logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തച്ചനാട്ടുകര പഞ്ചായത്തിലെ എൽ.എസ്.എസ്. വിജയികളെ അനുമോദിക്കുന്നതിനായി 'വിജയാരവം 2026' എന്ന പരിപാടി സംഘടിപ്പിച്ചു. ചെത്തല്ലൂർ ആദിത്യ ആയുർവേദ ആശ്രമത്തിൽ നടന്ന ഈ ചടങ്ങ് കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ശിവൻ വലിയാട്ടിൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റുക്സിനി സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ഇ. ബാലസുബ്രഹ്മണ്യൻ, പി. രാധാകൃഷ്ണൻ, വി. മുരളി, കെ. ശ്രീകുമാരൻ, ഇ. ഗോപാലകൃഷ്ണൻ, ഡോക്ടർ സത്യനാരായണൻ, വിനോദ് കാരുതൊടി, കെ. രാധാകൃഷ്ണൻ, എം. ഗോപകുമാർ, സി. മധു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചെത്തല്ലൂർ കല സാഹിത്യവേദി അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി നടന്നു.

9 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
9 hrs ago
399cb5b7-afd0-484f-b6cc-dfa1f236b580

പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തച്ചനാട്ടുകര പഞ്ചായത്തിലെ എൽ.എസ്.എസ്. വിജയികളെ അനുമോദിക്കുന്നതിനായി 'വിജയാരവം 2026' എന്ന പരിപാടി സംഘടിപ്പിച്ചു. ചെത്തല്ലൂർ ആദിത്യ ആയുർവേദ ആശ്രമത്തിൽ നടന്ന ഈ ചടങ്ങ് കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ശിവൻ വലിയാട്ടിൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റുക്സിനി സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ഇ. ബാലസുബ്രഹ്മണ്യൻ, പി. രാധാകൃഷ്ണൻ, വി. മുരളി, കെ. ശ്രീകുമാരൻ, ഇ. ഗോപാലകൃഷ്ണൻ, ഡോക്ടർ സത്യനാരായണൻ, വിനോദ് കാരുതൊടി, കെ. രാധാകൃഷ്ണൻ, എം. ഗോപകുമാർ, സി. മധു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചെത്തല്ലൂർ കല സാഹിത്യവേദി അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി നടന്നു.

More news from കേരളം and nearby areas
  • പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്. നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.
    4
    പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്.

നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    7 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.