിഡ് തോമസ് തൊടുപുഴ വിജയിയായി. ഡബിൾസ് വിഭാഗത്തിൽ സ്റാവൺ -ശിവ , വൈക്കം സഖ്യത്തെ പരാജയപ്പെടുത്തി ഷെഡാൻ സനൂജ് - നെയ്ഫ് , ഈരാറ്റുപേട്ട സഖ്യം വിജയികളായി. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പറും, വഴിത്തല സഹകരണ ബാങ്ക് പ്രസിഡണ്ടും , വഴിത്തല ലയൻസ് ക്ലബ് പ്രസിഡണ്ടുമായ ക്ലമൻ്റ് ഇമ്മാനുവൽ മത്സരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ അഡ്വൈസർ തമ്പി എരുമേലിക്കര അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ബോബി കാവനാൽ ട്രഷറർ സണ്ണി ജോസഫ് മീനംകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വഴിത്തല സെൻറ് ആൻറണീസ് സ്കൂൾ മാനേജർ ഫാ : സിബിൻ കൂട്ടക്കല്ലിങ്കൽ , പുറപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ടോമിച്ചൻ മുണ്ടുപാലം ലൂക്കോസ് എസ് തോമസ്, ജയദീപ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സംസ്ഥാന ബാഡ്മിൻറൺ മത്സരത്തിൽ 15 വയസ്സിൽ താഴെയും 17 വയസ്സിൽ താഴെയും വിഭാഗത്തിൽ വിജയിയായ ശ്രീഷറിനെ തദവസരത്തിൽ ഉപഹാരം നൽകി അനു മോദിച്ചു.
    2
    എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. 
വഴിത്തല : എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. സിംഗിൾസ് വിഭാഗത്തിൽ ഷെഡാൻ സനൂജ് , ഈരാറ്റുപേട്ട യെ പരാജയപ്പെടുത്തി ഡേവിഡ് തോമസ് തൊടുപുഴ വിജയിയായി. ഡബിൾസ് വിഭാഗത്തിൽ സ്റാവൺ -ശിവ , വൈക്കം സഖ്യത്തെ പരാജയപ്പെടുത്തി ഷെഡാൻ സനൂജ് - നെയ്ഫ് , ഈരാറ്റുപേട്ട സഖ്യം വിജയികളായി.
മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പറും, വഴിത്തല സഹകരണ ബാങ്ക് പ്രസിഡണ്ടും , വഴിത്തല  ലയൻസ് ക്ലബ് പ്രസിഡണ്ടുമായ ക്ലമൻ്റ് ഇമ്മാനുവൽ മത്സരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ അഡ്വൈസർ തമ്പി എരുമേലിക്കര അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ബോബി കാവനാൽ ട്രഷറർ സണ്ണി ജോസഫ് മീനംകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വഴിത്തല സെൻറ് ആൻറണീസ് സ്കൂൾ മാനേജർ ഫാ : സിബിൻ കൂട്ടക്കല്ലിങ്കൽ , പുറപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ടോമിച്ചൻ മുണ്ടുപാലം ലൂക്കോസ് എസ് തോമസ്, ജയദീപ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
സംസ്ഥാന ബാഡ്മിൻറൺ മത്സരത്തിൽ 15 വയസ്സിൽ താഴെയും 17 വയസ്സിൽ താഴെയും വിഭാഗത്തിൽ വിജയിയായ 
ശ്രീഷറിനെ തദവസരത്തിൽ ഉപഹാരം നൽകി 
അനു മോദിച്ചു.
