കെ. എ. റഹ്മാൻ സ്മരണയിൽ ചാലിയാർ ദിനാചരണം: വിപുലമായ പരിപാടികൾ വാഴക്കാട്: ഇന്ത്യയിലെ ജനകീയ പരിസ്ഥിതി സമരങ്ങളുടെ നായകനും ചാലിയാർ ജല-വായു മലിനീകരണത്തിനെതിരെ നടന്ന സമരത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന കെ.എ. റഹ്മാന്റെ സ്മരണയിൽ ഈ വർഷത്തെ ചാലിയാർ ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ അരങ്ങേറുന്നു. വിദ്യാർത്ഥികൾക്കും യുവജനങ്ങക്കും പങ്കെടുക്കാവുന്ന നീന്തൽ, കയാക്കിംഗ്, പ്രബന്ധ രചന എന്നീ മത്സരങ്ങളും അനുസ്മരണ സമ്മേളനവും കലാസാംസ്കാരിക പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്. "പുഴകൾ നാടിന്റെ സ്പന്ദനങ്ങൾ" എന്ന വിഷയത്തിൽ നടത്തുന്ന പ്രബന്ധ രചനാ മത്സരത്തിൽ ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പങ്കെടുക്കാം. മുൻകൂട്ടി തയ്യാറാക്കിയ രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി ജനുവരി 9-നുള്ളിൽpdf രൂപത്തിൽ praveendasummarotte@gmail.com എന്ന email-ലേക്ക് എത്തിക്കണം. ജനുവരി 10-ന് രാവിലെ 9 മണി മുതൽ ചാലിയാറിലെ മണന്തലക്കടവിൽ വെച്ച് നീന്തൽ, കയാക്കിംഗ് മത്‌സരങ്ങൾ നടക്കും. ജനുവരി 11-ന് വെട്ടുപാറയിൽ വെച്ച് അനുസ്മരണ സമ്മേളനം നടക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. കവിയും സംസ്കാരിക പ്രവർത്തകനുമായ പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തും. വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. സംഘാടക സമിതി യോഗത്തിൽ എൻ.എ. റഹ്മാൻ അധ്യഷത വഹിച്ചു. ധനസമാഹരണ ക്യാമ്പയിൻ കെ. എം. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഹാഷിം എളമരം, ബി.പി. ഹമീദ്, ബി.പി.എ, റഷീദ്, ടി.പി. അഷ്റഫ്, സി.ടി. റഫീഖ്, കെ.എ, ശുക്കൂർ, കെ.എ. സിദ്ധീഖ്, നജ്മുൽ ഹുദ, മുഹ്മൂദ്. എം.പി., നസറുള്ള വാഴക്കാട്, എം. പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മത്സര പങ്കാളിത്തത്തിന് ബന്ധപ്പെടുക. നീന്തൽ, കയാക്കിംഗ്: താഹിർ കുഞ്ഞു: 8086 533 130 പ്രബന്ധ രചന: പ്രവീൺദാസ്: 9645 331 325