ഇ.കെ പണികരിൻ്റെ മകൻ കെ. പ്രഭാകരൻ നായർ (90) അന്തരിച്ചു. (റിട്ട. ശിരസ്തദാർ. സി.ജെ .എം. കോടതി) ചരമം കെ. പ്രഭാകരൻ നായർ (90) പാലക്കാട് : പറക്കുന്നം പി. എം. ജി സ്‌കൂളിന് പുറകുവശത്തെ കോവിൽ സ്ട്രീറ്റിൽ പ്രേം നിവാസിൽ (E-04) പരേതനായ ഇ.കെ പണികരിൻ്റെ മകൻ കെ. പ്രഭാകരൻ നായർ (90) അന്തരിച്ചു. (റിട്ട. ശിരസ്തദാർ. സി.ജെ .എം. കോടതി) ഭാര്യ : വേലൂർ പൊന്തിയേടത്ത് തങ്കം പ്രഭാകരൻ ( റിട്ട. ജൂനിയർ സൂപ്രണ്ട്, മജിസ്‌ട്രേറ്റ് കോടതി). മക്കൾ : പി. പ്രേംനാഥ് (മുൻ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ & സെക്രട്ടറി ജനറൽ, വിശ്വാസ്), പി. സോംനാഥ് ( ഫാമിലി ഹെൽത്ത് സെൻ്റർ, പുതുപ്പെരിയാരം ) മരുമക്കൾ: എം. സുഗുണ ( ഇന്ത്യൻ ബാങ്ക്, ചന്ദ്രനഗർ ), കെ. രാധിക (കുമാർ റിട്ടെൽസ് പ്രൈവറ്റ് ലിമിറ്റഡ്). പരേതനായ കെ. പ്രഭാ കരൻ നായർ സർക്കാർ ജീവനക്കാരുടെ സംഘ ടനകളുടെ ആദ്യകാല നേതാക്കന്മാരിൽ ഒരാ ളായിരുന്നു. പാലക്കാട് വി. വി. പി. സ്കൂളിലെ പഠനത്തിന് ശേഷം മദ്രാ സ് സർവ്വേ വകുപ്പിൽ ജോലിയിൽ ചേർന്ന അദ്ദേഹം കേരള സം സ്ഥാന രൂപീകരണത്തി ന് ശേഷം കാസർകോട് കോടതി ഉദ്യോഗസ്ഥനാ യി ചുമതല ഏറ്റു. മുൻ എം.എൽ.എ ഇ. പദ്മ നാഭൻ, കുമാരമേനോൻ എന്നിവരോടൊപ്പം നോർത്ത് മലബാർ എൻ. ജി. ഒ. യൂണിയ നും തുടർന്ന് കേരള എൻ. ജി. ഒ. യുണിയ ന്റെയും രൂപീകരണത്തി ന്റെ ഭാഗമായി. കേരള ജൂഡിഷ്യറി വകുപ്പിൽ പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിൽ ശിരസ്ത ദാർ ആയി സേവനം അനുഷ്ഠിച്ച അദ്ദേഹം വിരമിച്ചശേഷം ദേശീയ സെൻസസ് വകുപ്പിലും ജോലി ചെയ്തിരുന്നു. നായർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി ആയിരുന്ന അദ്ദേഹം മൂന്നു ദശാബ്ദത്തോളം ആ പദവി വഹിക്കുക യും കോട്ടായി, മാത്തൂർ എന്നിവിടങ്ങളിൽ വിദ്യാ ലയങ്ങൾ ആരംഭിക്കുക യും നിർധനരായ ആയി രത്തോളം വിദ്യാർഥിക ൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി വിജ യകരമായി നടത്തുക യും ചെയ്തിരുന്നുന്നു.

