Shuru
Apke Nagar Ki App…
വഴി മാറി ഓടി കെ എസ് . ആർ . ടി . സി . ഫാസ്റ്റ് ബസുകൾ ആലുവ: തൃശൂർ മേഖലയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസുകൾ ബാങ്ക് ജംഗ്ഷൻ ഒഴിവാക്കി ചന്ത പള്ളി ജംഗ്ഷനിൽ നിന്ന് ഇടവഴിയിലൂടെ മീറ്ററുകൾ ദൂരം മാത്രമുള്ള ദേശീയ പാതയിലേക്ക് കടക്കുന്നതായി പരാതി. ഇതിനെ തുടർന്ന് ബാങ്ക് ജംഗ്ഷനിൽ ദീർഘദൂര ബസുകൾ കാത്ത് നിൽക്കുന്നവരാണ് വഞ്ചിതരാകുന്നത്. പരാതിയെ തുടർന്ന് കെ എസ് ആർ ടി സി വകുപ്പ് പലവട്ടം ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ബസുകൾ നഗരം ചുറ്റാതെ പോകുന്നതായാണ് യാത്രക്കാർ പറയുന്നത്. നിലവിൽ സൂപ്പർഫാസ്റ്റ്, സ്വിഫ്റ്റ് തുടങ്ങിയ അതിവേഗ ബസുകൾ ആലുവ നഗരത്തിൽ കയറുന്നില്ല. അവ ബൈപാസ് പാലത്തിലൂടെ കടന്നു പോകുകയാണ് ചെയ്യുന്നത്.
സന്തോഷ് ആലുവ