എളമരം പാലത്തിൽ നിന്നും പുഴയിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി വേണം; പോലീസിൽ പരാതി നൽകി വാഴക്കാട് പഞ്ചായത്ത് എളമരം പാലത്തിൽ നിന്നും പുഴയിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി വേണം; പോലീസിൽ പരാതി നൽകി വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ്. വാഴക്കാട്: എളമരം പാലത്തിന് സമീപം ചാലിയാർ പുഴയിൽ സാമൂഹ്യവിരുദ്ധർ വ്യാപകമായി കോഴിമാലിന്യവും മറ്റ് അവശിഷ്ടങ്ങളും തള്ളിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എളമരം വാർഡ് മെമ്പറുമായ അഡ്വ. എം.കെ. നൗഷാദ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് വൻതോതിൽ മാലിന്യങ്ങൾ നിക്ഷേപിച്ചത്. ചീക്കോട് കുടിവെള്ള പദ്ധതിയുൾപ്പെടെ നിരവധി ജലസേചന പദ്ധതികളെയും പ്രദേശവാസികളെയും ദോഷകരമായി ബാധിക്കുന്ന ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുടിവെള്ള സ്രോതസ്സായ പുഴയിലേക്ക് അറവുമാലിന്യങ്ങൾ തള്ളുന്നത് പകർച്ചവ്യാധികൾ പടരാനും പരിസ്ഥിതി നാശത്തിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ പരിശോധിച്ച് മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനവും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെയും ഉടൻ കണ്ടെത്തണമെന്നും, പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.