    user_VBC NEWS THODUPUZHA
    VBC NEWS THODUPUZHA
    തൊടുപുഴ, ഇടുക്കി, കേരളം•
    41 min ago
  • ഗ്രാന്റീസ് ടെക്നോളജിയിലേക്ക് നടത്തിയ എസ്എഫ് ഐ മാർച്ചിൽ സംഘർഷം.. തൊടുപുഴ :ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനു വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ തകർത്ത സംഭവത്തിൽ എസ് എഫ് ഐ തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഈ മാസം 19 നാണ് പ്രതിഷേധം നടത്തിയത്. പ്രവർത്തകർ സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാർ രംഗത്തെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. എന്നാൽ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ജീവനക്കാരന് മർദനമേറ്റു. വിദ്യാർഥിയെ മർദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോൾത്തന്നെ നടപടി എടുത്തെന്നും അധികൃതർ പറഞ്ഞു. ഹോസ്റ്റൽ പരിശോധിച്ചപ്പോൾ ലഹരി ഉത്പ്പന്നങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി. ലഹരി ഉപയോഗത്തിൻ്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതൻ അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാർഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ സഹായവും നൽകുമെന്ന് ഗ്രാൻ്റീസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജർ മാഹിൻ മുഹമ്മദ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്‌മിസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിട്ടുണ്ടെന്നും സ്ഥാപന അ ധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്പ് സർവീസ് കോഴ്സ് പഠിക്കാനാണ് വിദ്യാർഥി സ്ഥാപനത്തിൽ എത്തിയത്. വീടാണ് ഹോസ്റ്റലായി സജജീകരിച്ചിരുന്നത്. മുറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതിൽ മൂന്നു പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വി ദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അ രങ്ങേറിയത് . ഫോണിൽ ചിതീകരിച്ച ദ്യശ്യങ്ങൾ അധ്യാപകന് കൈമാറിയെന്ന് മന സിലാക്കിയതോടെ സഹപാഠികൾ അസഭ്യം പറയുകയും ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു.
    1
    ഗ്രാന്റീസ് 
ടെക്നോളജിയിലേക്ക് 
നടത്തിയ എസ്എഫ് ഐ മാർച്ചിൽ സംഘർഷം.. 
തൊടുപുഴ :ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനു വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ തകർത്ത സംഭവത്തിൽ എസ് എഫ് ഐ തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഈ മാസം 19 നാണ് പ്രതിഷേധം നടത്തിയത്.
പ്രവർത്തകർ സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാർ രംഗത്തെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. പോലീസെത്തി  സ്ഥിതിഗതികൾ ശാന്തമാക്കി. എന്നാൽ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ജീവനക്കാരന് മർദനമേറ്റു.
വിദ്യാർഥിയെ മർദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോൾത്തന്നെ നടപടി എടുത്തെന്നും അധികൃതർ പറഞ്ഞു. ഹോസ്റ്റൽ 
പരിശോധിച്ചപ്പോൾ ലഹരി ഉത്പ്പന്നങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി.
ലഹരി ഉപയോഗത്തിൻ്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതൻ അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാർഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ 
സഹായവും നൽകുമെന്ന് ഗ്രാൻ്റീസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജർ മാഹിൻ മുഹമ്മദ് വ്യക്തമാക്കി. 
പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്‌മിസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിട്ടുണ്ടെന്നും സ്ഥാപന അ ധികൃതർ വ്യക്തമാക്കി.
മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്പ് സർവീസ് കോഴ്സ് പഠിക്കാനാണ് 
വിദ്യാർഥി സ്ഥാപനത്തിൽ എത്തിയത്. വീടാണ് ഹോസ്റ്റലായി സജജീകരിച്ചിരുന്നത്. 
മുറികളിലായി 11 പേരാണ് ഇവിടെയുള്ളത്.
ഇതിൽ മൂന്നു പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വി ദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അ രങ്ങേറിയത് . ഫോണിൽ ചിതീകരിച്ച ദ്യശ്യങ്ങൾ അധ്യാപകന് കൈമാറിയെന്ന് മന സിലാക്കിയതോടെ സഹപാഠികൾ അസഭ്യം പറയുകയും ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു.
    user_AKHIL PURUSHOTHAMAN
    AKHIL PURUSHOTHAMAN
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    13 hrs ago
  • തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണോത്സവം2026 ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാോത്സവം 2026 നടത്തപ്പെട്ടു മലയാളികളുടെ മനസ്സിൽ എന്നെന്നും മധുര സ്മരണകൾ ഉണർത്തുന്ന മാവേലി ഭരണത്തിന്റെ ഓർമ്മ പുതുക്കുന്ന ചിങ്ങമാസത്തിലെ തിരുവോണം വീണ്ടും വരവായി ഈ ആഘോഷനാളുകൾ കൂടുതൽ ധന്യമാക്കുന്നതിനായി തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു ക്ലബ്ബ് രക്ഷാധികാരി എ കെ സുഭാഷ് കുമാർ സ്വാഗതം പറഞ്ഞ യോഗം പ്രസിഡണ്ട് ഡാലിഷ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അൻഷാദ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് ബേബി തോമസ് കാവാലം ഷീല ദീപുപള്ളത്ത് ,രാജേഷ് മണ്ഡപത്തിൽ, തുടങ്ങിയവർ സംസാരിച്ചു.. വാഴയിൽ കയറ്റ മത്സരം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,ഗോളടി മത്സരം ,കലം തല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങിയ നിരവധി മത്സരങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു വിനോദ് സമ്മാനവിതരണം ശശി ഗോപാലൻ സബ് ഇൻസ്പെക്ടർ പോലീസ് കുളമാവ് നിർവഹിച്ചു .