- മുതുകുറിശ്ശി ശ്രീ കിരാതമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണനാളിൽ ദർശനത്തിനെത്തിയ ഭക്തജനത്തിരക്ക്.1
- കുണ്ടന്നൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു; യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു. വ്യാഴാഴ്ച പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും, ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു.1
- തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസുകാരനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊടുമുണ്ട സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. തൂതപ്പുഴയുടെ പൈലിപ്പുറം കടവിൽ നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ 8 വയസ്സുകാരനായ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുന്നു. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഅദ് യെയാണ് കാണാതായത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി. തുടർന്ന് സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരനായ 13 വയസ്സുകാരൻ സഹൽ. സഹലും ഒഴുക്കിൽപെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. ഓടികൂടിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. പട്ടാമ്പിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ദരും പൊലീസും ചേർന്ന് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.4
- കെ.പി.എം.എസ് കൊടകര യൂണിയൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. മഹാത്മാ അയ്യന്‍ കാളി ജയന്തി ആഘോഷിച്ചു കെ പി എം സ് കൊടകര യൂണിയന്റെ നേതൃത്വത്തില്‍ 164-ാമത് മഹാത്മാ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. കൊടകര സെന്ററില്‍ നടന്ന ജയന്തി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. കെ. സുബ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി .എസ.് സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. എസ് .വിമല്‍ ,ജില്ലാ സെക്രട്ടറി സി. വി. ബാബു ,യൂണിയന്‍ സെക്രട്ടറി കെ .യു. രതീപ്, ഖജാന്‍ജി എം. എ .ഗിരി ,എ. കെ. സാജു ,ടി കെ ഷാജു ,കെ വി ജനാര്‍ദ്ദനന്‍ ടി കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊടകര സെന്ററില്‍ പായസവിതരണവും നടത്തി.1
- വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും കൂടുന്നു,ഗൂഡല്ലൂർ–ഓവാലി മേഖലയിൽ 48മണിക്കൂർ ഹർത്താൽ തുടങ്ങി വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഗൂഡല്ലൂർ–ഓവാലി മേഖലയിൽ പ്രാദേശിക സംഘടനകളും വ്യാപാരികളും ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് (ഹർത്താൽ) ആരംഭിച്ചു. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഹർത്താൽ നടക്കുന്നത്. ഹർത്താലിനെ തുടർന്ന് ഗൂഡല്ലൂർ അതിർത്തി മേഖലയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണം അവധിക്കാലത്ത് ഊട്ടി, മൈസൂർ, നീലഗിരി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും സേവനങ്ങളും അടഞ്ഞു കിടക്കുകയാണ് ഹർത്താൽ കാരണം പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവന മേഖലകളും പ്രവർത്തിക്കുന്നില്ല.1
- മഴയെത്തും ടാർ ചെയ്ത് പൊതുമരാമത്ത് വകുപ്പ് തൊടുപുഴയിൽ വെള്ളക്കെട്ടിൽ ടാർ ചെയ്യുന്നു നിരവധിയാളുകൾ അപകടത്തിൽപ്പെട്ട തൊടുപുഴ പുളിമൂട്ടിൽ പമ്പിന് സമീപത്തെ അപകട കുഴിയിൽ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രഹസനം. കനത്ത മഴയിൽ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും നീക്കാതെ ലോറിയിലെത്തിച്ച ടാർ മിക്സ് ഒഴിച്ചാണ് കുഴിയടക്കൽ. തുടർച്ചയായി വെള്ളം ഒഴുകുന്നതിനാൽ കുഴിയിലിട്ട ടാർ ചുരുങ്ങിയ സമയത്തിനുള്ളിൽ പൊളിഞ്ഞ് പോകുമെന്ന് പ്രദേശത്ത് ഉണ്ടായിരുന്നവർ ചൂണ്ടിക്കാട്ടി.1
- തിരുവോണ നാളിൽ മഴയെപ്പോലും കൂസാതെ നാടൻ കളികളും കലാരൂപങ്ങളുമായി ഒത്തുകൂടി ആഘോഷ ലഹരിയിലാറാടി ആറ്റത്ര ഗ്രാമം ഓണാഘോഷത്തിന്റെ ഗൃഹാതുരത്വം ഇന്നും നെഞ്ചിലേറ്റുന്ന ഒരുപിടി ഗ്രാമീണരുടെ ഒത്തുചേരലിന് വേദിയായിരിക്കുകയാണ് ആറ്റത്ര. തിരുവോണ സദ്യയ്ക്ക് ശേഷം ഗ്രാമവാസികൾ ഒന്നടങ്കം കളിക്കളത്തിലേക്ക് എത്തിയതോടെ നാടൻ കളികളും ആവേശകരമായ മത്സരങ്ങളും കൊണ്ട് പ്രദേശം ഉത്സവപ്പറമ്പായി മാറി. തിമിർത്തു പെയ്ത മഴയെപ്പോലും വകവെക്കാതെ പ്രായഭേദമന്യേ നാട്ടുകാർ മത്സരങ്ങളിൽ പങ്കെടുത്തു. വാശിയേറിയ വടംവലിയും വിവിധ നാടൻ കായിക വിനോദങ്ങളും ആഘോഷത്തിന് പകിട്ടേകി. ചങ്ങായീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ആറ്റത്രയിലെ ദ്രൗപതി കൂട്ടായ്മ വേദിയിലെത്തിച്ച വീരനാട്യം കാണികൾക്ക് ദൃശ്യവിരുന്നായി.1
- ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക് വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. കൂത്താട്ടുകുളം പിറവം റോഡിലാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് എതിര്‍വശത്തെ പെട്രോള്‍ പമ്പിലേക്ക് അശ്രദ്ധമായി കയറ്റാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികന്‍ വലതുവശത്തുള്ള പെട്രോള്‍ പമ്പിലേക്ക് പെട്ടെന്ന് കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.1