തേക്കടി; പെരിയാർ ടൈഗർ റിസർവിൽ കടുവാ ദിനാചരണ പരിപാടികൾ സമാപിച്ചു. തേക്കടി; പെരിയാർ ടൈഗർ റിസർവിൽ കടുവാ ദിനാചരണ പരിപാടികൾ സമാപിച്ചു. കുമിളി: കടുവകളുടെ സംരക്ഷണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിൽ ഗ്ലോബൽ ടൈഗർ ഡേ (ലോക കടുവാ ദിനം) വിപുലമായ പരിപാടികളോടെ ആചരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി കുമിളി ബസ്റ്റാന്റിൽ നിന്നും ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ട് വരെ സംഘടിപ്പിച്ച സൈക്കിൾ റാലി കുമിളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. കടുവകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും വസ്തുതകളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ 'ടൈഗർ വാൾ' പ്രദർശനം പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും വേറിട്ട അനുഭവമായി.വനശ്രീ ഹാളിൽ വിദ്യാർത്ഥികൾക്കായി വാട്ടർ കളർ പെയിന്റിംഗ് മത്സരം നടന്നു. തേക്കടി പാർക്കിംഗ് ഗ്രൗണ്ടിൽ സന്ദർശകർക്കായി ഫോട്ടോ ബൂത്ത് ചലഞ്ച്, കടുവകളുടെ ദൃശ്യങ്ങളും അതിജീവനവും വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദർശനം, വന്യജീവി ഫോട്ടോ പ്രദർശനം എന്നിവ ഒരുക്കിയിരുന്നു. കൂടാതെ കടുവകളുടെ എണ്ണം കണക്കാക്കാനായി ഉപയോഗിക്കുന്ന അത്യാധുനിക ക്യാമറ ട്രാപ്പുകളുടെ പ്രവർത്തനം വിശദീകരിച്ചു കൊണ്ടുള്ള ഡെമോൺസ്ട്രേഷനും പ്രദർശനത്തിൽ ഏറെ ശ്രദ്ധേയമായി. ഈ പ്രദർശനങ്ങൾ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. യു. സാജു ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. ഇഡിസി (EDC) അംഗങ്ങളും, വനം വകുപ്പ് ജീവനക്കാരും, ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) വോളണ്ടിയർ അംഗങ്ങളും ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള നിരവധി പേരാണ് ഈ പരിപാടികളിൽ സജീവമായി പങ്കെടുത്തത്.തുടർന്ന് ബാംബു ഗ്രോവ് കളരിയിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി നിർവഹിച്ചു. വാട്ടർ കളറിംഗ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

- കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.1
- പ്രോട്ടോകോളൊന്നുമില്ല.. എംഎൽഎ കഴിഞ്ഞേ... ചെയർപേഴ്സൺ ഉള്ളൂ. തൊടുപുഴ : ജനപ്രതിനിധിയായതിനു ശേഷം തൊടുപുഴ നഗരസഭയിൽ ആദ്യമായി സന്ദർശനം നടത്തിയ ഗവൺമെന്റ് ചീഫ് അപു ജോൺ ജോസഫ് എംഎൽഎ യ്ക്ക് നഗരസഭ ചെയർപേഴ്സൺ സാബിറ ജലീലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർപേഴ്സൺന്റെ ചേമ്പറിൽ എത്തിയ എംഎൽഎക്ക് ഇരിക്കാൻ തന്റെ ഔദ്യോഗിക കസേര നൽകിയപ്പോൾ പ്രോട്ടോകോൾ ലംഘനം ഉണ്ടോ എന്ന് ചോദിച്ച എംഎൽഎ യോട് പ്രോട്ടോകോൾ ഒന്നുമില്ല എംഎൽഎ കഴിഞ്ഞേ ചെയർപേഴ്സൺ ഉള്ളു എന്ന ചെയർപേഴ്സൺന്റെ മറുപടി ചേമ്പറിൽ ചിരി പടർത്തി . ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് ഭാഗമായാണ് എംഎൽഎ നഗരസഭയിൽ എത്തിയത്. നഗരസഭയിലെ ഏതാനും ജീവനക്കാരെയും കൗൺസിലർമാരെയും കാണുകയും അവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തശേഷമാണു എംഎൽഎ മടങ്ങിയത്.1
- കരിമ്പ പഞ്ചായത്ത് പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷം. കല്ലടിക്കോട് മൂന്നേക്കർ പാലത്തിനു മുകളിൽ വെള്ളം കയറി കരിമ്പ പഞ്ചായത്ത് പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷം. മൂന്നേക്കർ പാലത്തിനു മുകളിൽ വെള്ളം കയറി1