Shuru
Apke Nagar Ki App…
വിതുര ആത്മ കിരണം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വാർഷികാഘോഷമായ 'സ്മൃതി 2026' മേയ് 27ന് വിതുര ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. സഹജീവി സ്നേഹത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ട്രസ്റ്റിൻ്റെ പരിപാടി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
വിതുര ഗോപൻ

More news from Malappuram and nearby areas
- മലപ്പുറം ജില്ലയിലെ തിരുവാലി കൊന്നാഞ്ചേരി, പള്ളിത്തൊടിക പ്രദേശത്ത് ഫിറോസ് ബാബുവിന്റെ വീട്ടുപറമ്പിലെ തെങ്ങിന് ശക്തമായ ഇടിമിന്നലേറ്റ് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കനത്ത മഴയ്ക്കിടെ ഈ ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ശക്തമായ ഇടിമിന്നൽ കാരണം തെങ്ങ് കത്തുകയും, വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. വൈകുന്നേരം മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു.1
- തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) എൻഐഎ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സ്ഫോടക വസ്തുക്കൾ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഈ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.3