Shuru
Apke Nagar Ki App…
കേരള ബജറ്റിൽ പാലക്കാട് ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് ശേഷം ബജറ്റ് കോപ്പി കത്തിച്ചാണ് ബിജെപി പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ. ഷൺമുഖൻ, മേഖല വൈസ് പ്രസിഡൻ്റ് എം. സുരേന്ദ്രൻ, മേഖല സെക്രട്ടറിമാരായ ഹരി പട്ടിക്കര, കെ. സന്തോഷ് കുമാർ, സി. മധു, ജി. പ്രഭാകരൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു സംസാരിച്ചു.
Palakkad News