Shuru
Apke Nagar Ki App…
മൊബൈൽ ഫോൺ എസ്റ്റേറ്റ് എസ്റ്റേറ്റ് തടി കച്ചവടം വണ്ടി വണ്ടി വാഹനം കച്ചവടം എല്ലാം ഉണ്ട് കോൺടാക്ട് നമ്പർ താഴെ കൊടുക്കുന്നു 8714954724 സ്ഥലം വരുന്നത് തിരുവനന്തപുരം നെയ്യാറ്റിൻകര
Nithin N G
മൊബൈൽ ഫോൺ എസ്റ്റേറ്റ് എസ്റ്റേറ്റ് തടി കച്ചവടം വണ്ടി വണ്ടി വാഹനം കച്ചവടം എല്ലാം ഉണ്ട് കോൺടാക്ട് നമ്പർ താഴെ കൊടുക്കുന്നു 8714954724 സ്ഥലം വരുന്നത് തിരുവനന്തപുരം നെയ്യാറ്റിൻകര
More news from കേരളം and nearby areas
- ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ് കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.1
- ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* *കനത്ത മഴയും മണ്ണിടിച്ചിലും; ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും നശിച്ചു *ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്* കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുടയത്തൂര്‍ അടൂര്‍മലയില്‍ മണ്ണിടിച്ചിലുണ്ടായ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മണ്ണിടിച്ചിലില്‍ മരിച്ച സുമതിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ നിലവില്‍ 9 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ണ്ണ സജ്ജമായിരുന്നതിനാല്‍ അപകടം നടന്ന ഉടന്‍തന്നെ ക്യാമ്പുകള്‍ ആരംഭിക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. ജില്ലയില്‍ 29 വില്ലേജുകളാണ് ദുരിതബാധിതമായത്. 2 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 9 വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുമാണുണ്ടായത്. 34 അംഗ എന്‍ഡിഎഫ് സേനാംഗങ്ങളും ഫയര്‍ഫോഴ്‌സ്, പോലീസ്, ആപ്ത മിത്ര വൊളന്റിയേഴ്‌സ് എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു ഭക്ഷണവും മരുന്നും വൈദ്യ പരിശോധനയും ക്യാമ്പില്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്ലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുഭവിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുനരധിവാസം നടത്തുക. അത്യാവശ്യഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അടുത്ത രണ്ടു ദിവസത്തേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത ക്രമീകരണം സംബന്ധിച്ച് പ്രത്യേക യോഗം ചേരും. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും വെള്ളം തുറന്നു വിടുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അവലോകന യോഗത്തില്‍ ഡീല്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയ് കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.1
- കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത് സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക ഏതെന്നു വിലയിരുത്തിയ ശേഷം ആയിരുന്നു മോഷണം hold സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു. Hold സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി hold നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു hold വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്1
- ശക്തമായ മഴ; പൊന്മുടി ഇക്കോ ടൂറിസം താൽക്കാലികമായി അടച്ചു തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയും കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. 2026 ഓഗസ്റ്റ് 1 മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചിരിക്കുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. മണ്ണിടിച്ചിൽ മൂലം പൊന്മുടിയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലും സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയുമാണ് നടപടി. സ്ഥിതിഗതികൾ സാധാരണ നിലയിലാകുകയും പുതിയ അറിയിപ്പ് പുറത്തിറക്കുകയും ചെയ്യുന്നതുവരെ വിനോദസഞ്ചാരികൾ പൊന്മുടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വനം വകുപ്പ് അഭ്യർഥിച്ചു.4