logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

മലപ്പുറം മഞ്ചേരി സീതിഹാജി സ്മാരക മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ടാറിങ് വലിയ തോതിൽ ഇടിഞ്ഞുതാഴ്ന്ന് അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ബസുകൾ പ്രധാന റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ ഇവിടുത്തെ അടിമണ്ണ് പൂർണ്ണമായും ഒലിച്ചുപോയ നിലയിലാണ്. ഏകദേശം ഒന്നര മീറ്ററോളം താഴ്ചയിൽ അടിഭാഗത്തെ മണ്ണ് നീങ്ങിയിട്ടുണ്ടെന്ന് സമീപത്തെ വ്യാപാരികൾ വ്യക്തമാക്കുന്നു. നിരന്തരമായി ബസുകൾ കടന്നുപോകുന്ന ട്രാക്കിലെ ഈ ഇടിവ് കാൽനടയാത്രക്കാർക്കും ബസുകൾക്കും ഒരുപോലെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് തൊട്ടടുത്തുള്ള വലിയ ഡ്രൈനേജും തകർന്നു വീഴാൻ സാധ്യതയുള്ള അവസ്ഥയിലാണ്. കനത്ത മഴ തുടരുന്നതിനാൽ ഈ വിള്ളലിന്റെ ആഴം ഓരോ മണിക്കൂറിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന ഈ പ്രധാന സ്റ്റാൻഡിൽ ഇത്രയും വലിയ അപകടസാധ്യതയുണ്ടായിട്ടും നഗരസഭയോ അധികൃതരോ യാതൊരുവിധ മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതോടെ വലിയൊരു ദുരന്തം ഒഴിവാക്കാനായി ട്രാഫിക് പോലീസുകാർ തന്നെ നേരിട്ടിറങ്ങി അപകടസ്ഥലത്ത് വടികളും കല്ലുകളും നിരത്തി താൽക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കി. കനത്ത മഴയിൽ ബസുകൾ ഇതിന് മുകളിലൂടെ കയറിയാൽ വൻ ദുരന്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, നഗരസഭാ അധികൃതർ അടിയന്തരമായി ഇടപെട്ട് ഇവിടെ മണ്ണുമാറ്റി കോൺക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

3 hrs ago
user_Ardhra Krishnan
Ardhra Krishnan
ഏറനാട്, മലപ്പുറം, കേരളം•
3 hrs ago

മലപ്പുറം മഞ്ചേരി സീതിഹാജി സ്മാരക മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ടാറിങ് വലിയ തോതിൽ ഇടിഞ്ഞുതാഴ്ന്ന് അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ബസുകൾ പ്രധാന റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ ഇവിടുത്തെ അടിമണ്ണ് പൂർണ്ണമായും ഒലിച്ചുപോയ നിലയിലാണ്. ഏകദേശം ഒന്നര മീറ്ററോളം താഴ്ചയിൽ അടിഭാഗത്തെ മണ്ണ് നീങ്ങിയിട്ടുണ്ടെന്ന് സമീപത്തെ വ്യാപാരികൾ വ്യക്തമാക്കുന്നു. നിരന്തരമായി ബസുകൾ കടന്നുപോകുന്ന ട്രാക്കിലെ ഈ ഇടിവ് കാൽനടയാത്രക്കാർക്കും ബസുകൾക്കും ഒരുപോലെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് തൊട്ടടുത്തുള്ള വലിയ ഡ്രൈനേജും തകർന്നു വീഴാൻ സാധ്യതയുള്ള അവസ്ഥയിലാണ്. കനത്ത മഴ തുടരുന്നതിനാൽ ഈ വിള്ളലിന്റെ ആഴം ഓരോ മണിക്കൂറിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന ഈ പ്രധാന സ്റ്റാൻഡിൽ ഇത്രയും വലിയ അപകടസാധ്യതയുണ്ടായിട്ടും നഗരസഭയോ അധികൃതരോ യാതൊരുവിധ മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതോടെ വലിയൊരു ദുരന്തം ഒഴിവാക്കാനായി ട്രാഫിക് പോലീസുകാർ തന്നെ നേരിട്ടിറങ്ങി അപകടസ്ഥലത്ത് വടികളും കല്ലുകളും നിരത്തി താൽക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കി. കനത്ത മഴയിൽ ബസുകൾ ഇതിന് മുകളിലൂടെ കയറിയാൽ വൻ ദുരന്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, നഗരസഭാ അധികൃതർ അടിയന്തരമായി ഇടപെട്ട് ഇവിടെ മണ്ണുമാറ്റി കോൺക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

More news from കേരളം and nearby areas
  • തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    1
    തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും.

റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    4 hrs ago
  • സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
    1
    സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
    user_HEMACHANDRAN GURUKRIPA
    HEMACHANDRAN GURUKRIPA
    കാർത്തികപ്പള്ളി, ആലപ്പുഴ, കേരളം•
    16 hrs ago
  • നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
    1
    നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    7 hrs ago
  • പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    1
    പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. 

തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    user_News
    News
    മണ്ണാർക്കാട്, പാലക്കാട്, കേരളം•
    1 hr ago
  • മഞ്ചേരി നെല്ലിപ്പറമ്പ് അരീക്കോട് റോഡിൽ സർവീസിനായി നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന നെല്ലിപ്പറമ്പ് മേലാക്കം കല്ലിങ്ങൽ പെട്രോളിയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന പള്ളിയാലിൽ മുബഷീർ എന്നയാളുടെ ഹോണ്ട സിറ്റി കാറിനാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.
    1
    മഞ്ചേരി നെല്ലിപ്പറമ്പ് അരീക്കോട് റോഡിൽ സർവീസിനായി നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന നെല്ലിപ്പറമ്പ് മേലാക്കം കല്ലിങ്ങൽ പെട്രോളിയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന പള്ളിയാലിൽ മുബഷീർ എന്നയാളുടെ ഹോണ്ട സിറ്റി കാറിനാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    4 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.