Shuru
Apke Nagar Ki App…
കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയനിലെ പിലാപ്പുഴ വടക്ക് 3505-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പ്രത്യേക യോഗം സംഘടിപ്പിച്ചു. കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യുകയും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ഗോപിനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ കൗൺസിലർ പൂപ്പള്ളി മുരളി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് അശോകൻ വേങ്ങശ്ശേരിയിൽ വിതരണം ചെയ്തു. യോഗത്തിൽ സെക്രട്ടറി മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് രവി കൃതജ്ഞതയും രേഖപ്പെടുത്തി.
HEMACHANDRAN GURUKRIPA
കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയനിലെ പിലാപ്പുഴ വടക്ക് 3505-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പ്രത്യേക യോഗം സംഘടിപ്പിച്ചു. കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യുകയും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ഗോപിനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ കൗൺസിലർ പൂപ്പള്ളി മുരളി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് അശോകൻ വേങ്ങശ്ശേരിയിൽ വിതരണം ചെയ്തു. യോഗത്തിൽ സെക്രട്ടറി മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് രവി കൃതജ്ഞതയും രേഖപ്പെടുത്തി.
More news from കേരളം and nearby areas
- സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.1
- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.1
- പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനാംകുർശ്ശിയിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. വാടാനാംകുർശ്ശി സ്കൂൾ ഗ്രൗണ്ട് റോഡിലെ ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ദിവാകരൻ (76) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന 45 കാരനായ മകൻ ബിനുവാണ് പുഷ്പലതയെ മരിച്ച നിലയിലും ദിവാകരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ദിവാകരൻ. ഇരുവരും ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. യഥാർത്ഥത്തിൽ പള്ളിപ്പുറം സ്വദേശികളായ ഈ കുടുംബം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വാടാനാംകുർശ്ശിയിലെ വീട്ടിൽ താമസം തുടങ്ങിയത്. മരണപ്പെട്ട പുഷ്പലതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.1
- കേരളത്തിൽ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിന് നേരെ പ്രതികൾ തോക്കുചൂണ്ടി. ഈ സംഭവത്തിലെ പ്രതികളിൽ ഒരാൾ ഒറ്റപ്പാലം സ്വദേശിയാണ്.1