logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പട്ടുനൂൽ കർഷകർക്ക് കൈത്താങ്ങായി സർക്കാർ പദ്ധതികളുടെ ഏകോപനം ​പാലക്കാട് ജില്ലയിലെ പട്ടുനൂൽ കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായവും പിന്തുണയും ഉറപ്പാക്കുന്നതിനായി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ സമന്വയിപ്പിക്കാൻ എം.ആർ.എം.എ കൺവെർജൻസ് യോഗം തീരുമാനിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുടെ ചേംബറിൽ പാലക്കാട് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ അധ്യക്ഷതയിലായിരുന്നു യോഗം. ​സെറികൾച്ചർ പദ്ധതിയെ വി.ബി.ജി.വി.ജി, എൻ.ആർ.എൽ.എം, ആത്മ, കുടുംബശ്രീ തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കാനും കമ്മ്യൂണിറ്റി തലത്തിൽ പട്ടുനൂൽപ്പുഴു കൃഷി നടത്തുന്നവർക്ക് വർക്ക് ഷെഡ്, മാർക്കറ്റിംഗ്, ക്രോപ്പ് പ്ലാന്റേഷൻ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ​കൃഷി ആരംഭിക്കുന്ന ഘട്ടത്തിൽ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ കർഷകർ നേരിടുന്ന പ്രയാസങ്ങൾ യോഗം ചർച്ച ചെയ്തു. സെറികൾച്ചർ പദ്ധതികളെക്കുറിച്ച് ബാങ്കുകൾക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് തടസ്സങ്ങൾക്ക് കാരണം. ബാങ്ക് അധികൃതർക്കായി ബോധവൽക്കരണം സംഘടിപ്പിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. കർഷകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കർമ്മപദ്ധതിക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുടുംബശ്രീ, സി.സി.എസ്, ബ്ലോക്ക് തലങ്ങളിൽ അഗ്രികൾച്ചർ ഓഫീസർമാർ, എസ്.സി പ്രമോട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കും. ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികൾ, പ്രോഗ്രാം കോഡിനേറ്റർമാർ, സെറികൾച്ചർ കർഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

5 hrs ago
user_Palakkad News
Palakkad News
Local News Reporter Palakkad, Kerala•
5 hrs ago
2cb61076-0102-4d7a-bd6e-d82e0d3cd12d

പട്ടുനൂൽ കർഷകർക്ക് കൈത്താങ്ങായി സർക്കാർ പദ്ധതികളുടെ ഏകോപനം ​പാലക്കാട് ജില്ലയിലെ പട്ടുനൂൽ കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായവും പിന്തുണയും ഉറപ്പാക്കുന്നതിനായി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ സമന്വയിപ്പിക്കാൻ എം.ആർ.എം.എ കൺവെർജൻസ് യോഗം തീരുമാനിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുടെ ചേംബറിൽ പാലക്കാട് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ അധ്യക്ഷതയിലായിരുന്നു യോഗം. ​സെറികൾച്ചർ പദ്ധതിയെ വി.ബി.ജി.വി.ജി, എൻ.ആർ.എൽ.എം, ആത്മ, കുടുംബശ്രീ തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കാനും കമ്മ്യൂണിറ്റി തലത്തിൽ പട്ടുനൂൽപ്പുഴു കൃഷി നടത്തുന്നവർക്ക് വർക്ക് ഷെഡ്, മാർക്കറ്റിംഗ്, ക്രോപ്പ് പ്ലാന്റേഷൻ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ​കൃഷി ആരംഭിക്കുന്ന ഘട്ടത്തിൽ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ കർഷകർ നേരിടുന്ന പ്രയാസങ്ങൾ യോഗം ചർച്ച ചെയ്തു. സെറികൾച്ചർ പദ്ധതികളെക്കുറിച്ച് ബാങ്കുകൾക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് തടസ്സങ്ങൾക്ക് കാരണം. ബാങ്ക് അധികൃതർക്കായി ബോധവൽക്കരണം സംഘടിപ്പിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. കർഷകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കർമ്മപദ്ധതിക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുടുംബശ്രീ, സി.സി.എസ്, ബ്ലോക്ക് തലങ്ങളിൽ അഗ്രികൾച്ചർ ഓഫീസർമാർ, എസ്.സി പ്രമോട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കും. ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികൾ, പ്രോഗ്രാം കോഡിനേറ്റർമാർ, സെറികൾച്ചർ കർഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

More news from കേരളം and nearby areas
  • അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഇല്ല. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കേക്ക് ഈട്ടി അടക്കം ഉള്ള മരങ്ങൾ മുറിച്ചുമാറ്റി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ ഡാം നിർമ്മിക്കാൻ സർക്കാർ വില കൊടുത്ത് വാങ്ങിയ സ്ഥലമാണ് സ്വകാര്യ വ്യക്തി വ്യാജരേഖ ഉണ്ടാക്കി കയ്യേറിയത്.
