മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ 95 ശതമാനത്തിലധികം പൂർത്തിയായതോടെ പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ചില മേഖലകളിൽ പ്രതീക്ഷിച്ചത്ര ട്രാഫിക് ഉണ്ടാകില്ലെന്ന സാങ്കേതിക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രാലയത്തിനുണ്ടായിരുന്ന ആശങ്കകളാണ് നിർമ്മാണം വൈകാൻ കാരണമായിരുന്നത്. എന്നാൽ, ഈ ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പാത യാഥാർത്ഥ്യമാകുന്നതോടെ മലബാറിലെ ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും മന്ത്രി പി.കെ. ബഷീറും സംഘവും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. കേരളത്തിന്റെ വിശദീകരണം തൃപ്തികരമായി അംഗീകരിച്ചതോടെ കേന്ദ്ര സർക്കാർ നിർമ്മാണ നടപടികളുമായി മുന്നോട്ട് പോകാൻ ഗ്രീൻ സിഗ്നൽ നൽകിയെങ്കിലും കൃത്യമായി ഏത് തീയതിയിലാണ് പ്രവൃത്തികൾ ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ ഗ്രീൻഫീൽഡ് ഹൈവേ പ്രധാനമായും വികസനം കുറഞ്ഞ ഗ്രാമീണ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. ആകെ 121 കിലോമീറ്റർ ദൂരമുള്ള ഈ ബൃഹദ് പദ്ധതിക്ക് ഏകദേശം 8,000 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂമി ഏറ്റെടുത്ത ഇനത്തിൽ മാത്രം ഇതുവരെ രണ്ടായിരം കോടിയിലധികം രൂപ നഷ്ടപരിഹാരമായി ഉടമകൾക്ക് വിതരണം ചെയ്തുകഴിഞ്ഞു. കഴിഞ്ഞ വർഷം തന്നെ ഹൈവേയുടെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം നീണ്ടുപോവുകയായിരുന്നു. പദ്ധതിയുടെ അടുത്ത ഘട്ടമായി ഹൈവേയിലെ വിശ്രമകേന്ദ്രങ്ങൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3D വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് അധികൃതർ കടക്കും. ഇതിനുപുറമെ, ഏറ്റെടുത്ത ഭൂമിയിലുള്ള വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതിനായി ദേശീയപാത അതോറിറ്റി ഉടൻ ടെൻഡർ ക്ഷണിക്കും. ഇതിന് മുന്നോടിയായി പാതയിലെ കെട്ടിടങ്ങളുടെ കൃത്യമായ ലിസ്റ്റിങ് തയ്യാറാക്കുന്ന നടപടികൾ ഇപ്പോൾ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈ പട്ടിക ദേശീയപാത അതോറിറ്റിക്ക് കൈമാറുന്നതോടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഭൂമി പൂർണ്ണമായും നിർമ്മാണത്തിനായി സജ്ജമാക്കും.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.1
- തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.1