മംഗലംഡാം–വീട്ടിക്കൽകടവ് റോഡിൽ വീണ്ടും പ്രകാശം; വഴിവിളക്കുകൾ തെളിഞ്ഞതോടെ നാട്ടുകാർക്ക് ആശ്വാസമായി മംഗലംഡാം: വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മംഗലംഡാം–വീട്ടിക്കൽകടവ് റോഡിൽ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി വഴിവിളക്കുകൾ വീണ്ടും പ്രവർത്തനക്ഷമമായി. രാത്രികാലങ്ങളിൽ ഇരുട്ട് മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന പ്രദേശവാസികൾക്കും ഈ വഴിയിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും ഇതോടെ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ നിരന്തര പരാതികളും ആവശ്യങ്ങളും പരിഗണിച്ച് വാർഡ് മെമ്പർ ഡിനോയ് കോമ്പാറ നടത്തിയ ഇടപെടലിന്റെയും തുടർനടപടികളുടെയും ഫലമായാണ് വഴിവിളക്കുകൾ ഇന്നലെ മുതൽ വീണ്ടും തെളിഞ്ഞത്. രാത്രികാലങ്ങളിൽ വിദ്യാർത്ഥികൾ, തൊഴിലാളികൾ, വാഹനയാത്രക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ നടപടി ഏറെ സഹായകരമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. വഴിവിളക്കുകൾ പുനഃസ്ഥാപിച്ചതോടെ പ്രദേശത്തിന്റെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുമെന്ന് ജനങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു. ഏറെക്കാലമായി നിലനിന്നിരുന്ന ഇരുട്ടിന് പരിഹാരമായ ഈ നടപടി സ്വാഗതാർഹമാണെന്നും വിവിധ പ്രദേശവാസികൾ പ്രതികരിച്ചു. അതേസമയം, ഏറെ നാളായി ചർച്ചയായിക്കൊണ്ടിരിക്കുന്ന മംഗലംഡാം–വീഴ്ലി റോഡുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ചർച്ചകൾ തുടരുകയാണെന്നും നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

- കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.1
- വടക്കാഞ്ചേരി മേൽപ്പാലത്തിൽ ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി മേൽപ്പാലത്തിൽ ടോറസ് ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. പത്താംകല്ല് സ്വദേശിനി മുപ്പത്തൊൻപതുകാരി ഫാത്തിമ്മ സുഹറയാണ് ഇന്ന് രാവിലെ എട്ടു മണിയോടെയുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടത്. ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ മേൽപ്പാലത്തിന് മുകളിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. അപകടത്തിന്റെ ആഘാതത്തിൽ തലച്ചോറ് പൂർണ്ണമായും റോഡിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വടക്കാഞ്ചേരി ആക്ട് ആംബുലൻസ് പ്രവർത്തകർ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.1