logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഹരിപ്പാട് നടുവട്ടം വിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന 'കരുതൽ സ്പർശം' എന്ന പേരിലുള്ള ഭക്ഷണപ്പൊതി വിതരണം ഈ അദ്ധ്യയന വർഷവും ആരംഭിച്ചു. വിശപ്പുരഹിത ഹരിപ്പാടുമായി സഹകരിച്ച് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് എൻഎസ്എസ് വോളന്റിയർമാർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. ഈ അദ്ധയന വർഷത്തെ ആദ്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. സാജൻ കെ. പനയാറ നിർവഹിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം ആയിരത്തിലധികം ഭക്ഷണപ്പൊതികൾ നൽകി കുട്ടികൾ മാതൃക കാണിച്ചിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ, അദ്ധ്യാപകരായ ശാന്തി എൽ, സലിൽകുമാർ കെ എന്നിവരും വോളന്റിയർമാർക്കൊപ്പം വിതരണത്തിൽ പങ്കെടുത്തു.

1 hr ago
user_HEMACHANDRAN GURUKRIPA
HEMACHANDRAN GURUKRIPA
കാർത്തികപ്പള്ളി, ആലപ്പുഴ, കേരളം•
1 hr ago
dfab8741-a1b5-4e3f-808f-d31fec5fdccb

ഹരിപ്പാട് നടുവട്ടം വിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന 'കരുതൽ സ്പർശം' എന്ന പേരിലുള്ള ഭക്ഷണപ്പൊതി വിതരണം ഈ അദ്ധ്യയന വർഷവും ആരംഭിച്ചു. വിശപ്പുരഹിത ഹരിപ്പാടുമായി സഹകരിച്ച് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് എൻഎസ്എസ് വോളന്റിയർമാർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. ഈ അദ്ധയന വർഷത്തെ ആദ്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. സാജൻ കെ. പനയാറ നിർവഹിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം ആയിരത്തിലധികം ഭക്ഷണപ്പൊതികൾ നൽകി കുട്ടികൾ മാതൃക കാണിച്ചിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ, അദ്ധ്യാപകരായ ശാന്തി എൽ, സലിൽകുമാർ കെ എന്നിവരും വോളന്റിയർമാർക്കൊപ്പം വിതരണത്തിൽ പങ്കെടുത്തു.

More news from കേരളം and nearby areas
  • ചേർത്തലയിലെ ഹോളി ഫാമിലി എൽ.പി.ജി. സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഒരു യോഗാദിന പരിപാടി സംഘടിപ്പിച്ചു. ജൂൺ 21-ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 22-നാണ് ഈ പരിപാടികൾ നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി ജോൺ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകരായ ജോണിയും ജെസ്സിയും ചേർന്ന് വിദ്യാർത്ഥികൾക്ക് വിവിധ യോഗാസനങ്ങളും പ്രാണായാമ പരിശീലനങ്ങളും നൽകി. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയുടെ പങ്കിനെക്കുറിച്ചും ബോധവത്കരണ സന്ദേശം നൽകി. തുടർന്ന്, വിദ്യാർത്ഥികൾ കൂട്ടായ യോഗാപ്രകടനം അവതരിപ്പിക്കുകയും ചെയ്തു.
    1
    ചേർത്തലയിലെ ഹോളി ഫാമിലി എൽ.പി.ജി. സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഒരു യോഗാദിന പരിപാടി സംഘടിപ്പിച്ചു. ജൂൺ 21-ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 22-നാണ് ഈ പരിപാടികൾ നടന്നത്.

സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി ജോൺ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകരായ ജോണിയും ജെസ്സിയും ചേർന്ന് വിദ്യാർത്ഥികൾക്ക് വിവിധ യോഗാസനങ്ങളും പ്രാണായാമ പരിശീലനങ്ങളും നൽകി. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയുടെ പങ്കിനെക്കുറിച്ചും ബോധവത്കരണ സന്ദേശം നൽകി. തുടർന്ന്, വിദ്യാർത്ഥികൾ കൂട്ടായ യോഗാപ്രകടനം അവതരിപ്പിക്കുകയും ചെയ്തു.
    user_Sabu Cherthala
    Sabu Cherthala
    ചേർത്തല, ആലപ്പുഴ, കേരളം•
    7 hrs ago
  • ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
    1
    ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    22 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.