എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം ആലുവ: എബിവിപിയുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തിന് ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ തുടക്കമായി. എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് യോഗം ഉദ്ഘാടനം ചെയ്തു. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലും കേരളത്തിലെ എബിവിപി പ്രവര്‍ത്തകര്‍ ദേശീയ താത്പര്യവും വിദ്യാര്‍ത്ഥി ക്ഷേമവും മുന്‍നിര്‍ത്തി നിരന്തരം പ്രവര്‍ത്തിച്ചുവരുന്നു. ഈ യോഗം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ദിശാബോധത്തിനും കൂടുതല്‍ കരുത്ത് പകരുന്നുവെന്നും രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ വിഷയങ്ങളില്‍ എപ്പോഴും ക്രിയാത്മകവും വിദ്യാര്‍ത്ഥി കേന്ദ്രീകൃതവുമായ നിലപാടാണ് എബിവിപി സ്വീകരിച്ചിട്ടുള്ളതെന്നും എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ രാജ്യവിരുദ്ധമോ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഏതൊരു ശ്രമത്തെയും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടുദിവസത്തെ യോഗത്തില്‍ വിദ്യാഭ്യാസം, സംഘടനാ കാര്യങ്ങള്‍, കാമ്പസ് തെരഞ്ഞെടുപ്പുകള്‍, അംഗത്വ വിതരണം, ദേശീയ പ്രചാരണങ്ങള്‍, മറ്റ് സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും ഭാവി പ്രവര്‍ത്തനരേഖ തയാറാക്കുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ എബിവിപി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ പരമ്പരാഗത പഞ്ചവാദ്യ മേളത്തോടും തനത് നാടോടി കലാരൂപമായ പുലികളിയോടും കൂടിയാണ് പ്രതിനിധികളെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി, സേവനം, കായികം, കല, സമൂഹം, മറ്റ് സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ പരീക്ഷാസംവിധാനം കൂടുതല്‍ സുതാര്യവും വിശ്വാസയോഗ്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി നിയമം 2026-ന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിനെ ചരിത്രപരമായ ചുവടുവെപ്പായി യോഗം വിശേഷിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങള്‍, കാര്യക്ഷമമായ നടപ്പാക്കല്‍ രീതികള്‍, പരീക്ഷാ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നടപടികള്‍ എന്നിവയെക്കുറിച്ചും കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

- ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* *കനത്ത മഴയും മണ്ണിടിച്ചിലും; ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും നശിച്ചു *ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുടയത്തൂര്‍ അടൂര്‍മലയില്‍ മണ്ണിടിച്ചിലുണ്ടായ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മണ്ണിടിച്ചിലില്‍ മരിച്ച സുമതിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ നിലവില്‍ 9 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ണ്ണ സജ്ജമായിരുന്നതിനാല്‍ അപകടം നടന്ന ഉടന്‍തന്നെ ക്യാമ്പുകള്‍ ആരംഭിക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. ജില്ലയില്‍ 29 വില്ലേജുകളാണ് ദുരിതബാധിതമായത്. 2 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 9 വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുമാണുണ്ടായത്. 34 അംഗ എന്‍ഡിഎഫ് സേനാംഗങ്ങളും ഫയര്‍ഫോഴ്‌സ്, പോലീസ്, ആപ്ത മിത്ര വൊളന്റിയേഴ്‌സ് എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു ഭക്ഷണവും മരുന്നും വൈദ്യ പരിശോധനയും ക്യാമ്പില്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്ലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുഭവിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുനരധിവാസം നടത്തുക. അത്യാവശ്യഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അടുത്ത രണ്ടു ദിവസത്തേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത ക്രമീകരണം സംബന്ധിച്ച് പ്രത്യേക യോഗം ചേരും. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും വെള്ളം തുറന്നു വിടുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അവലോകന യോഗത്തില്‍ ഡീല്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയ് കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.1
- കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.1
- ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ് കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.1
- ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം. ഒല്ലൂരിൽ ഓട്ടോയ്ക്ക് പിന്നിൽ ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയെ ഇടിച്ച് കയറി രണ്ട് മരണം. ഓട്ടോ ഡ്രൈവറായ ഡാനി, ഓട്ടോയിൽ ഉണ്ടായിരുന്ന മെജോറിൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.1