logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

തോളൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വശുചിത്വ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. മഴക്കാലത്തിന് മുമ്പ് വാർഡുകളിലെ കാനകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വാർഡ് തല ശുചിത്വ കമ്മിറ്റികളുടെയും പൊതുപ്രവർത്തകരുടെയും സഹകരണം പ്രസിഡൻ്റ് അഭ്യർത്ഥിച്ചു. ഇതുകൂടാതെ, പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയാതെ ഹരിത കർമ്മസേനയ്ക്ക് കൈമാറണമെന്നും, ഭക്ഷണാവശിഷ്ടങ്ങളും മറ്റും ബയോബിൻ, ബയോഗ്യാസ് സംവിധാനങ്ങളിലൂടെ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്നും നിർദ്ദേശിച്ചു. ഈ പ്രവർത്തനങ്ങൾ തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ സുനിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ലിൻസൺ പുത്തൂർ, എൻ.പി. സരോജിനി, ലിസ ഫ്രാൻസീസ്, ഷീന വിൽസൺ, ഡേവിസ് വടക്കൻ, ആനി ടീച്ചർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവരും ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു. തോളൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വശുചിത്വ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അറിയിച്ചു.

1 day ago
user_പ്രദേശികം ഓൺലൈൻ ന്യൂസ്
പ്രദേശികം ഓൺലൈൻ ന്യൂസ്
Video Creator തൃശ്ശൂർ, തൃശ്ശൂർ, കേരളം•
1 day ago
fce82b3d-031d-45aa-b943-4a59f05a7b2a

തോളൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വശുചിത്വ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. മഴക്കാലത്തിന് മുമ്പ് വാർഡുകളിലെ കാനകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വാർഡ് തല ശുചിത്വ കമ്മിറ്റികളുടെയും പൊതുപ്രവർത്തകരുടെയും സഹകരണം പ്രസിഡൻ്റ് അഭ്യർത്ഥിച്ചു. ഇതുകൂടാതെ, പ്ലാസ്റ്റിക്

5ef764d8-b206-4954-b57c-620d7d01f1ed

മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയാതെ ഹരിത കർമ്മസേനയ്ക്ക് കൈമാറണമെന്നും, ഭക്ഷണാവശിഷ്ടങ്ങളും മറ്റും ബയോബിൻ, ബയോഗ്യാസ് സംവിധാനങ്ങളിലൂടെ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്നും നിർദ്ദേശിച്ചു. ഈ പ്രവർത്തനങ്ങൾ തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ സുനിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ലിൻസൺ പുത്തൂർ, എൻ.പി. സരോജിനി,

3fab3ad0-8508-4512-ba50-5e0e524d0edf

ലിസ ഫ്രാൻസീസ്, ഷീന വിൽസൺ, ഡേവിസ് വടക്കൻ, ആനി ടീച്ചർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവരും ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു. തോളൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വശുചിത്വ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അറിയിച്ചു.

More news from Malappuram and nearby areas
  • മലപ്പുറം ജില്ലയിലെ തിരുവാലി കൊന്നാഞ്ചേരി, പള്ളിത്തൊടിക പ്രദേശത്ത് ഫിറോസ് ബാബുവിന്റെ വീട്ടുപറമ്പിലെ തെങ്ങിന് ശക്തമായ ഇടിമിന്നലേറ്റ് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കനത്ത മഴയ്ക്കിടെ ഈ ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ശക്തമായ ഇടിമിന്നൽ കാരണം തെങ്ങ് കത്തുകയും, വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. വൈകുന്നേരം മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു.
    1
    മലപ്പുറം ജില്ലയിലെ തിരുവാലി കൊന്നാഞ്ചേരി, പള്ളിത്തൊടിക പ്രദേശത്ത് ഫിറോസ് ബാബുവിന്റെ വീട്ടുപറമ്പിലെ തെങ്ങിന് ശക്തമായ ഇടിമിന്നലേറ്റ് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കനത്ത മഴയ്ക്കിടെ ഈ ശക്തമായ ഇടിമിന്നൽ ഉണ്ടായത്.

ശക്തമായ ഇടിമിന്നൽ കാരണം തെങ്ങ് കത്തുകയും, വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. വൈകുന്നേരം മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു.
    user_Malappuram
    Malappuram
    Ernad, Malappuram•
    11 hrs ago
  • തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) എൻഐഎ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സ്ഫോടക വസ്തുക്കൾ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഈ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
    3
    തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) എൻഐഎ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

സ്ഫോടക വസ്തുക്കൾ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഈ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
    user_Malappuram
    Malappuram
    Ernad, Malappuram•
    11 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.