ട്യൂഷന്റെയോ മറ്റ് സഹായങ്ങളുടെയോ പിന്തുണയില്ലാതെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിദ്യാർത്ഥിനി ആൻ മരിയ സാബു ശ്രദ്ധേയ നേട്ടം കൈവരിച്ചു. നേരത്തെ 1199 മാർക്ക് നേടിയിരുന്ന ആൻ മരിയക്ക്, പുനർമൂല്യനിർണയ ഫലം പുറത്തുവന്നതോടെയാണ് 1200-ൽ 1200 മാർക്കും ലഭിച്ചത്. എടത്തനാട്ടുകര അമ്പലപ്പാറ കൊക്കാട്ടു മുണ്ടക്കൽ വീട്ടിൽ കെ.എം. സാബു - ജൂലി ദമ്പതികളുടെ മകളായ ആൻ മരിയ കഠിനമായ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. അമ്പലപ്പാറ സെന്ററിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കൊടകശ്ശേരി എസ്റ്റേറ്റിലാണ് ആൻ മരിയയും കുടുംബവും താമസിക്കുന്നത്. ദിവസവും ഒരു പുഴയും കടന്ന് അങ്ങോട്ടുമിങ്ങോട്ടുമായി ആറ് കിലോമീറ്ററോളം ദൂരം നടന്നാണ് ആൻ മരിയ സ്കൂളിലെത്തുന്നത്. രാവിലെ ഏഴരയ്ക്ക് വീട്ടിൽ നിന്നിറങ്ങുന്ന ഈ മിടുക്കി വൈകുന്നേരം ആറുമണിയോടെയാണ് തിരികെയെത്തുന്നത്. സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ആൻ മരിയക്ക് ഉപഹാരം നൽകി ആദരിച്ചു. ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ പരീക്ഷാ ഫലം വന്നയുടൻ തന്നെ അധ്യാപകരും പിടിഎ ഭാരവാഹികളും ആൻ മരിയയുടെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.

- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- ഉന്നത വിദ്യാഭ്യാസ രംഗത്ത് പീരുമേടിന് മികച്ച വിദ്യാഭ്യാസം നൽകി വരുന്ന പീരുമേട് പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് & സയൻസ് കോളജിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഈ കോളജിലെ വിദ്യാർഥികൾ മൂന്ന് റാങ്കുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ബി.കോം മോഡൽ 3-ൽ മൂന്നാം റാങ്ക് നേടിയ ലക്ഷ്മി പ്രിയ, ഇതേ ഡിപ്പാർട്ട്മെന്റിൽ അഞ്ചാം റാങ്ക് നേടിയ ബിനി മോൾ ബെന്നി, ബി.എ ഇംഗ്ലീഷ് മോഡൽ 2-ൽ ആറാം റാങ്ക് നേടിയ എ. അനില എന്നിവർ കോളജിന് വലിയ അഭിമാനമായി മാറി. ശ്രീ നാരായണ ട്രസ്റ്റിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പമുള്ള പ്രവർത്തനങ്ങളിലേക്ക് കോളജിനെ ഉയർത്തുക എന്നതാണ് പുതിയ വികസന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പി.ആർ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനറുമായ ബിജു മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനവും അക്കാഡമിക് മികവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ ചർച്ചയായി. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.പി ബിനു, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി. ഷിബു, ഡോ. ശ്രുതി എസ്., ജി.വി.എസ് സുനീഷ്, രാജേഷ് ലാൽ, അമ്പിളി സുകുമാരൻ, സിന്ധു വിനോദ്, എം.ജി ഷിബു എന്നിവർ പങ്കെടുത്തു.1
- പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.1
- നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.1
- പാലക്കാട് മണ്ണാർക്കാട് ദാറുന്നജാത് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞദിവസം വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും നടന്നതായി റിപ്പോർട്ട്. ഇൻ്റർവെൽ സമയത്ത് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നു. "നീ ആരടാ നിനക്ക് ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറ്റില്ലേ" എന്ന് ചോദിച്ചുകൊണ്ട് ഈ സംഘം വിദ്യാർത്ഥിയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിച്ചു. റാഗിംഗിന് ഇരയായി മർദ്ദനമേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.1