logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

സോനു യാദവ്, ചന്ദ്രവന്ദി കുമാരി എന്നിവർ നാലാമത് ജി- ടെക് മാരത്തൺ ജേതാക്കൾ കൊച്ചി: ലഹരിവിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ട് കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് (ജി- ടെക്) ഇൻഫോപാർക്ക് ക്യാംപസിൽ സംഘടിപ്പിച്ച നാലാമത് മാരത്തണിന്റെ പുരുഷവിഭാഗം ഹാഫ് മാരത്തണിൽ ജയ്‌പൂർ സ്വദേശി സോനു യാദവും വനിതാ വിഭാഗം ഹാഫ് മാരത്തണിൽ ബീഹാർ നവാഡ സ്വദേശിനി ചന്ദ്രവന്ദി കുമാരിയും ജേതാക്കളായി. എയർഫോഴ്സ് ഉദ്യോഗസ്ഥനായ സോനു യാദവ് 1 മണിക്കൂർ 18 മിനിറ്റ് 44 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. കൊൽക്കത്ത മാരത്തണിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള താരം ഇതാദ്യമായാണ് കേരളത്തിൽ മാരത്തൺ ഓടുന്നത്. 4 വർഷമായി ദീർഘദൂര മാരത്തണുകളിൽ സ്ഥിരസാന്നിധ്യമായ സോനു യാദവ് നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2 മണിക്കൂർ 8 മിനിറ്റ് 7 സെക്കൻഡിലാണ് ചന്ദ്രവന്ദി കുമാരി ഹാഫ് മാരത്തൺ പൂർത്തിയാക്കിയത്. കസ്റ്റംസ് വകുപ്പിൽ ഉദ്യോഗസ്ഥനായ സന്ദീപ് കുമാർ വർമയുടെ ഭാര്യയാണ് ചന്ദ്രവന്ദി കുമാരി. കൊച്ചിയിൽ നടന്ന നമ്മുടെ റൺ മാരത്തൺ, സ്‌പൈസ് കോസ്റ്റ് മാരത്തൺ എന്നിവയിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. പുരുഷ വിഭാഗം ഹാഫ് മാരത്തണിൽ മലയാളിയായ ഇടുക്കി വെള്ളാരംകുന്ന് സ്വദേശി സജിത്ത് കെ എം (01:20:08) രണ്ടാം സ്ഥാനവും ആഗ്ര സ്വദേശി രോഹിത് ഗുർജാർ (01:23:21) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗം ഹാഫ് മാരത്തണിൽ ചോറ്റാനിക്കര സ്വദേശിനി ശ്രീപ്രിയ എം വി (02:09:09) രണ്ടാം സ്ഥാനവും രമ്യ ടി (02:12:33) മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള മെഡലുകൾ കൊച്ചി മേയർ വി കെ മിനിമോൾ, ജി- ടെക് ചെയർമാൻ വി കെ മാത്യൂസ്, ലിറ്റിമസ് 7 സിഇഒ വേണു ഗോപാലകൃഷ്‌ണൻ, ചലച്ചിത്രതാരം അദിതി രവി എന്നിവർ വിതരണം ചെയ്തു. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മാരത്തൺ, 3 കിലോമീറ്റർ റൺ എന്നിങ്ങനെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഐടി പ്രൊഫഷണലുകൾ, ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പതിനായിരത്തിലധികം ആളുകൾ മാരത്തണിൽ പങ്കെടുത്തു. മത്സരാർഥികളിൽ 33 ശതമാനവും സ്ത്രീകളാണ്. 'നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്' (ലഹരി ഉപേക്ഷിക്കൂ, ശാരീരികക്ഷമത നേടൂ) എന്നതാണ് ഇത്തവണത്തെ മാരത്തണിന്റെ പ്രമേയം. പ്രമുഖ ഡിജിറ്റൽ സേവനദാതാക്കളായ ലിറ്റിമസ് സെവനുമായി സഹകരിച്ചാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മാരത്തൺ ഇൻഫോപാർക്കിൽ സംഘടിപ്പിച്ചത്. Photo caption: ഇൻഫോപാർക്ക് ക്യാംപസിൽ സംഘടിപ്പിച്ച നാലാമത് ജി- ടെക് മാരത്തൺ 21.1 കിലോമീറ്റർ പുരുഷവിഭാഗത്തിൽ ജേതാക്കളായ സോനു യാദവ് (ഒന്നാം സ്ഥാനം), സജിത്ത് കെ എം (രണ്ടാം സ്ഥാനം), രോഹിത് ഗുർജാർ (മൂന്നാം സ്ഥാനം) എന്നിവർ ട്രോഫിയുമായി.

on 15 February
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
on 15 February
eead88e4-811a-45bd-b197-dca638bfde3e

