കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം ഉറപ്പാക്കണം: മന്ത്രി എം. ലിജു സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ യൂണിറ്റുകൾക്കും നിർമ്മിതബുദ്ധിയിൽ (എഐ) പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യമായ നൈപുണ്യ പരിശീലനം നൽകണമെന്നും എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരുടെയും ഏകദിന ശില്പശാലയും ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ സിഡിഎസ്സുകളുടെ സമ്പൂർണ്ണ ഐഎസ്ഒ പ്രഖ്യാപനവും ആലപ്പുഴ ഹവേലി റിസോർട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ പരിശീലനം നൽകേണ്ട ആവശ്യകത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കുടുംബശ്രീ പരമ്പരാഗതമായ പ്രവർത്തനരീതികൾ മാറ്റി വൈവിധ്യവൽക്കരണത്തിലേക്കും പുതിയ മേഖലകളിലേക്കും ചുവടുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർക്ക് വിദേശ ഭാഷകൾ ഉൾപ്പെടെ പഠിക്കുന്നതിന് പരിശീലനം നൽകണം. ഇത് ആലപ്പുഴ പോലുള്ള വിനോദസഞ്ചാര സാധ്യതയുള്ള മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. നമ്മുടെ നാടിന്റെ പുരോഗതിക്ക് നിർണ്ണായകമായ പങ്കുവഹിച്ച സ്ത്രീ ശാക്തീകരണ പ്രസ്ഥാനമാണ് കുടുംബശ്രീ. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനും സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തുന്നതിനും കുടുംബശ്രീ കാരണമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ അഡ്വ. എം. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ ടിജിൻ ജോസഫ്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത്ത്, നഗരസഭാംഗം ഷേർളി ആന്റണി, ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഹെലൻ ഫെർണാണ്ടസ്, ആലപ്പുഴ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷീലാ മോഹൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ അനന്താ രാജൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 72 ഗ്രാമപഞ്ചായത്ത് സിഡിഎസ്സുകളുടെയും എട്ട് നഗരസഭാ സിഡിഎസ്സുകളുടെയും സമ്പൂർണ്ണ ഐഎസ്ഒ പ്രഖ്യാപനമാണ് ചടങ്ങിൽ നടന്നത്.

- ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* *കനത്ത മഴയും മണ്ണിടിച്ചിലും; ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും നശിച്ചു *ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുടയത്തൂര്‍ അടൂര്‍മലയില്‍ മണ്ണിടിച്ചിലുണ്ടായ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മണ്ണിടിച്ചിലില്‍ മരിച്ച സുമതിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ നിലവില്‍ 9 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ണ്ണ സജ്ജമായിരുന്നതിനാല്‍ അപകടം നടന്ന ഉടന്‍തന്നെ ക്യാമ്പുകള്‍ ആരംഭിക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. ജില്ലയില്‍ 29 വില്ലേജുകളാണ് ദുരിതബാധിതമായത്. 2 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 9 വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുമാണുണ്ടായത്. 34 അംഗ എന്‍ഡിഎഫ് സേനാംഗങ്ങളും ഫയര്‍ഫോഴ്‌സ്, പോലീസ്, ആപ്ത മിത്ര വൊളന്റിയേഴ്‌സ് എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു ഭക്ഷണവും മരുന്നും വൈദ്യ പരിശോധനയും ക്യാമ്പില്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്ലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുഭവിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുനരധിവാസം നടത്തുക. അത്യാവശ്യഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അടുത്ത രണ്ടു ദിവസത്തേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത ക്രമീകരണം സംബന്ധിച്ച് പ്രത്യേക യോഗം ചേരും. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും വെള്ളം തുറന്നു വിടുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അവലോകന യോഗത്തില്‍ ഡീല്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയ് കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.1
- ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ് കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.1
- ദുരന്ത ബാധിതമേഖല സന്ദർശിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി അനൂപ് ജേക്കബ്ബ്. തൊടുപുഴ: കുടയത്തൂർ പഞ്ചായത്തിൽ അടൂർ മലയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം എം എൽ എ മാർ, എം പി, കളക്ടർ തുടങ്ങിയവർക്കൊപ്പം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി അനൂപ് ജേക്കബ്ബ് സന്ദർശിച്ചു. മണ്ണിടിച്ചിലിൽ മരണമടഞ്ഞ സുമതിയുടെ ഭൗതികശരീരത്തിൽ മന്ത്രി പുഷ്പ ചക്രം അർപ്പിച്ചു. പരിക്കേറ്റ് തൊടുപുഴ യിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുമതിയുടെ മകൻ രതീഷിനെ സന്ദർശിച്ചു. തുടർന്ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന ഉന്നത തല ഉദ്യോഗസ്ഥരുടെ ഓൺലൈൻ വീഡിയോ കോൺഫറൻസിൽ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഗവ.ചീഫ് വിപ് അപു ജോൺ ജോസഫ് ,ഡീൻ കുര്യാക്കോസ് എം.പി, റോയി കെ പൗലോസ് എം.എൽ.എ , ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്തുടങ്ങിയവർ പങ്കെടുത്തു.1