ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട, 25. 36 ഗ്രാം എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് ( 32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം ഡി വൈ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിൻ്റ വീട്ടിൽനിന്ന് 15 ഗ്രാം എം.ഡി.എം.എയും , സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എം.ഡി.എം.എയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും , ബർത്തിന് മുകളിലും ആയി സൂക്ഷിച്ചിരിക്കുകയായിരുന്നു. വൈപ്പിൻ ചെറായി ഭാഗത്ത് ബീച്ച് മേഖലയിൽ വില്പനക്കായി ബാംഗ്ളൂരിൽ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ഇവർ കുറച്ചു നാളുകളായി നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീം, റൂറൽ നാർക്കോട്ടിക് സെൽ ഡി വൈ എസ്പി സി. ബിനുകുമാർ , മുനമ്പം ഡി വൈ എസ് പി എസ് ജയകൃഷ്ണൻ , എസ്.എച്ച്.ഒ സി.എസ് നെൽസൻ, എസ്.ഐമാരായ സച്ചിൻ.എസ് കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട, 25. 36 ഗ്രാം എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് ( 32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം ഡി വൈ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിൻ്റ വീട്ടിൽനിന്ന് 15 ഗ്രാം എം.ഡി.എം.എയും
, സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എം.ഡി.എം.എയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും , ബർത്തിന് മുകളിലും ആയി സൂക്ഷിച്ചിരിക്കുകയായിരുന്നു. വൈപ്പിൻ ചെറായി ഭാഗത്ത് ബീച്ച് മേഖലയിൽ വില്പനക്കായി ബാംഗ്ളൂരിൽ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ഇവർ കുറച്ചു നാളുകളായി നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീം, റൂറൽ നാർക്കോട്ടിക് സെൽ ഡി വൈ എസ്പി സി. ബിനുകുമാർ , മുനമ്പം ഡി വൈ എസ് പി എസ് ജയകൃഷ്ണൻ , എസ്.എച്ച്.ഒ സി.എസ് നെൽസൻ, എസ്.ഐമാരായ സച്ചിൻ.എസ് കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
- കാടുമൂടി പീരുമേട്ടിലെ റോഡുകൾ: കാഴ്ച മറച്ച് കാട്ടുസൂര്യകാന്തി പീരുമേട് : പീരുമേട് ടൗണിൽ നിന്നും സിവിൽ സ്റ്റേഷനിലേക്കും എൽ.പി. സ്കൂൾ ഭാഗത്തേക്കും പോകുന്ന റോഡുകളുടെ ഇരുവശവും കാടുമൂടി കാൽനടയാത്രക്കാരും വാഹനങ്ങളും അപകടഭീഷണിയിൽ. പാതയോരങ്ങളിൽ കാട്ടുസൂര്യകാന്തി ഉൾപ്പെടെയുള്ള കാട്ടുചെടികൾ പത്തടിയോളം ഉയരത്തിൽ തിങ്ങിനിറഞ്ഞു വളർന്നതോടെ എതിരെ വരുന്ന വാഹനങ്ങൾ കാണാനാവാത്ത അവസ്ഥയാണ്. പ്രധാന റോഡിൽ നിന്ന് പീരുമേട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എളുപ്പത്തിൽ എത്താൻ ജനങ്ങൾ ആശ്രയിക്കുന്ന ഇടവഴിയും പൂർണമായും കാടുമൂടിക്കിടക്കുകയാണ്. വളവുകളിൽ കാഴ്ച മറയുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാരും സ്കൂൾ കുട്ടികളുമടക്കം വലിയ അപകടസാധ്യതയാണ് നേരിടുന്നത്. ഇത്തരം കാട്ടുചെടികൾ വെട്ടിമാറ്റിയതുകൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് നാട്ടുകാർ പറയുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജെ.സി.ബി. ഉപയോഗിച്ച് ഇവയുടെ വേരടക്കം പിഴുതുമാറ്റണം. അല്ലാത്തപക്ഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവ വീണ്ടും തഴച്ചുവളരും. റോഡിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പീരുമേട് ടൗൺ–സിവിൽ സ്റ്റേഷൻ റോഡ്, പീരുമേട് തോട്ടപ്പുര റോഡ് എന്നിവയുടെ ഇരുവശത്തുമുള്ള കാടുകൾ അടിയന്തരമായി വെട്ടിമാറ്റി സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. കാൽനടയാത്രക്കാരുടെയും വിദ്യാർഥികളുടെയും ജീവന് ഭീഷണിയായ ഈ വിഷയത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.3