    1
    തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണോത്സവം2026 ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു 
തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാോത്സവം  2026 നടത്തപ്പെട്ടു
മലയാളികളുടെ മനസ്സിൽ എന്നെന്നും മധുര സ്മരണകൾ ഉണർത്തുന്ന മാവേലി ഭരണത്തിന്റെ ഓർമ്മ പുതുക്കുന്ന ചിങ്ങമാസത്തിലെ തിരുവോണം വീണ്ടും വരവായി  ഈ ആഘോഷനാളുകൾ കൂടുതൽ ധന്യമാക്കുന്നതിനായി തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു
ക്ലബ്ബ് രക്ഷാധികാരി എ കെ സുഭാഷ് കുമാർ സ്വാഗതം പറഞ്ഞ യോഗം പ്രസിഡണ്ട് ഡാലിഷ് അധ്യക്ഷത വഹിച്ചു  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അൻഷാദ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് ബേബി തോമസ് കാവാലം ഷീല ദീപുപള്ളത്ത് ,രാജേഷ് മണ്ഡപത്തിൽ, തുടങ്ങിയവർ സംസാരിച്ചു.. വാഴയിൽ കയറ്റ മത്സരം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,ഗോളടി മത്സരം ,കലം തല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങിയ നിരവധി മത്സരങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു വിനോദ് സമ്മാനവിതരണം ശശി ഗോപാലൻ സബ് ഇൻസ്പെക്ടർ പോലീസ് കുളമാവ്  നിർവഹിച്ചു
.
    user_NIKHIL JOSE
    NIKHIL JOSE
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    15 hrs ago
  • മറ്റത്തൂർ 19-ാം വാർഡിൽ ഒരു കാവനാടൻ ഓണോൽസവം സംഘടിപ്പിച്ചു കാവനാട് ഓണാഘോഷം സംഘടിപ്പിച്ചു മറ്റത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒരു കാവനാടന്‍ ഓണോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ആര്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ,ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.സി. ബിജു ,ടി.എ. ഉണ്ണികൃഷ്ണന്‍്, എ.കെ. സാജു, കെ.എസ് അപ്പുക്കുട്ടന്‍, ഷീജവത്സന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ തെക്കിനിയത്ത് അന്തോണി, ചേത്തക്കുടത്ത് ശ്രീധരന്‍, മാഞ്ഞൂരാന്‍ പൗലോസ് എന്നിവരെ ആദരിച്ചു. കെ.എസ അജീഷ്, വി. കൃഷ്ണന്‍, ജിനി മുരളി, ഇ.കെ രാജലക്ഷ്മി , എം. കെ. ബാബു , കെ. എ അജീഷ്, പി.പി. രാജേഷ്, ജോജോ കാട്ടഌീടിക അനില്‍ ചേത്തക്കുടം, ടി.സി. അനില്‍, കെ.എസ് സുകുമാരന്‍, വര്‍ഗീസ് പുല്ലോക്കാരന്‍, നിമിഷ രാഹുല്‍, വിമലസുകുമാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പൂക്കള മത്സരം നടത്തി. ചൈത്രം ,കാരുണ്യ, ശിവശക്തി എന്നീ കുടുംബശ്രീ യുണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അങ്കണവാടി കുട്ടികള്‍ മുതല്‍ എണ്‍പതു പിന്നിട്ട വയോജനങ്ങളെ വരെ പങ്കെടുപ്പിച്ച് വിവിധ കായിക മത്സരങ്ങള്‍ നടത്തി. ഓലമെടയല്‍, ഗോലികളി, വാഴകയറ്റം, കസേരകളി, ഫുട്‌ബോള്‍ ഗോളടി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അസ്ത്ര ഞാറക്കല്‍, ശ്രീശരണി മുളയം, കുമരഞ്ചിറ കാവിലമ്മ എന്നീ ടീമുകള്‍ പങ്കെടുത്ത വീരനാട്യം അരങ്ങേറി.