    4
    അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. 
അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഇല്ല. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കേക്ക് ഈട്ടി അടക്കം ഉള്ള മരങ്ങൾ മുറിച്ചുമാറ്റി. അട്ടപ്പാടി വാലി ഇറിഗേഷൻ  പദ്ധതിയുടെ കീഴിൽ ഡാം നിർമ്മിക്കാൻ സർക്കാർ  വില കൊടുത്ത് വാങ്ങിയ സ്ഥലമാണ്  സ്വകാര്യ വ്യക്തി വ്യാജരേഖ ഉണ്ടാക്കി കയ്യേറിയത്.
    user_Kumar. K
    Kumar. K
    അട്ടപ്പാടി, പാലക്കാട്, കേരളം•
    13 hrs ago
  • തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ച പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം മാതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു. കണിയാർക്കോട് സ്വദേശി യശോദ നിവാസിൽ സജീഷ്, മാതാവ് യശോദ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്ത് തുണിക്കച്ചവടത്തിനായി ഒരുക്കിയിരുന്ന താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നതിനായി റോഡിൽ തടസ്സമായി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് വഴിതെളിച്ചത്. ഇതിലുള്ള വൈരാഗ്യത്താൽ പ്രദേശവാസികളായ പത്തോളം പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. കസേര ഉപയോഗിച്ച് സജീഷിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മാതാവ് യശോദയ്ക്ക് കൈക്ക് ആഴത്തിൽ മുറിവേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പഴയന്നൂർ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
    1
    തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ച പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു.
തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം മാതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു. കണിയാർക്കോട് സ്വദേശി യശോദ നിവാസിൽ സജീഷ്, മാതാവ് യശോദ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്ത് തുണിക്കച്ചവടത്തിനായി ഒരുക്കിയിരുന്ന താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നതിനായി റോഡിൽ തടസ്സമായി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് വഴിതെളിച്ചത്. ഇതിലുള്ള വൈരാഗ്യത്താൽ പ്രദേശവാസികളായ പത്തോളം പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. കസേര ഉപയോഗിച്ച് സജീഷിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മാതാവ് യശോദയ്ക്ക് കൈക്ക് ആഴത്തിൽ മുറിവേറ്റു. സംഭവവുമായി ബന്ധപ്പെട്ട്  പത്തുപേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പഴയന്നൂർ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    10 hrs ago
  • പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.
    2
    പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ 
പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    7 hrs ago
  • *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.* കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ​ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി. പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.
    1
    *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; 
*പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.*
കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്.
സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ​ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു.
ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.
രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി.
പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.
    user_Khalid Thottiyan
    Khalid Thottiyan
    Local News Reporter മലപ്പുറം, കേരളം•
    6 hrs ago
  • സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി. വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് സെല്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026, ബാലസ്പന്ദനം പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, മേരീസ് ഷിബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.എന്‍.ധന്യ, എന്‍എച്ച്എം ഡിപിഎം ഡോ. കെ.എം.ജാനിഫ്, സിഡിപിഒമാരായ സി.സുലൈഖ, ടി.എം.ഷാഹിന ,സൂപ്പര്‍ വൈസര്‍മാരായ സെലീന ജോസഫ്, നിമ്മി കെ.ഏബ്രഹാം, എന്‍.ബിന്ദു, എന്‍എന്‍എം കോഓര്‍ഡിനേറ്റര്‍ യു.പി. സാലിം എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ. ജലാലുദ്ദീന്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ ആരോഗ്യപരിശോധന, പോഷകാഹാര പ്രദര്‍ശനം എന്നിവ നടത്തി.
