logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

തെന്നിലാപുരത്ത് അയയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു; മരുമകൾ ഗുരുതരാവസ്ഥയിൽ ആലത്തൂർ: കാവശ്ശേരി പഞ്ചായത്തിലെ തെന്നിലാപുരത്ത് സാരി അയയിൽ ഉണക്കാനിടുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തെന്നിലാപുരം വടക്കേത്തറയിൽ സി. ഉണ്ണികൃഷ്ണന്റെ ഭാര്യ ശാരദ (63)യാണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ജൂലൈ 24-ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. തുണി കഴുകിയ ശേഷം അയയിൽ വിരിക്കുന്നതിനിടെ ശാരദയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ശ്രമിച്ച മൂത്ത മരുമകൾ രാധിക (36)യ്ക്കും ഷോക്കേറ്റു. തുടർന്ന് രാധികയെ പിടിച്ചുയർത്താൻ ശ്രമിച്ച രണ്ടാമത്തെ മരുമകൾ രേഷ്മ (32)യ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മൂവരെയും നാട്ടുകാർ ഉടൻ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജൂലൈ 30-ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശാരദ മരണമടഞ്ഞു. രാധിക ഇപ്പോഴും പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രേഷ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലിക ഷെഡ്ഡിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്തിരുന്നതായി വിവരമുണ്ട്. അവിടെ നിന്നുള്ള വൈദ്യുതി വയറിൽ ഉണ്ടായ ചോർച്ച ഇരുമ്പ് കഴുക്കോലിലൂടെയും അതിൽ കെട്ടിയിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അയയിലൂടെയും വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. മക്കൾ: രാജു, രാധാകൃഷ്ണൻ, രമണി. മരുമക്കൾ: രാധിക, രേഷ്മ, ദേവൻ. സഹോദരങ്ങൾ: സുരേഷ്, രമേഷ്, കുമാരി, സുഷമ, ഗീത.

3 hrs ago
user_Risban Mohamed
Risban Mohamed
ആലത്തൂർ, പാലക്കാട്, കേരളം•
3 hrs ago
2e9d637b-6ee4-4230-bb4f-5aea0c1b4783

തെന്നിലാപുരത്ത് അയയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു; മരുമകൾ ഗുരുതരാവസ്ഥയിൽ ആലത്തൂർ: കാവശ്ശേരി പഞ്ചായത്തിലെ തെന്നിലാപുരത്ത് സാരി അയയിൽ ഉണക്കാനിടുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തെന്നിലാപുരം വടക്കേത്തറയിൽ സി. ഉണ്ണികൃഷ്ണന്റെ ഭാര്യ ശാരദ (63)യാണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ജൂലൈ 24-ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. തുണി കഴുകിയ ശേഷം അയയിൽ വിരിക്കുന്നതിനിടെ ശാരദയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ശ്രമിച്ച മൂത്ത മരുമകൾ രാധിക (36)യ്ക്കും ഷോക്കേറ്റു. തുടർന്ന് രാധികയെ പിടിച്ചുയർത്താൻ ശ്രമിച്ച രണ്ടാമത്തെ മരുമകൾ രേഷ്മ (32)യ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മൂവരെയും നാട്ടുകാർ ഉടൻ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജൂലൈ 30-ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശാരദ മരണമടഞ്ഞു. രാധിക ഇപ്പോഴും പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രേഷ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലിക ഷെഡ്ഡിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്തിരുന്നതായി വിവരമുണ്ട്. അവിടെ നിന്നുള്ള വൈദ്യുതി വയറിൽ ഉണ്ടായ ചോർച്ച ഇരുമ്പ് കഴുക്കോലിലൂടെയും അതിൽ കെട്ടിയിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അയയിലൂടെയും വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. മക്കൾ: രാജു, രാധാകൃഷ്ണൻ, രമണി. മരുമക്കൾ: രാധിക, രേഷ്മ, ദേവൻ. സഹോദരങ്ങൾ: സുരേഷ്, രമേഷ്, കുമാരി, സുഷമ, ഗീത.