    1
    മറ്റത്തൂർ 19-ാം വാർഡിൽ  ഒരു കാവനാടൻ ഓണോൽസവം സംഘടിപ്പിച്ചു
കാവനാട് ഓണാഘോഷം സംഘടിപ്പിച്ചു 
മറ്റത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍  ഓണാഘോഷം സംഘടിപ്പിച്ചു. ഒരു കാവനാടന്‍ ഓണോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം  കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ആര്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി  ,ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.സി. ബിജു ,ടി.എ. ഉണ്ണികൃഷ്ണന്‍്, എ.കെ. സാജു, കെ.എസ് അപ്പുക്കുട്ടന്‍, ഷീജവത്സന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ തെക്കിനിയത്ത് അന്തോണി, ചേത്തക്കുടത്ത് ശ്രീധരന്‍, മാഞ്ഞൂരാന്‍ പൗലോസ് എന്നിവരെ ആദരിച്ചു. കെ.എസ അജീഷ്, വി. കൃഷ്ണന്‍, ജിനി മുരളി, ഇ.കെ രാജലക്ഷ്മി , എം. കെ. ബാബു , കെ. എ അജീഷ്, പി.പി. രാജേഷ്, ജോജോ കാട്ടഌീടിക അനില്‍ ചേത്തക്കുടം, ടി.സി. അനില്‍, കെ.എസ് സുകുമാരന്‍, വര്‍ഗീസ് പുല്ലോക്കാരന്‍, നിമിഷ രാഹുല്‍, വിമലസുകുമാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പൂക്കള മത്സരം നടത്തി. ചൈത്രം ,കാരുണ്യ, ശിവശക്തി എന്നീ കുടുംബശ്രീ യുണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അങ്കണവാടി കുട്ടികള്‍ മുതല്‍ എണ്‍പതു പിന്നിട്ട വയോജനങ്ങളെ വരെ പങ്കെടുപ്പിച്ച് വിവിധ കായിക മത്സരങ്ങള്‍ നടത്തി. ഓലമെടയല്‍, ഗോലികളി, വാഴകയറ്റം, കസേരകളി, ഫുട്‌ബോള്‍ ഗോളടി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അസ്ത്ര ഞാറക്കല്‍, ശ്രീശരണി മുളയം, കുമരഞ്ചിറ കാവിലമ്മ എന്നീ ടീമുകള്‍ പങ്കെടുത്ത വീരനാട്യം അരങ്ങേറി.
    user_. John
    . John
    ചാലക്കുടി, തൃശ്ശൂർ, കേരളം•
    13 hrs ago
  • ഉലകം ചുറ്റും വാലിബൻ: കാജാ ഹുസൈന്റെ യാത്രകൾക്ക് പിന്നിലെ കൗതുകം പാലക്കാട് ∙ യാത്രയെ വെറുമൊരു വിനോദമായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കൽപ്പാത്തി സ്വദേശിയായ കാജാ ഹുസൈൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പുതിയ സ്ഥലങ്ങളും കാഴ്ചകളും പരിചയപ്പെടുകയും ചെയ്യുന്നതാണ് കാജാ ഹുസൈന്റെ പ്രധാന ഹോബി. ഒഴിവുസമയം പാഴാക്കാതെ ഓരോ യാത്രയിലും പുതിയ അനുഭവങ്ങൾ തേടുകയാണ് ഈ യാത്രാപ്രേമി. സ്വന്തമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിചയപ്പെട്ടതിന് ശേഷമാണ് സുഹൃത്തുക്കളെയും കൂട്ടി വീണ്ടും അവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങി സൗകര്യത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങളിലാണ് യാത്ര. യാത്രയിൽ സ്ഥിരം സഹചാരികളായ നൗഫൽ, റിയാസ് തുടങ്ങിയ സുഹൃത്തുക്കളും പലപ്പോഴും ഒപ്പമുണ്ടാകും. യാത്രകൾക്ക് വലിയ ചെലവ് വരുത്താതിരിക്കാനും കാജാ ഹുസൈൻ പ്രത്യേകം ശ്രദ്ധിക്കുന്നു. രാവിലെ തന്നെ യാത്ര പുറപ്പെടും. ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ചെലവഴിച്ച് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ പരമാവധി ചുരുക്കുകയാണ് രീതി. കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിലും യാത്രാ ചെലവ് നിയന്ത്രിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ശീലങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതശൈലിയാണ് കാജാ ഹുസൈന്റെ യാത്രകൾക്കും കരുത്ത്. യാത്രയിൽ ഓരോ നിമിഷവും ആസ്വദിക്കുമ്പോഴും അനാവശ്യ ചെലവുകളോ ആർഭാടങ്ങളോ ഒഴിവാക്കുന്നു. യാത്രകളോടുള്ള ഈ ഇഷ്ടം സുഹൃത്തുക്കൾക്കിടയിലും കാജാ ഹുസൈനെ വ്യത്യസ്തനാക്കുന്നു. ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ അവിടേക്ക് എങ്ങനെ എത്താം, എന്തൊക്കെ കാണാം, കുറഞ്ഞ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നൊക്കെയാണ് അടുത്ത ആലോചന. ആദ്യം സ്വയം പോയി സ്ഥലത്തെ മനസ്സിലാക്കിയ ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും യാത്ര ചെയ്യുന്നതാണ് പതിവ്. യാത്രകൾക്കൊപ്പം ഉപജീവനത്തിനായി ഓട്ടോമൊബൈൽ ഷോപ്പും നടത്തിവരികയാണ് കാജാ ഹുസൈൻ. ജോലിത്തിരക്കുകൾക്കിടയിലും യാത്രയ്ക്കായി സമയം കണ്ടെത്തുന്ന അദ്ദേഹം, ജീവിതത്തിൽ ലഭിക്കുന്ന ഓരോ ദിവസവും പുതിയ അനുഭവങ്ങൾക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. യാത്ര ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴി മാത്രമല്ല; പുതിയ മനുഷ്യരെയും സ്ഥലങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടാനുള്ള അവസരമാണെന്നാണ് കാജാ ഹുസൈന്റെ യാത്രകൾ പറയുന്നത്.
    3
    ഉലകം ചുറ്റും വാലിബൻ: കാജാ ഹുസൈന്റെ യാത്രകൾക്ക് പിന്നിലെ കൗതുകം
പാലക്കാട് ∙ യാത്രയെ വെറുമൊരു വിനോദമായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കൽപ്പാത്തി സ്വദേശിയായ കാജാ ഹുസൈൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പുതിയ സ്ഥലങ്ങളും കാഴ്ചകളും പരിചയപ്പെടുകയും ചെയ്യുന്നതാണ് കാജാ ഹുസൈന്റെ പ്രധാന ഹോബി. ഒഴിവുസമയം പാഴാക്കാതെ ഓരോ യാത്രയിലും പുതിയ അനുഭവങ്ങൾ തേടുകയാണ് ഈ യാത്രാപ്രേമി.
സ്വന്തമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിചയപ്പെട്ടതിന് ശേഷമാണ് സുഹൃത്തുക്കളെയും കൂട്ടി വീണ്ടും അവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങി സൗകര്യത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങളിലാണ് യാത്ര. യാത്രയിൽ സ്ഥിരം സഹചാരികളായ നൗഫൽ, റിയാസ് തുടങ്ങിയ സുഹൃത്തുക്കളും പലപ്പോഴും ഒപ്പമുണ്ടാകും.
യാത്രകൾക്ക് വലിയ ചെലവ് വരുത്താതിരിക്കാനും കാജാ ഹുസൈൻ പ്രത്യേകം ശ്രദ്ധിക്കുന്നു. രാവിലെ തന്നെ യാത്ര പുറപ്പെടും. ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ചെലവഴിച്ച് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ പരമാവധി ചുരുക്കുകയാണ് രീതി. കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിലും യാത്രാ ചെലവ് നിയന്ത്രിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു.
മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ശീലങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതശൈലിയാണ് കാജാ ഹുസൈന്റെ യാത്രകൾക്കും കരുത്ത്. യാത്രയിൽ ഓരോ നിമിഷവും ആസ്വദിക്കുമ്പോഴും അനാവശ്യ ചെലവുകളോ ആർഭാടങ്ങളോ ഒഴിവാക്കുന്നു.
യാത്രകളോടുള്ള ഈ ഇഷ്ടം സുഹൃത്തുക്കൾക്കിടയിലും കാജാ ഹുസൈനെ വ്യത്യസ്തനാക്കുന്നു. ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ അവിടേക്ക് എങ്ങനെ എത്താം, എന്തൊക്കെ കാണാം, കുറഞ്ഞ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നൊക്കെയാണ് അടുത്ത ആലോചന. ആദ്യം സ്വയം പോയി സ്ഥലത്തെ മനസ്സിലാക്കിയ ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും യാത്ര ചെയ്യുന്നതാണ് പതിവ്.