    1
    സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ.
ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി.  വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് സെല്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026, ബാലസ്പന്ദനം പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, മേരീസ് ഷിബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.എന്‍.ധന്യ, എന്‍എച്ച്എം ഡിപിഎം ഡോ. കെ.എം.ജാനിഫ്, സിഡിപിഒമാരായ സി.സുലൈഖ, ടി.എം.ഷാഹിന ,സൂപ്പര്‍ വൈസര്‍മാരായ സെലീന ജോസഫ്, നിമ്മി കെ.ഏബ്രഹാം, എന്‍.ബിന്ദു, എന്‍എന്‍എം കോഓര്‍ഡിനേറ്റര്‍ യു.പി. സാലിം എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ. ജലാലുദ്ദീന്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ ആരോഗ്യപരിശോധന, പോഷകാഹാര പ്രദര്‍ശനം എന്നിവ നടത്തി.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    16 hrs ago
  • വിമാനത്താവളത്തിൽ കുഴഞ്ഞു വീണ മുംബൈ സ്വദേശിക് പുതുജീവൻ നല്കി ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി അങ്കമാലി: ആദ്യമായി കേരളം കാണാനും മൂന്നാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തിയ മുംബൈ സ്വദേശി സുസ്മിതക്ക് (58) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുനർജന്മം, ഓഗസ്റ്റ് മാസം അവസാനത്തോടെ രണ്ടാഴ്ചത്തെ സന്ദർശിച്ചതിനാണ് സുസ്മിതയും കുടുംബവും മൂന്നാർ സന്ദർശനത്തിന് എത്തിയത്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി പുറത്ത് കാറിൽ കയറുന്നതിന് മുൻപായി തളർച്ച അനുഭവപ്പെടുകയും, തളർന്ന് വീഴുകയും ആയിരുന്നു. സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം എത്തുകയും ഡോക്ടറും, നഴ്സുമാരും അരമണിക്കൂറോളം തുടർച്ചയായി സിപിആർ നൽകി ആംബുലൻസിൽ സിയാൽ അധികൃതർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിജയമാക്കുകയും ചെയ്തു. അതി സങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് സർജൻ ഡോ. റഫീഖ് എ.കെ ഡോ. അൻവർ സി വർഗീസ് , കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവർ പറഞ്ഞു. തുടർച്ചയായി സിപി ആർ നൽകിയതും ജീവൻ നിലനിർത്താൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു പൂർണ്ണ ആരോഗ്യവതിയായി മുംബൈയിലേക്ക് മടങ്ങിയ സുസ്മിതയ്ക്ക് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ജോയിൻ ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി തുടങ്ങി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകുകയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി അധികൃതർക്കും മധുരം കൊടുത്താണ് സുസ്മിതയും ഭർത്താവ് പ്രീതം കലാസ്കരും, മകളും ആശുപത്രി വിട്ടത്.
    1
    വിമാനത്താവളത്തിൽ കുഴഞ്ഞു വീണ മുംബൈ സ്വദേശിക് പുതുജീവൻ നല്കി ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി
അങ്കമാലി: ആദ്യമായി കേരളം കാണാനും മൂന്നാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തിയ മുംബൈ സ്വദേശി സുസ്മിതക്ക് (58) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുനർജന്മം, ഓഗസ്റ്റ് മാസം അവസാനത്തോടെ രണ്ടാഴ്ചത്തെ സന്ദർശിച്ചതിനാണ് സുസ്മിതയും  കുടുംബവും മൂന്നാർ സന്ദർശനത്തിന് എത്തിയത്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി പുറത്ത് കാറിൽ കയറുന്നതിന് മുൻപായി  തളർച്ച അനുഭവപ്പെടുകയും, തളർന്ന് വീഴുകയും ആയിരുന്നു. സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം എത്തുകയും ഡോക്ടറും, നഴ്സുമാരും  അരമണിക്കൂറോളം തുടർച്ചയായി സിപിആർ നൽകി ആംബുലൻസിൽ സിയാൽ അധികൃതർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിജയമാക്കുകയും ചെയ്തു.
