തലസ്ഥാന നഗരിയിൽ പരീക്ഷ എഴുതി. സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയുടെ( സ്റ്റെപ്സ്) മലപ്പുറം ജില്ലാ തല പരീക്ഷ മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിലെ ഷാഹിന എം. സി. എഴുതിയത് തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാൻ്റ് ഫിനാലെയിൽ മികച്ച പ്രകടനം കാഴ്ച വെച്ച മൂർക്കനാട് ജി.യു.പി. സ്കൂളിനെ പ്രതിനിധികരിച്ച് സമ്മാനദാന ചടങ്ങിൽ പങ്കെടുക്കേണ്ടതിനാലാണ് ഏഴാം ക്ലാസുകാരി ഷാഹിന എം.സി. ആറാം ക്ലാസുകാരായ ദ്യുതി ദിവാകർ .സി, ഇഷൽ മുഹമ്മദ് ബി .കെ. എന്നിവർക്ക് മാത്രം തിരുവനന്തപുരം കേന്ദ്രമായി പരീക്ഷ എഴുതാൻ എസ്.സി.ഇ.ആർ.ടി. ഡയരക്ടർ പ്രത്യേക ഉത്തരവ് ഇറക്കുകയായിരുന്നു. നേമം അൽസാജ് കൺവെൻഷൻ സെൻ്ററിൽ നടന്ന സമ്മാനദാന ചടങ്ങിൽ പങ്കെടുത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് കാഷ് പ്രൈസ് വാങ്ങിയതിന് പുറമെ സ്റ്റെപ്സ് പരീക്ഷയുടെ സംസ്ഥാന തല പരീക്ഷയിലേക്ക് യോഗ്യത നേടുക കൂടി ചെയ്തതോടെ ഷാഹിനക്ക് ഇത് ഇരട്ടി മധുരമായി. പാഠ്യ, പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന മൂർക്കനാട് ജി.യു.പി. സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി തച്ചണ്ണ ആലിൻ ചുവടിലെ എം.സി. ജാഫറിൻ്റെയും പി.മുബീനയുടെയും മൂത്ത പുത്രിയാണ്.