logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ കഴിമ്പ്രം കള്ളുഷാപ്പിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമക്കേസിലെ പ്രതിയും സ്റ്റേഷൻ റൌഡിയുമായ നിഷിൽ റിമാന്റിലേക്ക് വലപ്പാട്: കള്ളുഷാപ്പിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൌഡിയുമായ കഴിമ്പ്രം മുളങ്ങിൽ വീട്ടിൽ നിഷിൽ (31) ആണ് പിടിയിലായത്. ആക്രമണത്തിൽ കഴിമ്പ്രം ചാരിച്ചെട്ടി വീട്ടിൽ സന്തോഷിനാണ് (44) പരിക്കേറ്റത്. കഴിഞ്ഞ 15-ാം തീയതി രാവിലെ 11.30-ഓടെ കഴിമ്പ്രത്തെ കള്ളുഷാപ്പിലായിരുന്നു സംഭവം. ഷാപ്പിൽ കള്ളുകുടിച്ചതിന്റെ പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നിഷിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമകേസും അഞ്ച് അടിപിടികേസും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ അലി, വിവേക്, സതീഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

on 16 February
user_Josemon Varghese
Josemon Varghese
Journalist തൃശ്ശൂർ, തൃശ്ശൂർ, കേരളം•
on 16 February
359bcee2-4405-4035-a96e-e103a2f53800

യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ കഴിമ്പ്രം കള്ളുഷാപ്പിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമക്കേസിലെ പ്രതിയും സ്റ്റേഷൻ റൌഡിയുമായ നിഷിൽ റിമാന്റിലേക്ക് വലപ്പാട്: കള്ളുഷാപ്പിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൌഡിയുമായ കഴിമ്പ്രം മുളങ്ങിൽ വീട്ടിൽ നിഷിൽ (31) ആണ് പിടിയിലായത്. ആക്രമണത്തിൽ കഴിമ്പ്രം ചാരിച്ചെട്ടി വീട്ടിൽ സന്തോഷിനാണ് (44) പരിക്കേറ്റത്. കഴിഞ്ഞ 15-ാം തീയതി രാവിലെ 11.30-ഓടെ കഴിമ്പ്രത്തെ കള്ളുഷാപ്പിലായിരുന്നു സംഭവം. ഷാപ്പിൽ കള്ളുകുടിച്ചതിന്റെ പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നിഷിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമകേസും അഞ്ച് അടിപിടികേസും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ അലി, വിവേക്, സതീഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.