പറവൂർ നഗരത്തിൽ നിരവധി നായ്ക്കളെ ആക്രമിച്ച് കടിച്ച തെരുവ് നായക്ക് പേവിഷബാധ (റാബീസ്) സ്ഥിരീകരിച്ചതോടെ നഗരവാസികൾ കടുത്ത ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മറ്റ് തെരുവ് നായ്ക്കളെ ഓടിച്ചിട്ട് അസ്വാഭാവിക ആക്രമണ സ്വഭാവം പ്രകടിപ്പിച്ച നായ പിന്നീട് ചത്തിരുന്നു. തുടർന്ന് ഇതിനെ മണ്ണൂത്തിയിലെത്തിച്ച് പോസ്റ്റ്മോമോർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും നഗരസഭയും മൃഗസംരക്ഷണ വകുപ്പും ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ ഒറ്റയ്ക്ക് പുറത്തുവിടാൻ രക്ഷിതാക്കൾ മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാവിലെ നടക്കാനിറങ്ങുന്നവരും വിദ്യാർഥികളും വയോജനങ്ങളും ഉൾപ്പെടെ നിരവധി പേർ വലിയ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. തെരുവ് നായ്ക്കളുടെ ശല്യം നേരത്തെ തന്നെ രൂക്ഷമായിരുന്ന പ്രദേശങ്ങളിൽ ആശങ്ക ഇരട്ടിയായിരിക്കുകയാണ്. ആക്രമണ സ്വഭാവമുള്ള തെരുവ് നായ്ക്കളെ അടിയന്തരമായി പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വന്ധ്യംകരണവും വാക്സിനേഷനും കൂടുതൽ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. തെരുവ് നായ ശല്യം പരിഹരിക്കാൻ ദീർഘകാല നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നായയുടെ കടിയേറ്റാൽ മുറിവ് സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയശേഷം ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് റാബീസ് പ്രതിരോധ കുത്തിവയ്പ് നൽകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. നഗരത്തിൽ നിലവിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണവും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാണ്.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- ഉന്നത വിദ്യാഭ്യാസ രംഗത്ത് പീരുമേടിന് മികച്ച വിദ്യാഭ്യാസം നൽകി വരുന്ന പീരുമേട് പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് & സയൻസ് കോളജിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഈ കോളജിലെ വിദ്യാർഥികൾ മൂന്ന് റാങ്കുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ബി.കോം മോഡൽ 3-ൽ മൂന്നാം റാങ്ക് നേടിയ ലക്ഷ്മി പ്രിയ, ഇതേ ഡിപ്പാർട്ട്മെന്റിൽ അഞ്ചാം റാങ്ക് നേടിയ ബിനി മോൾ ബെന്നി, ബി.എ ഇംഗ്ലീഷ് മോഡൽ 2-ൽ ആറാം റാങ്ക് നേടിയ എ. അനില എന്നിവർ കോളജിന് വലിയ അഭിമാനമായി മാറി. ശ്രീ നാരായണ ട്രസ്റ്റിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പമുള്ള പ്രവർത്തനങ്ങളിലേക്ക് കോളജിനെ ഉയർത്തുക എന്നതാണ് പുതിയ വികസന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പി.ആർ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനറുമായ ബിജു മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനവും അക്കാഡമിക് മികവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ ചർച്ചയായി. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.പി ബിനു, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി. ഷിബു, ഡോ. ശ്രുതി എസ്., ജി.വി.എസ് സുനീഷ്, രാജേഷ് ലാൽ, അമ്പിളി സുകുമാരൻ, സിന്ധു വിനോദ്, എം.ജി ഷിബു എന്നിവർ പങ്കെടുത്തു.1
- പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.1
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- കേരളത്തിൽ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിന് നേരെ പ്രതികൾ തോക്കുചൂണ്ടി. ഈ സംഭവത്തിലെ പ്രതികളിൽ ഒരാൾ ഒറ്റപ്പാലം സ്വദേശിയാണ്.1