പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ട്രാവലർ കത്തിനശിച്ചു... യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു... ജാഗ്രതയും സമയോചിത ഇടപെടലും തുണച്ചു. തൊടുപുഴ : ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ 13 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളത്തു നിന്നും 12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8:10-ഓടെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടൽ നടത്തി ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രികർ. യാത്രകളിൽ എപ്പോഴും പുലർത്തേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.
പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ട്രാവലർ കത്തിനശിച്ചു... യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു... ജാഗ്രതയും സമയോചിത ഇടപെടലും തുണച്ചു. തൊടുപുഴ : ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിയമർന്നു. അപകടത്തിൽ ആർക്കും
പരിക്കേൽക്കാതെ 13 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളത്തു നിന്നും 12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8:10-ഓടെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ
പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടൽ നടത്തി ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ്
സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രികർ. യാത്രകളിൽ എപ്പോഴും പുലർത്തേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.
- AKHIL PURUSHOTHAMANതൊടുപുഴ, ഇടുക്കി, കേരളം👍🏻👍🏻1 hr ago
- തിരുവോണ നാളിൽ മഴയെപ്പോലും കൂസാതെ നാടൻ കളികളും കലാരൂപങ്ങളുമായി ഒത്തുകൂടി ആഘോഷ ലഹരിയിലാറാടി ആറ്റത്ര ഗ്രാമം ഓണാഘോഷത്തിന്റെ ഗൃഹാതുരത്വം ഇന്നും നെഞ്ചിലേറ്റുന്ന ഒരുപിടി ഗ്രാമീണരുടെ ഒത്തുചേരലിന് വേദിയായിരിക്കുകയാണ് ആറ്റത്ര. തിരുവോണ സദ്യയ്ക്ക് ശേഷം ഗ്രാമവാസികൾ ഒന്നടങ്കം കളിക്കളത്തിലേക്ക് എത്തിയതോടെ നാടൻ കളികളും ആവേശകരമായ മത്സരങ്ങളും കൊണ്ട് പ്രദേശം ഉത്സവപ്പറമ്പായി മാറി. തിമിർത്തു പെയ്ത മഴയെപ്പോലും വകവെക്കാതെ പ്രായഭേദമന്യേ നാട്ടുകാർ മത്സരങ്ങളിൽ പങ്കെടുത്തു. വാശിയേറിയ വടംവലിയും വിവിധ നാടൻ കായിക വിനോദങ്ങളും ആഘോഷത്തിന് പകിട്ടേകി. ചങ്ങായീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ആറ്റത്രയിലെ ദ്രൗപതി കൂട്ടായ്മ വേദിയിലെത്തിച്ച വീരനാട്യം കാണികൾക്ക് ദൃശ്യവിരുന്നായി.1
- തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസുകാരനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊടുമുണ്ട സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. തൂതപ്പുഴയുടെ പൈലിപ്പുറം കടവിൽ നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ 8 വയസ്സുകാരനായ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുന്നു. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഅദ് യെയാണ് കാണാതായത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി. തുടർന്ന് സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരനായ 13 വയസ്സുകാരൻ സഹൽ. സഹലും ഒഴുക്കിൽപെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. ഓടികൂടിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. പട്ടാമ്പിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ദരും പൊലീസും ചേർന്ന് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.4
- പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപ്പിടിത്തം. അപകടത്തിൽ ലോറി ഡ്രൈവർ നസറുദ്ദീൻ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സിസിടിവി ദൃശ്യം👇👇1
- കാരക്കോണത്ത് എങ്ങ് മെൻ അസോസിയേഷന്റെ തിരുവോണ ദിന ഓണാഘോഷ വരിഷ്ടികൾ അരങ്ങേറി തിരുവനന്തപുരം : വർഷങ്ങളായി കാരക്കോണത്ത് എങ്ങ് മെൻ അസോസിയേഷൻ നടത്തി വരുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണയും നല്ല രീതിയിൽ നടന്നു. മെട്രോ വോയിസ് നടത്തിയ അതി ഗംഭീര ഗാനമേള ആണ് തിരുവോണ ദിനത്തിൽ രാത്രി 10 മണിക്ക് ഇവിടെ അരങ്ങേറിയത്. ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ വർഷങ്ങളിലും y. M. A. നിരവധി കലാ കായിക മൽസരങൾ ഓണാഘോഷത്തിന്റെ ഭാഗമായി നടത്താറുണ്ട്.4
- വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും കൂടുന്നു,ഗൂഡല്ലൂർ–ഓവാലി മേഖലയിൽ 48മണിക്കൂർ ഹർത്താൽ തുടങ്ങി വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഗൂഡല്ലൂർ–ഓവാലി മേഖലയിൽ പ്രാദേശിക സംഘടനകളും വ്യാപാരികളും ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് (ഹർത്താൽ) ആരംഭിച്ചു. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഹർത്താൽ നടക്കുന്നത്. ഹർത്താലിനെ തുടർന്ന് ഗൂഡല്ലൂർ അതിർത്തി മേഖലയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണം അവധിക്കാലത്ത് ഊട്ടി, മൈസൂർ, നീലഗിരി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും സേവനങ്ങളും അടഞ്ഞു കിടക്കുകയാണ് ഹർത്താൽ കാരണം പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവന മേഖലകളും പ്രവർത്തിക്കുന്നില്ല.1
- ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ 13 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളത്തു നിന്നും 12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8:10-ഓടെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടൽ നടത്തി ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രികർ. യാത്രകളിൽ എപ്പോഴും പുലർത്തേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.2
- ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക് വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. കൂത്താട്ടുകുളം പിറവം റോഡിലാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് എതിര്‍വശത്തെ പെട്രോള്‍ പമ്പിലേക്ക് അശ്രദ്ധമായി കയറ്റാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികന്‍ വലതുവശത്തുള്ള പെട്രോള്‍ പമ്പിലേക്ക് പെട്ടെന്ന് കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.1
- ലോറികൾ കൂട്ടിയിടിച്ച് തീ കത്തി ഡ്രൈവർ വെന്തു മരിച്ചു. പാലക്കാട് കല്ലടിക്കോട് ആണ് അപകടമുണ്ടായത്. ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ആണ് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ലോറിക്ക് തീപിടിക്കുകയും ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. പുലർച്ചെ 5:30-ഓടെയാണ് അപകടം ഉണ്ടായത്2
- പോത്തുകൽ അപ്പൻ കാപ്പ് നഗറിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ പോത്തുകൽ അപ്പൻ കാപ്പ് നഗറിൽ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. അപ്പൻ കാപ്പ് നഗറിലെ നിഷ എന്ന 32കാരിയെയാണ് സംശയ രോഗത്തെ തുടർന്ന് ഭർത്താവ് സുരേഷ് അടിച്ച് കൊന്നത്. മൂന്ന് ദിവസം മുൻപാണ് കൊലപാതകം എന്നാണ് സംശയം. മേലെ മുണ്ടേരി നീർപ്പുഴയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പോലീസ് ചോദ്യം ചെയ്യതു വരുന്നു സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവർ തമ്മിലുള്ള തർക്കത്തിനിടയിൽ സുരേഷ് ഭാര്യയെ അടിക്കുകയായിരുന്നു1