ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില 60 രൂപ കൂടി ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധനവ്. സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. ഇറാൻ-അമേരിക്ക തർക്കത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധസമാനമായ സാഹചര്യമാണ് പെട്ടെന്നുള്ള വില വർധനവിന് കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടവും വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ആഭ്യന്തര വിപണിയെയും ബാധിച്ചിരിക്കുകയാണ്. ഇന്ധന ക്ഷാമം ഒഴിവാക്കാൻ എണ്ണ ശുദ്ധീകരണ ശാലകളോട് ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കുന്നതാണ് ഈ തീരുമാനം. സിലിണ്ടറിന് 60 രൂപ വർധിക്കുന്നതോടെ വിവിധ നഗരങ്ങളിൽ സിലിണ്ടർ വിലയിൽ വലിയ മാറ്റമുണ്ടാകും. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ നേരത്തെ തന്നെ വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഇന്ധന വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.