logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഈശ്വരമംഗലം ശ്രമ സംഘം” (ESS) ഓഫീസ് ഉദ്ഘാടനം നടത്തി. പാലക്കാട്: “ ശ്രീകൃഷണപുരം “ഈശ്വരമംഗലം ശ്രമ സംഘം” (ESS) ഓഫീസ് ഉദ്ഘാടനം, വിഷു ആഘോഷം, വിഷുക്കൈനീട്ടം വിതരണം എന്നിവ സംഘടിപ്പിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റും നാഷണൽ ട്രെയിനറുമായ ഡോ. എ കെ ഹരിദാസ് നിലവിളക്ക് തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ എട്ട് വർഷത്തെ വിജയകരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ജന്മദിനം, വിവാഹം തുടങ്ങിയ എല്ലാ സദ്യാവിഭവങ്ങളോടു കൂടിയ ചടങ്ങുകളിലും അവരുടെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹസേവന രംഗത്ത്, പ്രത്യേകിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും ആവശ്യക്കാരായവർക്കും സഹായം നൽകുന്നതിനായി വരുമാനത്തിൽ നിന്നു വിഹിതം മാറ്റിവെക്കുന്ന സംഘത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഒരു മാതൃകാപരമായ ശ്രമസംഘമായി ESS മാറിയിരിക്കുകയാണെന്നും അദ്ദേഹം വിലയിരുത്തി. സംഘടനയുടെ പ്രസിഡന്റ് സന്തോഷ് കോപ്പയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വേണു തേക്കിൻകാട് നാൾ വഴികൾ ഓർമ്മിച്ച് പ്രവർത്തനം വിശദീകരിച്ചു. സെക്രട്ടറി പ്രശാന്ത് കുട്ടിച്ചിറ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ബാബു സുമംഗലി നന്ദി രേഖപ്പെടുത്തി. ട്രഷറർ മുരളീധരൻ പുളിക്കൽ ആശംസകൾ നേർന്ന് സംസാരിച്ചു.

11 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
11 hrs ago
e4f4aa67-9e4a-48e5-b842-bfec285c5150

ഈശ്വരമംഗലം ശ്രമ സംഘം” (ESS) ഓഫീസ് ഉദ്ഘാടനം നടത്തി. പാലക്കാട്: “ ശ്രീകൃഷണപുരം “ഈശ്വരമംഗലം ശ്രമ സംഘം” (ESS) ഓഫീസ് ഉദ്ഘാടനം, വിഷു ആഘോഷം, വിഷുക്കൈനീട്ടം വിതരണം എന്നിവ സംഘടിപ്പിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റും നാഷണൽ ട്രെയിനറുമായ ഡോ. എ കെ ഹരിദാസ് നിലവിളക്ക് തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ എട്ട് വർഷത്തെ വിജയകരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ജന്മദിനം, വിവാഹം തുടങ്ങിയ എല്ലാ സദ്യാവിഭവങ്ങളോടു കൂടിയ ചടങ്ങുകളിലും അവരുടെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹസേവന രംഗത്ത്, പ്രത്യേകിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും ആവശ്യക്കാരായവർക്കും സഹായം നൽകുന്നതിനായി വരുമാനത്തിൽ നിന്നു വിഹിതം മാറ്റിവെക്കുന്ന സംഘത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഒരു മാതൃകാപരമായ ശ്രമസംഘമായി ESS മാറിയിരിക്കുകയാണെന്നും അദ്ദേഹം വിലയിരുത്തി. സംഘടനയുടെ പ്രസിഡന്റ് സന്തോഷ് കോപ്പയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വേണു തേക്കിൻകാട് നാൾ വഴികൾ ഓർമ്മിച്ച് പ്രവർത്തനം വിശദീകരിച്ചു. സെക്രട്ടറി പ്രശാന്ത് കുട്ടിച്ചിറ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ബാബു സുമംഗലി നന്ദി രേഖപ്പെടുത്തി. ട്രഷറർ മുരളീധരൻ പുളിക്കൽ ആശംസകൾ നേർന്ന് സംസാരിച്ചു.

View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.