പുതുക്കിയ സംസ്ഥാന ബജറ്റിൽ ഹരിപ്പാട് മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 20 കോടി രൂപ അനുവദിച്ചു. മൊത്തം 380 കോടി രൂപയുടെ വിവിധ പ്രവർത്തികളാണ് ഈ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബജറ്റിൽ ഉൾപ്പെട്ട പ്രധാന പ്രവർത്തികൾ ഇവയാണ്: ഹരിപ്പാട് മണ്ഡലത്തിൽ നിർമ്മാണം പുരോഗമിക്കുന്ന മുതലക്കുറിച്ചിക്കൽ പാലത്തിലൂടെയുള്ള ഗതാഗതം സാധ്യമാക്കുന്നതിനും പ്രദേശത്തെ പ്രധാന റോഡുമായും ദേശീയപാതയുമായും ബന്ധിപ്പിക്കുന്നതിനുമായി കരുവാറ്റ തെക്കേക്കര-കാരമുട്ട് വടക്കേക്കര പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎം & ബിസി നിലവാരത്തിലുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിനും അതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുമായി 21 കോടി രൂപ; ചെറുതന പഞ്ചായത്തിലെ ആയാപറമ്പ് പാലത്തിന്റെ നിർമ്മാണത്തിന് 30 കോടി രൂപ; ഹരിപ്പാട് മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിലെ കെട്ടുകാഴ്ചകൾ സുഗമമായി കടന്നുപോകുന്നതിനായി നിലവിലുള്ള കെഎസ്ഇബി ഇലക്ട്രിക് ലൈനുകൾ ഭൂഗർഭ കേബിൾ ലൈനുകളാക്കി മാറ്റുന്നതിന് 20 കോടി രൂപ; ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പിഡബ്ല്യുഡി റോഡുകളുടെ പുനരുദ്ധാരണത്തിന് 25 കോടി രൂപ; തൃക്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 5 കോടി രൂപ; കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 25 കോടി രൂപ. കൂടാതെ, വലിയഴീക്കൽ സമഗ്ര ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിക്ക് കീഴിൽ ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ ബീച്ചിന്റെ സൗന്ദര്യവൽക്കരണം, പാലത്തിന് സമീപം റവന്യൂ വക സ്ഥലത്ത് കുട്ടികൾക്കുള്ള പാർക്ക്, സ്ത്രീസൗഹൃദ എക്കോ ഫ്രണ്ട്ലി പാർക്ക് എന്നിവയ്ക്ക് 5 കോടി രൂപ; ചേപ്പാട് പഞ്ചായത്തിലെ മൃഗാശുപത്രി, കൃഷി ഓഫീസ്, എൽഎസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം, കുടുംബശ്രീ ഓഫീസ് എന്നീ സംവിധാനങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ 6 കോടി രൂപ; പള്ളിപ്പാട് ഗവ. ഐടിഐയുടെ വികസനത്തിന് സ്ഥലം വാങ്ങുന്നതിനും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും 10 കോടി രൂപ; ആറാട്ടുപുഴ പഞ്ചായത്തിലെ സുനാമി കോളനികളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപ; മുതുകുളം ഗവ. എൽപിഎസിനും (വാരണപ്പള്ളി സ്കൂൾ) മുതുകുളം ജിഎൽപിഎസിനും (കൊട്ടാരം സ്കൂൾ) പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ 6 കോടി രൂപ; ചേപ്പാട് ഗവ. എൽപിഎസ് (കൊട്ടാരം) സ്കൂളിനും ചെറുതന ആയാപറമ്പ് യുപിഎസിനും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ 6 കോടി രൂപ; ഹരിപ്പാട് - ഇലഞ്ഞിമേൽ റോഡിൽ ആഞ്ഞിലിമൂട്ടിൽ പാലം മുതൽ കിഴക്കോട്ട് റോഡ് ഉയർത്തി ഇരുവശവും വീതി കൂട്ടി സൗന്ദര്യവൽക്കരിക്കുന്നതിന് 6 കോടി രൂപ; ചെറുതന പാണ്ടി - വെട്ടുകുളഞ്ഞി പാലത്തിന്റെ നിർമ്മാണത്തിന് 35 കോടി രൂപ; പള്ളിപ്പാട്, ചെറുതന, കരുവാറ്റ, ചേപ്പാട് എന്നീ പഞ്ചായത്തുകളിലേയും ഹരിപ്പാട് മുനിസിപ്പാലിറ്റിയിലേയും പാടശേഖരങ്ങളുടെ സമഗ്ര വികസനത്തിന് (ബണ്ട് നിർമ്മാണം, മോട്ടോർ തറ, പെട്ടി, പറ, റാംപ് നിർമ്മാണം, ട്രാക്ടർ ബണ്ട് നിർമ്മാണം എന്നിവ ഉൾപ്പെടെ) 15 കോടി രൂപ; പള്ളിപ്പാട് പഞ്ചായത്തിലെ ഇരുപത്തെട്ടിൽ കടവ് പാലത്തിന്റെ നിർമ്മാണത്തിന് 17 കോടി രൂപ; ഹരിപ്പാട് നഗരസഭയിൽ സാംസ്കാരിക സമുച്ചയവും വിനോദ വിജ്ഞാനകേന്ദ്രവും കായിക പരിശീലന കേന്ദ്രവും ഓപ്പൺ തീയേറ്ററും സ്ഥാപിക്കുന്നതിനും അതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും 10 കോടി രൂപ; തൃക്കുന്നപ്പുഴ ഫിഷറീസ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 6 കോടി രൂപ; ഹരിപ്പാട് കാർത്തികപ്പള്ളി - ഡാണാപ്പടി- പിള്ളത്തോടിന്റെ ആഴം വർദ്ധിപ്പിക്കൽ, സംരക്ഷണഭിത്തിയുടെ നിർമ്മാണം, സൗന്ദര്യവൽക്കരണം എന്നിവയ്ക്ക് 50 കോടി രൂപ; തൃക്കുന്നപ്പുഴ കെ.വി ജെട്ടി തൂക്ക് പാലത്തിന്റെ പുനർനിർമ്മാണത്തിന് 5 കോടി രൂപ; ചിങ്ങോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കിടത്തി ചികിത്സ സാധ്യമാക്കുന്നതിനായി പുതിയ ബ്ലോക്ക് നിർമ്മിക്കാൻ 5 കോടി രൂപ; തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിൽ പെരുമ്പള്ളി മുതൽ വലിയഴീക്കൽ വരെ ഉയരം കൂട്ടി ബിഎംബിസി രീതിയിൽ പുനർനിർമ്മിക്കുന്നതിന് 5.5 കോടി രൂപ; തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂരിൽ പുലിമുട്ട് നിർമ്മാണത്തിന് 10 കോടി രൂപ; മുതുകുളം ഗവ. എൽപിഎസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 3 കോടി രൂപ; ഹരിപ്പാട് മണ്ഡലത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലെ കാനകളുടെ നിർമ്മാണത്തിന് 5 കോടി രൂപ; ചെറുതന പഞ്ചായത്തിലെ പെരുമാങ്കര പാലത്തിന്റെ നിർമ്മാണത്തിന് 15 കോടി രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഈ വർക്കുകളുടെ നിർവഹണത്തിനുള്ള എസ്റ്റിമേറ്റ് നിർണ്ണയിച്ച് സമയബന്ധിതമായ തുടർ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.