Shuru
Apke Nagar Ki App…
ബിഎംഎസ് കൊല്ലങ്കോട് പഞ്ചായത്ത് സമ്മേളനം ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ബിഎംഎസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സലീം തെന്നിലാപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് രാജൻ കൊല്ലങ്കോട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിഎംഎസ് മേഖല പ്രസിഡൻ്റ് സി. പരമേശ്വരൻ, മേഖലാ സെക്രട്ടറി കെ.വി. ചന്ദ്രൻ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം എൻ. പ്രവീൺ, ബസ് & ഹെവി മോട്ടോർ മസ്ദൂർ സംഘം ജില്ലാ പ്രസിഡൻ്റ് ആർ. മനോജ്കുമാർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ബിഎംഎസ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. നാരായണൻകുട്ടി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് ട്രഷറർ ചൊക്കലിംഗം നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയുണ്ടായി.
Palakkad News