logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ പ്രാദേശികമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി സജി ചെറിയാന്‍ ഇടുക്കിയിലെ നിര്‍ദ്ദിഷ്ട മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ വിനോദസഞ്ചാരികള്‍ക്കും പ്രാദേശിക നിവാസികള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഒരു കള്‍ച്ചറല്‍ ഹബ്ബായി മാറുമെന്നും പ്രാദേശികമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചെറുതോണി ആലിന്‍ചുവട് ഭാഗത്ത് നിര്‍മ്മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയുടെ മണ്ണില്‍ കലയ്ക്കും സാംസ്‌കാരിക വിനിമയങ്ങള്‍ക്കും പദ്ധതി ഒരു പുത്തന്‍ ഉണര്‍വ് നല്‍കും. മള്‍ട്ടിപ്ലക്‌സ് കൂടി വരുമ്പോള്‍ ഇടുക്കിയുടെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍ച്ച് ഡാം സന്ദര്‍ശിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാന്‍ പറ്റിയ മികച്ച ഒരിടമായി ഇത് മാറും. ടിക്കറ്റ് വരുമാനത്തിനു പുറമെ ഭക്ഷണശാലകളുടെയും വിവിധ പരിപാടികളിലൂടെയും മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കുന്നതിനോടൊപ്പം പ്രാദേശികമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. ഇടുക്കിയുടെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്ന ഈ സംരംഭം കലാസാംസ്‌കാരിക മേഖലയ്ക്ക് വലിയൊരു കരുത്തായി തീരുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി പാര്‍ക്കില്‍ നടന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സിജി ചാക്കോ, രാജു ജോസഫ്, കെ.ഐ.ഐ.ഡി.സി. സി.ഇ. ഒ എസ്. തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കോംപ്ലക്‌സ് ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയ്ക്കും സാംസ്‌കാരികരംഗത്തിനും പുതിയ ഉണര്‍വ് നല്‍കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന സംരംഭമാണ് നിര്‍ദ്ദിഷ്ട 2-സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കോംപ്ലക്‌സ്. പ്രശസ്തമായ ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം ഇടുക്കി ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന് 2 ഏക്കര്‍ ഭൂമിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ-വിഷ്വല്‍ സിസ്റ്റങ്ങള്‍, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ലോബികള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങി അത്യാധുനികസൗകര്യങ്ങള്‍ ഈ തിയേറ്ററില്‍ ഉണ്ടാകും. 'പ്രീ-എഞ്ചിനീയേര്‍ഡ് ബില്‍ഡിംഗ്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഇത് നിര്‍മ്മാണ സമയം കുറയ്ക്കാനും ചെലവ് ലാഭിക്കാനും സഹായിക്കും. കൂടാതെ, മേഖലയിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിലുള്ള സുരക്ഷയും ഈ സാങ്കേതികവിദ്യ ഉറപ്പാക്കുന്നു. ആര്‍ച്ച് ഡാം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും പ്രാദേശിക നിവാസികളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഈ ലൊക്കേഷന്‍ സഹായിക്കും. സമീപത്തായി കള്‍ച്ചറല്‍ സെന്റര്‍, കിന്‍ഫ്ര, ഇറിഗേഷന്‍ മ്യൂസിയം തുടങ്ങിയ പദ്ധതികളും യാഥാര്‍ത്ഥ്യമാകുന്നുണ്ട്. ടിക്കറ്റ് വില്‍പ്പനയ്ക്ക് പുറമെ പ്രീമിയം ലോഞ്ചുകള്‍, ഭക്ഷണശാലകള്‍, പരസ്യങ്ങള്‍, വിവിധ പരിപാടികള്‍ എന്നിവയിലൂടെ മികച്ച വരുമാനം പദ്ധതി ലക്ഷ്യമിടുന്നു. പ്രാദേശികമായി നിരവധി ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇടുക്കിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വൈകുന്നേരങ്ങളില്‍ ചിലവഴിക്കാന്‍ പറ്റിയ ഒരു മികച്ച ഇടമായി ഇത് മാറും. കേവലം സിനിമകള്‍ക്ക് മാത്രമല്ലാതെ, ജനങ്ങളുടെ ഒത്തുചേരലുകള്‍ക്കും സാംസ്‌കാരിക വിനിമയങ്ങള്‍ക്കും അനുയോജ്യമായ ഒരു ഹബ്ബായി മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തിക്കും.

on 6 March
user_Johnson Sam
Johnson Sam
Tour Guide ഇടുക്കി, ഇടുക്കി, കേരളം•
on 6 March
591e442c-a822-4aa9-a37a-ba9b2cb07553

  • user_User2107
    User2107
    Devikulam, Idukki
    🙏
    on 8 March
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.