More news from കേരളം and nearby areas
  • കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ 2 സെൻ്റീമീറ്റർ വീതം ഉയർത്തി കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്നതിനാലും അണക്കെട്ടിലേക്ക് ശക്തമായ തോതിൽ വെള്ളം ഒഴുകിയെത്തുന്നതിനാലും ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ തുറന്നു.
    1
    കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ  2 സെൻ്റീമീറ്റർ വീതം ഉയർത്തി
കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്നതിനാലും അണക്കെട്ടിലേക്ക് ശക്തമായ തോതിൽ വെള്ളം ഒഴുകിയെത്തുന്നതിനാലും ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ തുറന്നു.
    user_THE PRESENT online media
    THE PRESENT online media
    Local News Reporter മണ്ണാർക്കാട്, പാലക്കാട്, കേരളം•
    21 hrs ago
  • ശക്തമായ മഴയിൽ വെള്ളം കയറിയ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പീരുമേട് MLA യുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. വെള്ളപ്പൊക്കത്താൽ അടിഞ്ഞ് കൂടിയ ചെളിയും. മറ്റ് വേയിസ്റ്റുകളും നീക്കം ചെയ്താണ് ഇവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വണ്ടിപ്പെരിയാർ ചോറ്റുപാറകൈത്തോട് കരകവിഞ്ഞൊഴുകിയതോടു കൂടിയാണ് ദേശീയ പാതയ്ക്കും. പരിസരത്തെ വീടുകൾക്കുമൊപ്പം വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയത്. മഴയ്ക്ക് അൽപ്പം ശമനമായ തോടെ ആശുപത്രിയുടെ പരിസരങ്ങളിൽ നിന്നും വെള്ളമിറങ്ങിയപ്പോൾ അടിഞ്ഞ് കൂടിയ മണ്ണും കല്ലും ചെളിയും മൂലം ആശുപത്രിയുടെപ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പീരുമേട് MLA അഡ്വ: സിറിയക് തോമസിന്റെ ഡി സാസ്റ്റർ മാനേജ്മെന്റ് ടീം ശുചീകരണ പ്രവർത്തനങ്ങളുമായിരം ഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റു MLAഡി സാസ്റ്റർ മാനേജ്മെന്റ് ടീം കോഡിനേറ്ററുമായ R വിഘ്നേഷിന്റെ നേതൃത്വത്തിൽ .ഇടുക്കി ജില്ലാ പഞ്ചായത്തംഗം മണിമേഖല.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ .സെക്രട്ടറി വെള്ളയ്യൻ . ബ്ലോക്ക് പഞ്ചായത്തംഗംPA അബ്ദുൾ റഷീദ്. കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ.നേതാക്കളായ Mഉദയ സൂര്യൻ. റോയ് ജോസഫ് . യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി വിജയ് . ബ്ലോക്ക് സെക്രട്ടറി മാരായ മഹേഷ് .ഉദയകുമാർ . തോമസ് . വിനോദ് കുമാർ . സുഭാഷ്. HMC മെമ്പർ മാർ .ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
    1
    ശക്തമായ മഴയിൽ വെള്ളം കയറിയ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പീരുമേട് MLA യുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. വെള്ളപ്പൊക്കത്താൽ അടിഞ്ഞ് കൂടിയ ചെളിയും. മറ്റ് വേയിസ്റ്റുകളും നീക്കം ചെയ്താണ് ഇവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
വണ്ടിപ്പെരിയാർ ചോറ്റുപാറകൈത്തോട് കരകവിഞ്ഞൊഴുകിയതോടു കൂടിയാണ് ദേശീയ പാതയ്ക്കും. പരിസരത്തെ വീടുകൾക്കുമൊപ്പം വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയത്. മഴയ്ക്ക് അൽപ്പം ശമനമായ തോടെ ആശുപത്രിയുടെ പരിസരങ്ങളിൽ നിന്നും വെള്ളമിറങ്ങിയപ്പോൾ അടിഞ്ഞ് കൂടിയ മണ്ണും കല്ലും ചെളിയും മൂലം ആശുപത്രിയുടെപ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പീരുമേട് MLA അഡ്വ: സിറിയക് തോമസിന്റെ ഡി സാസ്റ്റർ മാനേജ്മെന്റ് ടീം ശുചീകരണ പ്രവർത്തനങ്ങളുമായിരം ഗത്തെത്തിയത്.
യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റു MLAഡി സാസ്റ്റർ മാനേജ്മെന്റ് ടീം കോഡിനേറ്ററുമായ R വിഘ്നേഷിന്റെ നേതൃത്വത്തിൽ .ഇടുക്കി ജില്ലാ പഞ്ചായത്തംഗം മണിമേഖല.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ .സെക്രട്ടറി വെള്ളയ്യൻ . ബ്ലോക്ക് പഞ്ചായത്തംഗംPA അബ്ദുൾ റഷീദ്. കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ.നേതാക്കളായ Mഉദയ സൂര്യൻ. റോയ് ജോസഫ് . യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറി വിജയ് . ബ്ലോക്ക് സെക്രട്ടറി മാരായ മഹേഷ് .ഉദയകുമാർ . തോമസ് . വിനോദ് കുമാർ . സുഭാഷ്. HMC മെമ്പർ മാർ .ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    3 hrs ago
  • ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു. സുജിത സന്തോഷ്‌ കൈതമറ്റം കോടാലിപ്പാറ വാർഡ് 17, ഗോപാലൻ കടക്കാകുന്നേൽ വെള്ളിലാംകണ്ടം വാർഡ് 15 റീന ജോസ് കിഴക്കേമാട്ടുകട്ട വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
    1
    ശക്തമായമഴയിൽ ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.3 വീടുകൾ ഭാഗികമായി തകർന്നു.

