Shuru
Apke Nagar Ki App…
കല്ലടിക്കോട് മൂന്നേക്കർ മീൻവല്ലം വെള്ളച്ചാട്ടത്തിൽ അതിശക്തമായ ഒഴുക്ക്.
THE PRESENT online media
കല്ലടിക്കോട് മൂന്നേക്കർ മീൻവല്ലം വെള്ളച്ചാട്ടത്തിൽ അതിശക്തമായ ഒഴുക്ക്.
More news from കേരളം and nearby areas
- ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ് കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.1
- കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ 2 സെൻ്റീമീറ്റർ വീതം ഉയർത്തി കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്നതിനാലും അണക്കെട്ടിലേക്ക് ശക്തമായ തോതിൽ വെള്ളം ഒഴുകിയെത്തുന്നതിനാലും ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ തുറന്നു.1
- തൃത്താലയില് ഹോട്ടലിലെ അലമാര കടത്തിക്കൊണ്ടുപോയി. മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു. പാലക്കാട് തൃത്താല കൂടല്ലൂരിൽ ഹോട്ടലിൽ മോഷണം. പലഹാര അലമാര ഗുഡ്സ് ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി. മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. കൂടല്ലൂർ ജാറം റോഡിന് സമീപത്തെ അറഫ ഹോട്ടലിൽ നിന്നാണ് പലഹാര അലമാര കടത്തിക്കൊണ്ട് പോയത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നത്. രാവിലെ ഹോട്ടൽ തുറക്കാനെത്തിയ ഉടമ അസീസ് ഹോട്ടലിന് പുറത്തുണ്ടായിരുന്ന പലഹാര അലമാര കാണാതായതോടെയാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ കുമ്പിടി ഭാഗത്ത് നിന്ന് എത്തിയ ഗുഡ്സ് ഓട്ടോറിക്ഷ കൂടല്ലൂർ ജാറം റോഡിൽ നിന്ന് തിരിഞ്ഞ് ഹോട്ടലിന് മുന്നിൽ നിർത്തുന്നതും, വാഹനത്തിൽ നിന്ന് ഇറങ്ങിയ യുവാവ് ഹോട്ടലിന് പുറത്തുണ്ടായിരുന്ന അലമാര എടുത്ത് ഗുഡ്സ് ഓട്ടോയിൽ കയറ്റി കടന്നുകളയുന്നതും വ്യക്തമായി കാണാം.1