കൊപ്പത്ത് സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. കൊപ്പത്ത് സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. വിളയൂർ കൂരാച്ചിപ്പടി ഉദയപുരം കണ്ടത്തൊടി വീട്ടിൽ ഫാത്തിമ സുഹറ(43)യാണ് മരിച്ചത്. ശനി പകൽ നാലോടെ കൊപ്പം പോലീസ് സ്റ്റേഷനു സമീപത്താണ് അപകടം. കൊപ്പം ഭാഗത്തുനിന്നും ഇളയ മകൻ ഷമീലുമൊത്ത് വിളയൂരിലേക്ക് വരുകയായിരുന്ന ഫാത്തിമ സുഹറയുടെ സ്‌കൂട്ടറിൽ എതിർഭാഗത്തു നിന്നും വരുകയായിരുന്ന ദോസ്‌ത് ഗുഡ്‌സ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫത്തിമ സുഹറയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണപെടുകയായിരുന്നു . അപകടത്തിൽ സ്‌കൂട്ടറിൽനിന്ന് തെറിച്ചുവീണ ഷാമീൽ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭർത്താവ് കാസിം വിദേശത്താണ്. മക്കൾ: മുഹമ്മദ് സഫീർ, ഫാത്തിമ സഫ്ല, ഷമീൽ.

- ഒറ്റപ്പാലത്തെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്; അന്വേഷണം ഊർജിതമാക്കി.4
- തിരുവനന്തപുരത്തു നിന്നുള്ള പുതിയ കവിത 'ഭാദവ റാണി' ഇപ്പോൾ വായിക്കാം. മനോഹരമായ ഈ വരികൾ വായനക്കാർക്ക് വേറിട്ട അനുഭവം നൽകും.1