logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ദേശീയപാതയിൽ വെള്ളം കയറി, വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രവും വെള്ളത്തിൽ, മണ്ണിടിച്ചിലിൽ വീട് തകർന്നു പീരുമേട്: ശക്തമായി തുടരുന്ന മഴയിൽ പെരിയാർ നദിയും ചോറ്റുപാറകൈത്തോടും കരകവിഞ്ഞൊഴുകിയതോടെ വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപക നാശനഷ്ടം. കൊട്ടാരക്കര–ദിണ്ഡുക്കൽ ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചോറ്റുപാറകൈത്തോട് കരകവിഞ്ഞൊഴുകിയതോടെ പതിവുപോലെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറി. മുല്ലയാർ മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെയാണ് ചോറ്റുപാറകൈത്തോട് കരകവിഞ്ഞത്. ഇതോടെ ആരോഗ്യകേന്ദ്രത്തിനകത്തും പരിസരത്തും വെള്ളം കയറി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. മഴ ശക്തമായതോടെ വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്ത് വ്യാപകമായ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും ഉണ്ടായി. മ്ലാമല വളവിന് സമീപം സ്വാമിക്കട കവലയിൽ റോഡിന് മുകളിലുള്ള മലയിൽ നിന്ന് മണ്ണിടിഞ്ഞ് സിറാജിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിനുള്ളിലുണ്ടായിരുന്ന സിറാജിന്റെ മുത്തശ്ശി അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പെരിയാർ നദി കരകവിഞ്ഞതിനെ തുടർന്ന് മൂങ്കലാറിലേക്കുള്ള മുസ്ലിം പള്ളിപ്പടി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ചന്ദ്രവനം പാലവും പൂണ്ടിക്കുളം നടപ്പാലവും വെള്ളത്തിനടിയിലായതോടെ പ്രദേശവാസികൾക്ക് യാത്രാ ദുരിതവും നേരിട്ടു. അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട വണ്ടിപ്പെരിയാർ–തേങ്ങാക്കൽ റോഡിലെ ഗതാഗതം അധികൃതർ ഇടപെട്ട് പുനഃസ്ഥാപിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

1 hr ago
user_സുനിൽ ജോസഫ്
സുനിൽ ജോസഫ്
പീരുമേട്, ഇടുക്കി, കേരളം•
1 hr ago
92cd9350-93fd-4d99-8378-7b7a215782fd

ദേശീയപാതയിൽ വെള്ളം കയറി, വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രവും വെള്ളത്തിൽ, മണ്ണിടിച്ചിലിൽ വീട് തകർന്നു പീരുമേട്: ശക്തമായി തുടരുന്ന മഴയിൽ പെരിയാർ നദിയും ചോറ്റുപാറകൈത്തോടും കരകവിഞ്ഞൊഴുകിയതോടെ വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപക നാശനഷ്ടം. കൊട്ടാരക്കര–ദിണ്ഡുക്കൽ ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചോറ്റുപാറകൈത്തോട് കരകവിഞ്ഞൊഴുകിയതോടെ പതിവുപോലെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറി. മുല്ലയാർ മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെയാണ് ചോറ്റുപാറകൈത്തോട് കരകവിഞ്ഞത്. ഇതോടെ ആരോഗ്യകേന്ദ്രത്തിനകത്തും പരിസരത്തും വെള്ളം കയറി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. മഴ ശക്തമായതോടെ വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്ത് വ്യാപകമായ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും

49ef6b18-525b-4167-97f6-a50dd834f589

ഉണ്ടായി. മ്ലാമല വളവിന് സമീപം സ്വാമിക്കട കവലയിൽ റോഡിന് മുകളിലുള്ള മലയിൽ നിന്ന് മണ്ണിടിഞ്ഞ് സിറാജിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിനുള്ളിലുണ്ടായിരുന്ന സിറാജിന്റെ മുത്തശ്ശി അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പെരിയാർ നദി കരകവിഞ്ഞതിനെ തുടർന്ന് മൂങ്കലാറിലേക്കുള്ള മുസ്ലിം പള്ളിപ്പടി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ചന്ദ്രവനം പാലവും പൂണ്ടിക്കുളം നടപ്പാലവും വെള്ളത്തിനടിയിലായതോടെ പ്രദേശവാസികൾക്ക് യാത്രാ ദുരിതവും നേരിട്ടു. അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട വണ്ടിപ്പെരിയാർ–തേങ്ങാക്കൽ റോഡിലെ ഗതാഗതം അധികൃതർ ഇടപെട്ട് പുനഃസ്ഥാപിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

More news from കേരളം and nearby areas
  • ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ്‌ കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
    1
    ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു.

രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു.
സുജിത സന്തോഷ്‌ 
കൈതമറ്റം 
കോടാലിപ്പാറ
വാർഡ് 17,
ഗോപാലൻ
കടക്കാകുന്നേൽ 
വെള്ളിലാംകണ്ടം 
വാർഡ് 15
റീന ജോസ് 
കിഴക്കേമാട്ടുകട്ട 
വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ   അറിയിച്ചു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    2 hrs ago
  • ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* *കനത്ത മഴയും മണ്ണിടിച്ചിലും; ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും നശിച്ചു *ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുടയത്തൂര്‍ അടൂര്‍മലയില്‍ മണ്ണിടിച്ചിലുണ്ടായ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മണ്ണിടിച്ചിലില്‍ മരിച്ച സുമതിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ നിലവില്‍ 9 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ണ്ണ സജ്ജമായിരുന്നതിനാല്‍ അപകടം നടന്ന ഉടന്‍തന്നെ ക്യാമ്പുകള്‍ ആരംഭിക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. ജില്ലയില്‍ 29 വില്ലേജുകളാണ് ദുരിതബാധിതമായത്. 2 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 9 വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുമാണുണ്ടായത്. 34 അംഗ എന്‍ഡിഎഫ് സേനാംഗങ്ങളും ഫയര്‍ഫോഴ്‌സ്, പോലീസ്, ആപ്ത മിത്ര വൊളന്റിയേഴ്‌സ് എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു ഭക്ഷണവും മരുന്നും വൈദ്യ പരിശോധനയും ക്യാമ്പില്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്ലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുഭവിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുനരധിവാസം നടത്തുക. അത്യാവശ്യഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അടുത്ത രണ്ടു ദിവസത്തേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത ക്രമീകരണം സംബന്ധിച്ച് പ്രത്യേക യോഗം ചേരും. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും വെള്ളം തുറന്നു വിടുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അവലോകന യോഗത്തില്‍ ഡീല്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയ് കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    1
    ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്*

*കനത്ത മഴയും മണ്ണിടിച്ചിലും; ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും നശിച്ചു
*ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്*
കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട്  തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  കുടയത്തൂര്‍ അടൂര്‍മലയില്‍ മണ്ണിടിച്ചിലുണ്ടായ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി.  മണ്ണിടിച്ചിലില്‍
മരിച്ച സുമതിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. 
ജില്ലയില്‍ നിലവില്‍ 9 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ണ്ണ സജ്ജമായിരുന്നതിനാല്‍ അപകടം നടന്ന ഉടന്‍തന്നെ ക്യാമ്പുകള്‍ ആരംഭിക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. ജില്ലയില്‍ 29 വില്ലേജുകളാണ് ദുരിതബാധിതമായത്. 2 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 9 വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുമാണുണ്ടായത്. 
34 അംഗ എന്‍ഡിഎഫ് സേനാംഗങ്ങളും ഫയര്‍ഫോഴ്‌സ്, പോലീസ്, ആപ്ത മിത്ര വൊളന്റിയേഴ്‌സ് എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു ഭക്ഷണവും മരുന്നും വൈദ്യ പരിശോധനയും ക്യാമ്പില്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
മണ്ണിടിച്ചില്ലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുഭവിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുനരധിവാസം നടത്തുക. 
അത്യാവശ്യഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അടുത്ത രണ്ടു ദിവസത്തേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത ക്രമീകരണം സംബന്ധിച്ച് പ്രത്യേക യോഗം ചേരും. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 
ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും വെള്ളം തുറന്നു വിടുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 
അവലോകന യോഗത്തില്‍ ഡീല്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയ് കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    user_NIKHIL JOSE
    NIKHIL JOSE
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    25 min ago
  • കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത്‌ സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക ഏതെന്നു വിലയിരുത്തിയ ശേഷം ആയിരുന്നു മോഷണം hold സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു. Hold സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി hold നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു hold വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്
    1
    കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി 

ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം 

സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു 

നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല

നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത്‌ സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ  ഏലക്ക ഏതെന്നു വിലയിരുത്തിയ   ശേഷം ആയിരുന്നു മോഷണം 
hold 
സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ  ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു.  
Hold 
സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി 
hold 
നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു 
hold 
വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    3 hrs ago
  • കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team). ​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. ​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    2
    കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന.
മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team).
​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു.
​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    2 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.