രണ്ടുദിവസമായി തുടർന്നാൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് കാഞ്ചീർ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. 3 വീടുകൾ ഭാഗികമായി തകർന്നു.
സുജിത സന്തോഷ്‌ 
കൈതമറ്റം 
കോടാലിപ്പാറ
വാർഡ് 17,
ഗോപാലൻ
കടക്കാകുന്നേൽ 
വെള്ളിലാംകണ്ടം 
വാർഡ് 15
റീന ജോസ് 
കിഴക്കേമാട്ടുകട്ട 
വാർഡ് 13 എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
തത്കാലികമായി ഉണ്ടായിരുന്ന കുഴിയോടിപ്പാലം തകർന്നതിനെ തുടർന്ന് മഴ കുറയുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ബജറ്റിൽ എം എൽ എ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ   അറിയിച്ചു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    20 hrs ago
  • കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത്‌ സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക ഏതെന്നു വിലയിരുത്തിയ ശേഷം ആയിരുന്നു മോഷണം hold സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു. Hold സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി hold നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു hold വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്
    1
    കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി 

ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം 

സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു 

നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല

നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത്‌ സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ  ഏലക്ക ഏതെന്നു വിലയിരുത്തിയ   ശേഷം ആയിരുന്നു മോഷണം 
hold 
സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ  ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു.  
Hold 
സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി 
hold 
നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു 
hold 
വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    21 hrs ago
  • കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team). ​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. ​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    2
    കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന.
മൂലമറ്റം:കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണ്ണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്ത് നിന്ന് കിടപ്പുരോഗിയായ വയോധികയെ സാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച് മൂലമറ്റം അഗ്നിരക്ഷാ സേന. (Fire and Rescue Team).
​പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും സാധാരണ ഗതാഗത പാത മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർ ഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു.
​തുടർന്ന്, രോഗിയെ സ്ട്രെച്ചറിലാക്കി 2 കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്നാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. കനത്ത മഴയെയും വനപാതയിലെ പ്രതികൂല സാഹചര്യങ്ങളെയും തൃണവൽഗണിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    20 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.