logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പാലക്കാട് ജില്ലയിൽ പാവപ്പെട്ടവർക്ക് സൗജന്യ നേത്ര ചികിൽസ ലഭ്യമാക്കുന്ന 'വിഷൻ 365 പെർമനന്റ് പ്രൊജക്ടിന്' തുടക്കമായി. 318 D, 318 E എന്നീ രണ്ട് ഡിസ്ട്രിക്റ്റുകളിലെ പതിനൊന്ന് ക്ലബ്ബുകൾ സംയുക്തമായി അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അശോകൻ ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയെക്കുറിച്ച് പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീറാം വിശദീകരിച്ചു. ഡിസ്ട്രിക്കിൽ തന്നെ ആദ്യമായാണ് 318 E ക്ലബ്ബ് കൂടി സംയുക്തമായി ഒരു പ്രോജക്ട് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സോൺചെയർ പേഴ്സൺ എം വി ആർ മേനോൻ എം ജെ എഫ്, സെഡ് സി അർജ്ജുൻ എം ജെ എഫ് എന്നിവർ ആശംസാപ്രസംഗം നടത്തുകയും ലേഡീസ് സർക്കിൾ ജോയിൻ സെക്രട്ടറി അംബിക നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ലയേൺസ് ക്ലബ്ബ് ഓഫ് ചന്ദ്രനഗർ, ലയേൺസ് ക്ലബ്ബ് ഓഫ് ചിറ്റിലഞ്ചേരി, ലയേൺസ് ക്ലബ്ബ് ഓഫ് കൊല്ലങ്കോട്, ലയേൺസ് ക്ലബ്ബ് ഓഫ് മലമ്പുഴ, ലയേൺസ് ക്ലബ്ബ് ഓഫ് മേലാർക്കോട്, ലയേൺസ് ക്ലബ്ബ് ഓഫ് ഒലവക്കോട്, ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ടൗൺ, ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഗാലക്സി, ലയേൺസ് ക്ലബ്ബ് ഓഫ് പോളി ജങ്ങ്ഷൻ, ലയേൺസ് ക്ലബ്ബ് ഓഫ് തത്തമംഗലം, ലയേൺസ് ക്ലബ്ബ് ഓഫ് പിലാത്തറ എന്നീ പതിനൊന്ന് ക്ലബ്ബുകളാണ് ഈ കാരുണ്യ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്.

3 hrs ago
user_ജോസ് ചാലക്കൽ
ജോസ് ചാലക്കൽ
Local News Reporter പാലക്കാട്, പാലക്കാട്, കേരളം•
3 hrs ago
7a286c85-0fa7-43a4-8989-03d2ce8fdb76

പാലക്കാട് ജില്ലയിൽ പാവപ്പെട്ടവർക്ക് സൗജന്യ നേത്ര ചികിൽസ ലഭ്യമാക്കുന്ന 'വിഷൻ 365 പെർമനന്റ് പ്രൊജക്ടിന്' തുടക്കമായി. 318 D, 318 E എന്നീ രണ്ട് ഡിസ്ട്രിക്റ്റുകളിലെ പതിനൊന്ന് ക്ലബ്ബുകൾ സംയുക്തമായി അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അശോകൻ ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയെക്കുറിച്ച് പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീറാം വിശദീകരിച്ചു. ഡിസ്ട്രിക്കിൽ തന്നെ ആദ്യമായാണ് 318 E ക്ലബ്ബ് കൂടി സംയുക്തമായി ഒരു പ്രോജക്ട് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സോൺചെയർ പേഴ്സൺ എം വി ആർ മേനോൻ എം ജെ എഫ്, സെഡ് സി അർജ്ജുൻ എം

50de0c8f-35fa-4839-9938-f5fa4f0adc25

ജെ എഫ് എന്നിവർ ആശംസാപ്രസംഗം നടത്തുകയും ലേഡീസ് സർക്കിൾ ജോയിൻ സെക്രട്ടറി അംബിക നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ലയേൺസ് ക്ലബ്ബ് ഓഫ് ചന്ദ്രനഗർ, ലയേൺസ് ക്ലബ്ബ് ഓഫ് ചിറ്റിലഞ്ചേരി, ലയേൺസ് ക്ലബ്ബ് ഓഫ് കൊല്ലങ്കോട്, ലയേൺസ് ക്ലബ്ബ് ഓഫ് മലമ്പുഴ, ലയേൺസ് ക്ലബ്ബ് ഓഫ് മേലാർക്കോട്, ലയേൺസ് ക്ലബ്ബ് ഓഫ് ഒലവക്കോട്, ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ടൗൺ, ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഗാലക്സി, ലയേൺസ് ക്ലബ്ബ് ഓഫ് പോളി ജങ്ങ്ഷൻ, ലയേൺസ് ക്ലബ്ബ് ഓഫ് തത്തമംഗലം, ലയേൺസ് ക്ലബ്ബ് ഓഫ് പിലാത്തറ എന്നീ പതിനൊന്ന് ക്ലബ്ബുകളാണ് ഈ കാരുണ്യ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്.

More news from കേരളം and nearby areas
  • തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    1
    തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും.

റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    18 hrs ago
  • ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.
    1
    ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു.

ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.
    user_Peermade live
    Peermade live
    Local News Reporter പീരുമേട്, ഇടുക്കി, കേരളം•
    24 min ago
  • പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    1
    പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. 

തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    user_News
    News
    മണ്ണാർക്കാട്, പാലക്കാട്, കേരളം•
    15 hrs ago
  • നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.
    1
    നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ.

എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    22 hrs ago
  • പാലക്കാട് മണ്ണാർക്കാട് ദാറുന്നജാത് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞദിവസം വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും നടന്നതായി റിപ്പോർട്ട്. ഇൻ്റർവെൽ സമയത്ത് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. "നീ ആരടാ നിനക്ക് ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറ്റില്ലേ" എന്ന് ചോദിച്ചുകൊണ്ട് ഈ സംഘം വിദ്യാർത്ഥിയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിച്ചു. റാഗിംഗിന് ഇരയായി മർദ്ദനമേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.
    1
    പാലക്കാട് മണ്ണാർക്കാട് ദാറുന്നജാത് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞദിവസം വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും നടന്നതായി റിപ്പോർട്ട്. ഇൻ്റർവെൽ സമയത്ത് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. "നീ ആരടാ നിനക്ക് ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറ്റില്ലേ" എന്ന് ചോദിച്ചുകൊണ്ട് ഈ സംഘം വിദ്യാർത്ഥിയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിച്ചു. റാഗിംഗിന് ഇരയായി മർദ്ദനമേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.
    user_News
    News
    മണ്ണാർക്കാട്, പാലക്കാട്, കേരളം•
    15 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.