അതി സങ്കീർണമായ  ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് സർജൻ ഡോ. റഫീഖ് എ.കെ ഡോ. അൻവർ സി വർഗീസ് , കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവർ പറഞ്ഞു. തുടർച്ചയായി സിപി ആർ നൽകിയതും ജീവൻ നിലനിർത്താൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു 
പൂർണ്ണ ആരോഗ്യവതിയായി മുംബൈയിലേക്ക് മടങ്ങിയ സുസ്മിതയ്ക്ക് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ജോയിൻ ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി തുടങ്ങി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകുകയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി അധികൃതർക്കും മധുരം കൊടുത്താണ് സുസ്മിതയും ഭർത്താവ് പ്രീതം കലാസ്കരും, മകളും ആശുപത്രി വിട്ടത്.
    user_അജിത ജയ് ഷോർ
    അജിത ജയ് ഷോർ
    ആലുവ, എറണാകുളം, കേരളം•
    7 hrs ago
  • ചാലിയാറിൽ വൻതോതിൽ മണൽ കടത്ത് : തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള അനധികൃത റോഡുകൾ മാന്തി മലപ്പുറം വാഴക്കാട് വൻതോതിൽ ചാലിയാറിൽ മണൽ കടത്ത് . തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള എളമരം , മപ്രം , വെട്ടുപ്പാറ കടവുകളിലെ അനതികൃത റോഡുകൾ മാന്തി മണൽ വാഹനങ്ങൾ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.രാത്രി കാലങ്ങളിൽ പോലീസിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കലും അനതികൃത മണൽ കടത്ത് വാഹനങ്ങൾ പിടികൂടാൻ എത്തുന്ന പോലീസിൻ്റെ വാഹനങ്ങൾ വെട്ടിച്ച് കടന്ന് കളയുക യും പോലീസിനെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.നമ്പർ ഇല്ലാത്ത വാഹനങ്ങളിൽ എത്തുന്ന ഇവരെ പിടികൂടാൻ പോലീസ് നന്നെ പാട് പെടുന്നു.വഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലാണ് ചാലിയാറിന്റെ വിവിധ മണൽ പാധാറുകൾ ജെസിബി ഉപയോഗിച്ച് മാന്തുന്നത്
    2
    ചാലിയാറിൽ വൻതോതിൽ മണൽ കടത്ത് : തടയാൻ വാഴക്കാട്  പോലീസിൻ്റെ നേതൃത്വത്തിൽ  പൂഴിപാതാറിലേക്കുളള അനധികൃത റോഡുകൾ മാന്തി
മലപ്പുറം വാഴക്കാട് 
വൻതോതിൽ ചാലിയാറിൽ മണൽ കടത്ത് . തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ  പൂഴിപാതാറിലേക്കുളള എളമരം , മപ്രം , വെട്ടുപ്പാറ കടവുകളിലെ അനതികൃത  റോഡുകൾ മാന്തി മണൽ  വാഹനങ്ങൾ ഇറങ്ങുന്നത്  തടയുകയാണ് ലക്ഷ്യം.രാത്രി കാലങ്ങളിൽ പോലീസിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കലും അനതികൃത മണൽ കടത്ത് വാഹനങ്ങൾ പിടികൂടാൻ എത്തുന്ന      പോലീസിൻ്റെ വാഹനങ്ങൾ വെട്ടിച്ച്  കടന്ന് കളയുക യും പോലീസിനെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.നമ്പർ   ഇല്ലാത്ത വാഹനങ്ങളിൽ എത്തുന്ന ഇവരെ പിടികൂടാൻ പോലീസ് നന്നെ പാട് പെടുന്നു.വഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലാണ് ചാലിയാറിന്റെ വിവിധ മണൽ പാധാറുകൾ ജെസിബി ഉപയോഗിച്ച് മാന്തുന്നത്
    user_Media plus
    Media plus
    Local News Reporter കൊണ്ടോട്ടി, മലപ്പുറം, കേരളം•
    15 hrs ago
  • ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്.. പാടുപെട്ട് പാമ്പുപിടുത്തക്കാർ.. തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.
    1
    ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്..
പാടുപെട്ട് പാമ്പുപിടുത്തക്കാർ..
തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്  സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.
    user_AKHIL PURUSHOTHAMAN
    AKHIL PURUSHOTHAMAN
    Photographer തൊടുപുഴ, ഇടുക്കി, കേരളം•
    3 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.