യാത്രകൾക്കൊപ്പം ഉപജീവനത്തിനായി ഓട്ടോമൊബൈൽ ഷോപ്പും നടത്തിവരികയാണ് കാജാ ഹുസൈൻ. ജോലിത്തിരക്കുകൾക്കിടയിലും യാത്രയ്ക്കായി സമയം കണ്ടെത്തുന്ന അദ്ദേഹം, ജീവിതത്തിൽ ലഭിക്കുന്ന ഓരോ ദിവസവും പുതിയ അനുഭവങ്ങൾക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്.
യാത്ര ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴി മാത്രമല്ല; പുതിയ മനുഷ്യരെയും സ്ഥലങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടാനുള്ള അവസരമാണെന്നാണ് കാജാ ഹുസൈന്റെ യാത്രകൾ പറയുന്നത്.
    user_എ കാജാഹുസൈൻ
    എ കാജാഹുസൈൻ
    പാലക്കാട്, പാലക്കാട്, കേരളം•
    18 hrs ago
  • തിരുവോണ നാളിൽ മഴയെപ്പോലും കൂസാതെ നാടൻ കളികളും കലാരൂപങ്ങളുമായി ഒത്തുകൂടി ആഘോഷ ലഹരിയിലാറാടി ആറ്റത്ര ഗ്രാമം ഓണാഘോഷത്തിന്റെ ഗൃഹാതുരത്വം ഇന്നും നെഞ്ചിലേറ്റുന്ന ഒരുപിടി ഗ്രാമീണരുടെ ഒത്തുചേരലിന് വേദിയായിരിക്കുകയാണ് ആറ്റത്ര. തിരുവോണ സദ്യയ്ക്ക് ശേഷം ഗ്രാമവാസികൾ ഒന്നടങ്കം കളിക്കളത്തിലേക്ക് എത്തിയതോടെ നാടൻ കളികളും ആവേശകരമായ മത്സരങ്ങളും കൊണ്ട് പ്രദേശം ഉത്സവപ്പറമ്പായി മാറി. തിമിർത്തു പെയ്ത മഴയെപ്പോലും വകവെക്കാതെ പ്രായഭേദമന്യേ നാട്ടുകാർ മത്സരങ്ങളിൽ പങ്കെടുത്തു. വാശിയേറിയ വടംവലിയും വിവിധ നാടൻ കായിക വിനോദങ്ങളും ആഘോഷത്തിന് പകിട്ടേകി. ചങ്ങായീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ആറ്റത്രയിലെ ദ്രൗപതി കൂട്ടായ്മ വേദിയിലെത്തിച്ച വീരനാട്യം കാണികൾക്ക് ദൃശ്യവിരുന്നായി.
    1
    തിരുവോണ നാളിൽ മഴയെപ്പോലും കൂസാതെ നാടൻ കളികളും കലാരൂപങ്ങളുമായി ഒത്തുകൂടി ആഘോഷ ലഹരിയിലാറാടി ആറ്റത്ര ഗ്രാമം
ഓണാഘോഷത്തിന്റെ ഗൃഹാതുരത്വം ഇന്നും നെഞ്ചിലേറ്റുന്ന ഒരുപിടി ഗ്രാമീണരുടെ ഒത്തുചേരലിന് വേദിയായിരിക്കുകയാണ് ആറ്റത്ര. തിരുവോണ സദ്യയ്ക്ക് ശേഷം ഗ്രാമവാസികൾ ഒന്നടങ്കം കളിക്കളത്തിലേക്ക് എത്തിയതോടെ നാടൻ കളികളും ആവേശകരമായ മത്സരങ്ങളും കൊണ്ട് പ്രദേശം ഉത്സവപ്പറമ്പായി മാറി. തിമിർത്തു പെയ്ത മഴയെപ്പോലും വകവെക്കാതെ പ്രായഭേദമന്യേ നാട്ടുകാർ മത്സരങ്ങളിൽ പങ്കെടുത്തു. വാശിയേറിയ വടംവലിയും വിവിധ നാടൻ കായിക വിനോദങ്ങളും ആഘോഷത്തിന് പകിട്ടേകി. ചങ്ങായീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ആറ്റത്രയിലെ ദ്രൗപതി കൂട്ടായ്മ വേദിയിലെത്തിച്ച വീരനാട്യം കാണികൾക്ക് ദൃശ്യവിരുന്നായി.
