Shuru
Apke Nagar Ki App…
ആലത്തൂർ തെന്നിലാപുരത്ത് അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനി ശാരദ (62)യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 24-നാണ് അപകടമുണ്ടായത്. തുണി കഴുകിയ ശേഷം അഴയില്‍ വിരിക്കുന്നതിനിടെയാണ് ശാരദയ്‌ക്ക് വൈദ്യുതാഘാതമേറ്റത്. വീടിന്റെ ഇരുമ്പ് കഴുക്കോലില്‍ നിന്ന് വലിച്ചുകെട്ടിയ ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിലൂടെയാണ് വൈദ്യുതി പ്രവഹിച്ചത്. ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ഓടിയെത്തിയ മരുമകള്‍ രാധിക (36)ക്കും അപകടം കണ്ട് രാധികയെ പിടിച്ചുയർത്താൻ ശ്രമിച്ച അനുജന്റെ ഭാര്യ രേഷ്മ (32)യ്‌ക്കും ഷോക്കേറ്റു.
Sujith

More news from കേരളം and nearby areas
- കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.1
- വടക്കാഞ്ചേരി മേൽപ്പാലത്തിൽ ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി മേൽപ്പാലത്തിൽ ടോറസ് ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. പത്താംകല്ല് സ്വദേശിനി മുപ്പത്തൊൻപതുകാരി ഫാത്തിമ്മ സുഹറയാണ് ഇന്ന് രാവിലെ എട്ടു മണിയോടെയുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടത്. ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ മേൽപ്പാലത്തിന് മുകളിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. അപകടത്തിന്റെ ആഘാതത്തിൽ തലച്ചോറ് പൂർണ്ണമായും റോഡിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വടക്കാഞ്ചേരി ആക്ട് ആംബുലൻസ് പ്രവർത്തകർ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.1