തോട്ടിലെ ഒഴുക്കിൽപ്പെട്ട് മൂന്ന് വയസ്സുകാരൻ മരിച്ചു; ജില്ലയിൽ സമാന അപകടത്തിൽ രണ്ടു കുട്ടികൾക്ക് ജീവൻ നഷ്ടമായി മലപ്പുറം : മാതാവിന്റെ കുടുംബവീട്ടിൽ വിരുന്നെത്തിയ മൂന്ന് വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആലപ്പുഴ സ്വദേശിയായ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് ദാരുണമായി മരണപ്പെട്ടത്. എറിയാടുള്ള ഉമ്മയുടെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ തോട്ടിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ ഫയർഫോഴ്‌സും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്താനായെങ്കിലും, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല. കൊണ്ടോട്ടിയിലും നാല് വയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു ഇന്ന് മലപ്പുറം ജില്ലയിൽ സമാനമായ രീതിയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് തോട്ടിൽ കാൽവഴുതി വീണ് നാലു വയസ്സുകാരൻ മരിച്ചിരുന്നു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദ് - നദീറ ദമ്പതികളുടെ മകനും മുതുവല്ലൂർ സ്കൂളിലെ എൽകെജി വിദ്യാർത്ഥിയുമായ ആദം ഐമൻ ആണ് മരിച്ചത്. ശക്തമായ മഴയെ തുടർന്ന് പ്രദേശത്തെ തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്ന നിലയിലായിരുന്നു. രാവിലെ പത്ത് മണിയോടെ കണ്ടെത്തിയ കുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.1
- കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.1
- നിലമ്പൂർമലയോര മേഖലകളിൽ കനത്ത മഴ.അന്തർസംസ്ഥാന പാതയായ കെ.എൻ.ജി.റോഡിൽ വെള്ളം കയറി നിലമ്പൂർമലയോര മേഖലകളിൽ കനത്ത മഴ.അന്തർസംസ്ഥാന പാതയായ കെ.എൻ.ജി.റോഡിൽ ജ്യോതിപ്പടിയിലും. വെളിയം തോടും റോഡിലേക്ക് വെള്ളം കയറി.വാഹന ഗതാഗതം തടസപ്പെട്ടു, ചെറു വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്,റോഡിൽ വെള്ള കെട്ട് ഉയർന്നാൽ ഗതാഗത തടസപെടും ചാലിയാർ. പുന്നപ്പുഴ. കരിമ്പുഴ. കാഞ്ഞിരപുഴ. കുറവൻ പുഴയിലെല്ലാം ജലവിതാനം ഉയരുകയാണ്,പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.1