logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

സംസ്ഥാന ബജറ്റിൽ ഇടുക്കി ജില്ലയ്ക്ക് വലിയ പരിഗണന ലഭിച്ചിട്ടുണ്ടെന്ന് ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് അറിയിച്ചു. മുൻപെങ്ങുമില്ലാത്ത വിധം പ്രഖ്യാപനങ്ങൾക്ക് അപ്പുറം നടപ്പാക്കാൻ കഴിയുന്ന രീതിയിലാണ് ഇത്തവണത്തെ ബജറ്റിലെ ഓരോ പരാമർശമെന്നും, അവയെല്ലാം സമയബന്ധിതമായി നടപ്പാക്കാൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായി മലയോര ജനത നേരിടുന്ന ഭൂപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും, സി.എച്ച്.ആർ ഉൾപ്പെടെയുള്ള പട്ടയ വിഷയങ്ങളിൽ ശാശ്വതമായ പരിഹാരം കാണുമെന്ന സർക്കാർ പ്രഖ്യാപനം ജില്ലയിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിൽ വർഷങ്ങളായി തുടരുന്ന നിസ്സംഗത അവസാനിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയുടെ ഭാവി പ്രതീക്ഷയായ വിനോദസഞ്ചാര മേഖലയ്ക്കും ബജറ്റിൽ വേണ്ടത്ര പരിഗണന ലഭിച്ചിട്ടുണ്ട്. ഇടുക്കി പാക്കേജ് ഉൾപ്പെടെയുള്ള പ്രഖ്യാപിത പദ്ധതികളിൽ ആവശ്യമായ ഇടപെടലുകൾ നടത്തി ജനങ്ങൾ ആഗ്രഹിക്കുന്ന വികസന നേട്ടങ്ങൾ കൈവരിക്കാൻ പ്രവർത്തിക്കുമെന്നും റോയി കെ. പൗലോസ് എംഎൽഎ വ്യക്തമാക്കി. ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎ ഈ കാര്യങ്ങൾ അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.പി. ഉസ്മാൻ, കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് എം.കെ. പുരുഷോത്തമൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. അനീഷ് ജോർജ്, മുസ്ലിം ലീഗ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻ്റ് എം.കെ. നവാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

2 hrs ago
user_സ്റ്റാലിൻ വി.കെ.
സ്റ്റാലിൻ വി.കെ.
ഇടുക്കി, ഇടുക്കി, കേരളം•
2 hrs ago
2a2eff63-4434-40d2-a1a9-acbe0ce41b93

More news from കേരളം and nearby areas
  • നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    1
    നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    30 min ago
  • പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്. നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.
    4
    പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്.

നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    19 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.