More news from Kerala and nearby areas
  • practise one kick 1000 times !
    1
    practise one kick 1000 times !
    user_Alen k Joseph
    Alen k Joseph
    Engineer Kottayam, Kerala•
    8 hrs ago
  • പാലക്കാട് കൂറ്റനാട് കുളത്തിൽ മൃതദേഹം കണ്ടെത്തി. നാഗലശ്ശേരി മാങ്ങാട്ട് കുളത്തിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ 72 വയസുകാരൻ  മാണിയാറത്ത് മൊയ്തു ആണ് മരിച്ചത്. ഇന്ന് രാവിലെ കുളത്തിൽ എത്തിയ ആളുകളാണ് മൃതദേഹം കണ്ടത്.  കുളത്തിന് അരികിൽ നിന്നും ഇയാളുടെ മൊബൈൽഫോണും കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യാ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
    3
    പാലക്കാട് കൂറ്റനാട് കുളത്തിൽ മൃതദേഹം കണ്ടെത്തി. നാഗലശ്ശേരി മാങ്ങാട്ട് കുളത്തിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ 72 വയസുകാരൻ  മാണിയാറത്ത് മൊയ്തു ആണ് മരിച്ചത്. ഇന്ന് രാവിലെ കുളത്തിൽ എത്തിയ ആളുകളാണ് മൃതദേഹം കണ്ടത്.  കുളത്തിന് അരികിൽ നിന്നും ഇയാളുടെ മൊബൈൽഫോണും കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യാ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    5 hrs ago
  • കെ.ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമം കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പു ശ്രമം രണ്ടു മണിക്കൂറോളം നീണ്ടു. രാവിലെ 10 മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്നു പറഞ്ഞു ഫോൺ വന്നത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണു നമ്പർ ലഭിച്ചതെന്നാണ് ഇംഗ്ലിഷിലും ഹിന്ദിയിലുമായി ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്. അൽപനേരം കഴിഞ്ഞ്, തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്തു നിന്നാണെന്നു പരിചയപ്പെടുത്തി എസ്ഐ സുരേഷ് കുമാർ എന്ന പേരിൽ മറ്റൊരാൾ വിളിച്ച് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറയുകയും എംഎൽഎയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മലയാളത്തിലാണു സംസാരിച്ചത്. തുടർന്ന് കോൾ കട്ട് ചെയ്ത തട്ടിപ്പുകാർ അൽപനേരം കഴിഞ്ഞ് പൊലീസ് വേഷത്തിൽ വിഡിയോ കോളിൽ എത്തി എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്കു മറുപടി നൽകാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്കു മുറിയിൽ കയറിയ എംഎൽഎ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പുകാർ ചോദിച്ച വിവരങ്ങൾ നൽകി. മുംബൈയിലെ ബാങ്കിൽ ശാന്തകുമാരിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞതോടെ എംഎൽഎക്കു സംശയം തോന്നി ഫോൺ കട്ട് ചെയ്തു. ഈ സമയം വീട്ടിലെത്തിയ എംഎൽഎയുടെ ഡ്രൈവറാണു കുഴൽമന്ദം പൊലീസിൽ വിവരം അറിയിച്ചത്. പിന്നീടു പലതവണ ഫോൺ വന്നെങ്കിലും എടുത്തില്ലെന്നു ശാന്തകുമാരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    1
    കെ.ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമം
കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പു ശ്രമം രണ്ടു മണിക്കൂറോളം നീണ്ടു.  രാവിലെ 10 മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്നു പറഞ്ഞു ഫോൺ വന്നത്.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണു നമ്പർ ലഭിച്ചതെന്നാണ് ഇംഗ്ലിഷിലും ഹിന്ദിയിലുമായി ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്. അൽപനേരം കഴിഞ്ഞ്, തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്തു നിന്നാണെന്നു പരിചയപ്പെടുത്തി എസ്ഐ സുരേഷ് കുമാർ എന്ന പേരിൽ മറ്റൊരാൾ വിളിച്ച് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറയുകയും എംഎൽഎയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മലയാളത്തിലാണു സംസാരിച്ചത്. തുടർന്ന് കോൾ കട്ട് ചെയ്ത തട്ടിപ്പുകാർ അൽപനേരം കഴിഞ്ഞ് പൊലീസ് വേഷത്തിൽ വിഡിയോ കോളിൽ എത്തി എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്കു മറുപടി നൽകാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്കു മുറിയിൽ കയറിയ എംഎൽഎ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പുകാർ ചോദിച്ച വിവരങ്ങൾ നൽകി.
മുംബൈയിലെ ബാങ്കിൽ ശാന്തകുമാരിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞതോടെ എംഎൽഎക്കു സംശയം തോന്നി ഫോൺ കട്ട് ചെയ്തു. ഈ സമയം വീട്ടിലെത്തിയ എംഎൽഎയുടെ ഡ്രൈവറാണു കുഴൽമന്ദം പൊലീസിൽ വിവരം അറിയിച്ചത്. പിന്നീടു പലതവണ ഫോൺ വന്നെങ്കിലും എടുത്തില്ലെന്നു ശാന്തകുമാരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    2 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.