ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു,സംഭവത്തിൽ സസ്പെൻഷനായിരുന്ന എസ്‌ഐക്ക് സ്ഥാനക്കയറ്റം, സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടും.. ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു,സംഭവത്തിൽ സസ്പെൻഷനായിരുന്ന എസ്‌ഐക്ക് സ്ഥാനക്കയറ്റം, സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടും.. ഇടുക്കി: ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു,സംഭവത്തിൽ സസ്പെൻഷനായിരുന്ന എസ്‌ഐക്ക് സ്ഥാനക്കയറ്റം, സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടും.. ഔദ്യോഗിക വാഹനത്തില്‍ ഇരുന്ന് വെള്ളമടിച്ച സംഭവത്തില്‍ സസ്പെൻഷനില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ഗുരുതര വീഴ്ച... സസ്പെൻഷനായി വീട്ടിലിരിക്കുന്ന ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്‌ഐ ആയിരുന്ന എൻ.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ പട്ടികയിലാണ് 43-ാം പേരുകാരനായി റോയി ഇടംപിടിച്ചത്. അതേസമയം ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി ജില്ലാ പോലീസ് മേധാവി (SP) നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റ പട്ടികയില്‍ കടന്നുകൂടിയത്. ഈ ഗുരുതര വീഴ്ചയില്‍ സംസ്ഥാന പോലീസ് മേധാവി, ഇടുക്കി എസ്.പിയില്‍ നിന്ന് അടിയന്തര വിശദീകരണം തേടും.
ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു,സംഭവത്തിൽ സസ്പെൻഷനായിരുന്ന എസ്‌ഐക്ക് സ്ഥാനക്കയറ്റം, സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടും.. ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു,സംഭവത്തിൽ സസ്പെൻഷനായിരുന്ന എസ്‌ഐക്ക് സ്ഥാനക്കയറ്റം, സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടും.. ഇടുക്കി: ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു,സംഭവത്തിൽ സസ്പെൻഷനായിരുന്ന എസ്‌ഐക്ക് സ്ഥാനക്കയറ്റം, സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടും.. ഔദ്യോഗിക വാഹനത്തില്‍ ഇരുന്ന് വെള്ളമടിച്ച സംഭവത്തില്‍ സസ്പെൻഷനില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ഗുരുതര വീഴ്ച... സസ്പെൻഷനായി വീട്ടിലിരിക്കുന്ന ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്‌ഐ ആയിരുന്ന എൻ.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ പട്ടികയിലാണ് 43-ാം പേരുകാരനായി റോയി ഇടംപിടിച്ചത്. അതേസമയം ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി ജില്ലാ പോലീസ് മേധാവി (SP) നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റ പട്ടികയില്‍ കടന്നുകൂടിയത്. ഈ ഗുരുതര വീഴ്ചയില്‍ സംസ്ഥാന പോലീസ് മേധാവി, ഇടുക്കി എസ്.പിയില്‍ നിന്ന് അടിയന്തര വിശദീകരണം തേടും.
- ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം; പ്രതിഷേധം അവസാനിപ്പിച്ചുപൂപ്പാറയിലെ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. റവന്യൂ വകുപ്പ് നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോർട്ടം തേനി മെഡിക്കൽ കോളേജിൽ തന്നെ നടത്താനും ധാരണയായി. ബന്ധുക്കളുടെ അനുമതിയില്ലാതെ മൃതദേഹം തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയെന്നാരോപിച്ചായിരുന്നു ദേശീയപാത ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. ഇടുക്കി മെഡിക്കൽ കോളേജിൽ സർജൻ ഇല്ലാത്തതിനാലാണ് മൃതദേഹം തേനിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തിയാലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് തിരിച്ചെത്തുന്നതാണ് പതിവെന്നും നാട്ടുകാർ ആരോപിക്കുന്നു.4
- മഴയെത്തും ടാർ ചെയ്ത് പൊതുമരാമത്ത് വകുപ്പ് തൊടുപുഴയിൽ വെള്ളക്കെട്ടിൽ ടാർ ചെയ്യുന്നു നിരവധിയാളുകൾ അപകടത്തിൽപ്പെട്ട തൊടുപുഴ പുളിമൂട്ടിൽ പമ്പിന് സമീപത്തെ അപകട കുഴിയിൽ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രഹസനം. കനത്ത മഴയിൽ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും നീക്കാതെ ലോറിയിലെത്തിച്ച ടാർ മിക്സ് ഒഴിച്ചാണ് കുഴിയടക്കൽ. തുടർച്ചയായി വെള്ളം ഒഴുകുന്നതിനാൽ കുഴിയിലിട്ട ടാർ ചുരുങ്ങിയ സമയത്തിനുള്ളിൽ പൊളിഞ്ഞ് പോകുമെന്ന് പ്രദേശത്ത് ഉണ്ടായിരുന്നവർ ചൂണ്ടിക്കാട്ടി.1
- എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. വഴിത്തല : എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. സിംഗിൾസ് വിഭാഗത്തിൽ ഷെഡാൻ സനൂജ് , ഈരാറ്റുപേട്ട യെ പരാജയപ്പെടുത്തി ഡേവിഡ് തോമസ് തൊടുപുഴ വിജയിയായി. ഡബിൾസ് വിഭാഗത്തിൽ സ്റാവൺ -ശിവ , വൈക്കം സഖ്യത്തെ പരാജയപ്പെടുത്തി ഷെഡാൻ സനൂജ് - നെയ്ഫ് , ഈരാറ്റുപേട്ട സഖ്യം വിജയികളായി. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പറും, വഴിത്തല സഹകരണ ബാങ്ക് പ്രസിഡണ്ടും , വഴിത്തല ലയൻസ് ക്ലബ് പ്രസിഡണ്ടുമായ ക്ലമൻ്റ് ഇമ്മാനുവൽ മത്സരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ അഡ്വൈസർ തമ്പി എരുമേലിക്കര അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ബോബി കാവനാൽ ട്രഷറർ സണ്ണി ജോസഫ് മീനംകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വഴിത്തല സെൻറ് ആൻറണീസ് സ്കൂൾ മാനേജർ ഫാ : സിബിൻ കൂട്ടക്കല്ലിങ്കൽ , പുറപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ടോമിച്ചൻ മുണ്ടുപാലം ലൂക്കോസ് എസ് തോമസ്, ജയദീപ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സംസ്ഥാന ബാഡ്മിൻറൺ മത്സരത്തിൽ 15 വയസ്സിൽ താഴെയും 17 വയസ്സിൽ താഴെയും വിഭാഗത്തിൽ വിജയിയായ ശ്രീഷറിനെ തദവസരത്തിൽ ഉപഹാരം നൽകി അനു മോദിച്ചു.2
- Aaj ki moti besan stets❤️❤️ HELLO FOLLOW ME❤️ ❤️ Follow my ID, I will send 6 lakh coins and 1 frame to your ID and unlock all games.🤗❤️ ❤️❤️HELLO FOLLOW KARIYE❤️❤️ Follow kro 6 lakh coin Send Krugi 1 frame Aapka game unlock ho Jayega ❤️🤗2
- ഫ്യൂസ് ഊരിയ മോഷ്ടാവിനെകൈയ്യോടെ പിടികൂടി പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം ഗണേശൻ . വണ്ടിപ്പെരിയാർ വാളാടിയിൽ ദേശീയ പാതയ്ക്ക് അരികിൽ സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ യാണ് പിടികൂടിയത്.ഇയാളെവണ്ടിപ്പെരിയാർ പോലീസിൽ ഏൽപ്പിച്ചു. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയോരത്ത്KSEB സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കുവാൻ ശ്രമം നടത്തിയ ആളെയാണ് പീരുമേട് താലൂക്ക് സപ്ലെ ഓഫീസർ എം. ഗണേശനും യാത്രികരും ചേർന്ന്കൈയ്യോടെ പിടികൂടിയത്.ഇതു വഴിയാത്ര ചെയ്യുകയായിരുന്ന ഗണേശൻ ഇയാൾ ഫ്യൂസുകൾഊരി ചാക്കിലാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പിടികൂടുകയായിരുന്നു. ഒപ്പം മറ്റ് വഴിയാത്രികരും ചേർന്നതോടെ ഇയാളോട് വിവരമന്വേഷിക്കുകയും മറുപടി പറയാതിരുന്നയാളെ മോഷ്ടാവാണെന്ന സംശയത്തിൽ പിടികൂടുകയുമായിരുന്നു. ഇയാളെ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.1
- കെ.പി.എം.എസ് കൊടകര യൂണിയൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. മഹാത്മാ അയ്യന്‍ കാളി ജയന്തി ആഘോഷിച്ചു കെ പി എം സ് കൊടകര യൂണിയന്റെ നേതൃത്വത്തില്‍ 164-ാമത് മഹാത്മാ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. കൊടകര സെന്ററില്‍ നടന്ന ജയന്തി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. കെ. സുബ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി .എസ.് സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. എസ് .വിമല്‍ ,ജില്ലാ സെക്രട്ടറി സി. വി. ബാബു ,യൂണിയന്‍ സെക്രട്ടറി കെ .യു. രതീപ്, ഖജാന്‍ജി എം. എ .ഗിരി ,എ. കെ. സാജു ,ടി കെ ഷാജു ,കെ വി ജനാര്‍ദ്ദനന്‍ ടി കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊടകര സെന്ററില്‍ പായസവിതരണവും നടത്തി.1
- ഇടുക്കി ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മരിച്ചത് ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി ഇടുക്കി ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മരിച്ചത് ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി കട്ടപ്പന :ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ഉപ്പുതോട് യൂണിയൻ ബാങ്കിനുസമീപമാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം നഷ്‌ടമായി തൊട്ടടുത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. വെള്ളത്തിൽ വീണ വാഹനത്തിനുള്ളിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര് ബെന്നിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.1
- ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക് വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. കൂത്താട്ടുകുളം പിറവം റോഡിലാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് എതിര്‍വശത്തെ പെട്രോള്‍ പമ്പിലേക്ക് അശ്രദ്ധമായി കയറ്റാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികന്‍ വലതുവശത്തുള്ള പെട്രോള്‍ പമ്പിലേക്ക് പെട്ടെന്ന് കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.1