രാജ്യത്തെ സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പി.എം.ബി.ജെ.പി) പദ്ധതിയുടെ ലക്ഷ്യങ്ങൾ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നതായി പരാതി ഉയരുന്നു. കൊച്ചി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നിരവധി ജനൗഷധി കേന്ദ്രങ്ങളിൽ ജനൗഷധി ബ്രാൻഡിലുള്ള മരുന്നുകൾ പരിമിതമായി മാത്രം സ്റ്റോക്ക് ചെയ്ത്, പകരം സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകൾ വ്യാപകമായി വിൽക്കുന്നു എന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. ലാഭവിഹിതത്തിലെ വലിയ വ്യത്യാസമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് ആരോപണം. ജനൗഷധി മരുന്നുകൾക്ക് ലഭിക്കുന്ന കമ്മീഷൻ ഏകദേശം 18 ശതമാനത്തിൽ ഒതുങ്ങുമ്പോൾ, സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകൾക്ക് 50 മുതൽ 60 ശതമാനം വരെ ഉയർന്ന കമ്മീഷനാണ് ലഭിക്കുന്നത്. കൂടുതൽ ലാഭം ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങൾ സ്വകാര്യ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്നതോടെ സാധാരണക്കാർക്ക് വിലക്കുറവിൽ മരുന്ന് എത്തിക്കുകയെന്ന പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം തന്നെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. പല കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകൾ ലഭ്യമല്ലെന്നും, പകരം രോഗികൾക്ക് സ്വകാര്യ കമ്പനികളുടെ മരുന്നുകളാണ് നൽകുന്നതെന്നും പരാതിയുണ്ട്. തങ്ങൾക്ക് ലഭിക്കുന്നത് യഥാർത്ഥ ജനൗഷധി ഉൽപ്പന്നമാണോ അതോ സ്വകാര്യ കമ്പനികളുടെ മരുന്നാണോ എന്ന് തിരിച്ചറിയാൻ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കഴിയാത്ത സാഹചര്യം ആശങ്ക വർധിപ്പിക്കുന്നു. ജനൗഷധി ബ്രാൻഡ് മരുന്നുകളുടെ ലഭ്യത കുറയുന്നത് പദ്ധതിയിലുള്ള ജനവിശ്വാസത്തെ ബാധിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, കേരളത്തിലെ ജനൗഷധി കേന്ദ്രങ്ങൾ പദ്ധതിയുടെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജനൗഷധി സ്റ്റോറുകളിൽ ബ്രാൻഡ് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മരുന്നുകളുടെ ഉറവിടം വ്യക്തമായി രേഖപ്പെടുത്താനും ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. സാധാരണക്കാർക്ക് ആശ്വാസമാകേണ്ട പദ്ധതിയെ ചില കേന്ദ്രങ്ങൾ ലാഭക്കച്ചവടമാക്കുന്നതിനെതിരെ അടിയന്തര ഇടപെടൽ വേണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന കാട്ടാനകൾ വൻ നാശനഷ്ടം സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ചുമല, രാജമുടി, പട്ടുമല ഭാഗങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും പട്ടുമലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ജനവാസ മേഖലകളിൽ നിരന്തരമായി തുടരുന്ന കാട്ടാനക്കൂട്ടം കൃഷിക്ക് മാത്രമല്ല, മനുഷ്യജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ വനം വകുപ്പ് അധികൃതർ നിഷ്ക്രിയരാകുകയാണ്.1
- നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.1
- പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനാംകുർശ്ശിയിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. വാടാനാംകുർശ്ശി സ്കൂൾ ഗ്രൗണ്ട് റോഡിലെ ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ദിവാകരൻ (76) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന 45 കാരനായ മകൻ ബിനുവാണ് പുഷ്പലതയെ മരിച്ച നിലയിലും ദിവാകരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ദിവാകരൻ. ഇരുവരും ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. യഥാർത്ഥത്തിൽ പള്ളിപ്പുറം സ്വദേശികളായ ഈ കുടുംബം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വാടാനാംകുർശ്ശിയിലെ വീട്ടിൽ താമസം തുടങ്ങിയത്. മരണപ്പെട്ട പുഷ്പലതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.1
- കേരളത്തിൽ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിന് നേരെ പ്രതികൾ തോക്കുചൂണ്ടി. ഈ സംഭവത്തിലെ പ്രതികളിൽ ഒരാൾ ഒറ്റപ്പാലം സ്വദേശിയാണ്.1