Shuru
Apke Nagar Ki App…
നെന്മാറയിലെ ചക്കാത്തറയിൽ വീടിനകത്ത് നിന്ന് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 13 വയസ്സുകാരി രാജേശ്വരി ഇന്ന് മരണപ്പെട്ടു. രാമൻ - അംബിക ദമ്പതികളുടെ മകളാണ് രാജേശ്വരി. മെയ് 14 ന് ഉച്ചയ്ക്ക് വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കടിയേൽക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും രാജേശ്വരിയെ വായിൽ നുരയും പതയും വന്ന നിലയിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നെന്മാറ സർക്കാർ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. നെന്മാറ പഴയഗ്രാമം എൽ.എൻ.എസ്.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു രാജേശ്വരി.
Jishnu