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    44 min ago
  • പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. ഇടുക്കി - കട്ടപ്പന /പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. കട്ടപ്പന ബീവറേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ നാലു പേരേ, കട്ടപ്പന ഷാഡോ പോലീസ്, സംഘം, 25/08/26 തിയതി പിടികൂടി കട്ടപ്പന വലിയ പാറ സ്വദേശികളായ സുധീഷ് വയസ്സ് 35 പ്രമോദ് വയസ്സ് 38,, സുധീഷ് സുകുമാരൻ വയസ്, 38 വലിയതോവാള,, ഹരി അച്ചു 32 വയസ്സ്, കട്ടപ്പന സാഗര ജംഗ്ഷൻ, എന്നിവരെയാണ് തന്ത്രപരമായി രഹസ്യ പോലീസ് പിടികൂടിയത് കുറച്ചുനാളുകളായി കട്ടപ്പന ബിവറേജ് കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാൻ ആയത് പോലീസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നാലങ്ക സംഘം അന്യസംസ്ഥാന തൊഴിലാളികളുടെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി ബലമായി പണം കവർന്നത് ജാർഖണ്ഡ് സ്വദേശിയായ ബിസോണ മുർമുവിന്റെ പോക്കറ്റിൽ നിന്നും 3500 രൂപയും ബെനഡിക്ട് സോറൻ എന്നയാളുടെ പോക്കറ്റിൽ നിന്നും 3500 രൂപയും പ്രതികൾ ബലമായി എടുത്തു. ഈ സമയം പോലീസ് സംഘം തെളിവുകളുടെ. അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, ഷാഡോ േ പോലീസിൻറ സഹയത്തോടെയാണ് സംഘം, പിടിയിൽ ആയത് ഇവർ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . സമാന കുറ്റകൃത്യങ്ങളുമായി. മറ്റു ചില, സംഘങ്ങളും, കട്ടപ്പന പോലീസ് നിരീക്ഷണത്തിലാണ്.
    1
    പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ.
ഇടുക്കി - കട്ടപ്പന /പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ.
കട്ടപ്പന ബീവറേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ നാലു പേരേ, കട്ടപ്പന ഷാഡോ പോലീസ്, സംഘം, 25/08/26 തിയതി പിടികൂടി കട്ടപ്പന വലിയ പാറ സ്വദേശികളായ സുധീഷ് വയസ്സ് 35 പ്രമോദ് വയസ്സ് 38,, സുധീഷ് സുകുമാരൻ വയസ്, 38 വലിയതോവാള,, ഹരി അച്ചു 32 വയസ്സ്, കട്ടപ്പന സാഗര ജംഗ്ഷൻ, എന്നിവരെയാണ് തന്ത്രപരമായി രഹസ്യ പോലീസ് പിടികൂടിയത് കുറച്ചുനാളുകളായി കട്ടപ്പന ബിവറേജ് കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം ഉള്ളതായി പോലീസിന്  വിവരം ലഭിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ   നിരീക്ഷണത്തിലൂടെയാണ്  പ്രതികളെ പിടികൂടാൻ ആയത് പോലീസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നാലങ്ക സംഘം അന്യസംസ്ഥാന തൊഴിലാളികളുടെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി ബലമായി പണം കവർന്നത് ജാർഖണ്ഡ് സ്വദേശിയായ ബിസോണ മുർമുവിന്റെ പോക്കറ്റിൽ നിന്നും 3500 രൂപയും ബെനഡിക്ട് സോറൻ എന്നയാളുടെ പോക്കറ്റിൽ നിന്നും 3500 രൂപയും പ്രതികൾ ബലമായി എടുത്തു. ഈ സമയം പോലീസ്  സംഘം തെളിവുകളുടെ. അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, ഷാഡോ േ പോലീസിൻറ സഹയത്തോടെയാണ് സംഘം, പിടിയിൽ ആയത് ഇവർ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . സമാന കുറ്റകൃത്യങ്ങളുമായി. മറ്റു ചില, സംഘങ്ങളും, കട്ടപ്പന പോലീസ് നിരീക്ഷണത്തിലാണ്.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    1 day ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.