- സജീവ് പാഴൂർ സംവിധാനം ചെയ്ത തമിഴ് ചിത്രം എന്ന വിലൈ യുടെ നായകൻ കരുണാസും അണിയറ പ്രവർത്തകർ തിരുവനനന്തപുരം പ്രെസ്സ് ക്ലബ് അഭിമുഖത്തിൽ മാധ്യമങ്ങളെ കാണുന്നു തിരുവനന്തപുരം:സജീവ് പാഴൂർ സംവിധാനം ചെയ്ത തമിഴ് സിനിമ നാളെ മുതൽ പ്രദർശനം തുടരുന്നു. ഏറെ ശ്രദ്ധേയനായ താരം കരുണാസ് ആണ് ചിത്രത്തിലെ നായകൻ.മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരം നിമിഷയും നായികമായി എത്തുന്ന ചിത്രമാണിത്. രാമേശ്വരത്തെ മൽസ്യ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണിത്.2
- കർഷകന്റെ നടുവൊടിയുന്നു.... വളത്തിന്റെവില വർദ്ധനവും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയും തുടർച്ചയായി കർഷകന് പ്രഹരമാകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. എന്ന് ആലക്കോട് കിസാൻ സർവീസ് സൊസൈറ്റി പ്രസിഡണ്ട് ജോസ് പള്ളിക്കമാലി ആരോപിച്ചു. റബ്ബർ. കന്നാര. ഇഞ്ചി. നെല്ല്. കപ്പ. റമ്പൂട്ടാൻ.ഇങ്ങനെ എല്ലാവിധ വിളകൾക്കും പ്രതികൂലമായി. സാധാരണ കർഷകനെ ബാധിക്കുന്നു വളത്തിന്റെ മാത്രമല്ല തൊഴിലാളികളുടെ ക്ഷാമവും മറ്റും കാരണം ഏക്കർ കണക്കിന് നെൽപ്പാടങ്ങളും തരിശ് ആയി കിടക്കുന്ന അവസ്ഥയാണ്. വെള്ളിയാമറ്റം ആലക്കോട് പഞ്ചായത്തുകളിലെ നെൽപ്പാടങ്ങൾ ഏതാണ്ട് മിക്കവാറും നെൽകൃഷികൾ ഇല്ലാതായി.മറ്റു കൃഷിയിലേക്ക് കടന്നിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കൊന്താലപള്ളി പാടശേഖരം പൂർണമായും നെൽകൃഷി നിർത്തിക്കഴിഞ്ഞു............2
- ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബസ് ജീവനക്കാരെ മർദിച്ച സി പി എം പ്രവർത്തകർ അറസ്റ്റിൽ ആറു പേരാണ് അറസ്റ്റിലായത് ഇടുക്കി നെടുംകണ്ടം_ മാവടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ആശ്രയ ബസിലെ ജീവനക്കാർക്കാണ് മർദ്ദനം ഏറ്റത് vo hold നെടുങ്കണ്ടം മുണ്ടിയെരുമ തേക്കിൻകൂട്ടത്തിൽ അബ്‌ദുൾ വാഹിദ് , നെടുങ്കണ്ടം തച്ചേട്ടുപറമ്പിൽ ട്രോണി ജയിംസ് , കോമ്പയാർ കോയിപ്പുറത്ത് വിജീഷ് വിജയൻ (, നെടുങ്കണ്ടം കുമ്പളാപള്ളിയിൽ ശരത് ഹരിഹരൻ , കല്ലാർ ബ്ലോക്ക് നമ്പർ 70ൽ കിഷോർ രാജ് , നെടുങ്കണ്ടം ഇത്തിക്കൽ ഹാലിത്ത് ഷെരീഫ് എന്നിവരെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്‍തത് .കൈലാസം-മാവടി-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രയ ബസിന്റെ ഡ്രൈവർ രൺജിഷ്, കണ്ടക്ടർ മോൻസ് എന്നിവരെയാണ് ഇവർ സംഘം ചേർന്ന് മർദിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കൽക്കൂന്തൽ ഭാഗത്ത് വച്ച് ബസ് കാറിനെ മറികടന്നതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് .ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതികൾ അസഭ്യം പറഞ്ഞ് രൺജിഷിനെ മർദിക്കുകയും കണ്ണിൽ ഇടിക്കുകയും ചെയ്തു. Hold മറ്റ് പ്രതികൾ ചേർന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. മർദനം തടയാനെത്തിയ മോൻസിനെ പ്രതികൾ തടഞ്ഞുവച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു .സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമീണ മേഖലയായ മാവടിയിലേക്കുള്ള ഏക ബസ് സർവീസാണ് ജനകീയ കൂട്ടായ്മയിൽ പ്രവർത്തിയ്ക്കുന്ന ആശ്രയ . അറസ്റ്റിലായവരെയും വാഹനവും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു....4
- ഇടുക്കി രാജാക്കാട് കുത്തുങ്കലിൽ ഭീതി പടർത്തി കാട്ടുപോത്തിന്റെ സാന്നിധ്യം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ നേരിൽ കാണുന്നത്. ഒരു ദിവസം നിരീക്ഷിച്ചതിനു ശേഷം കാട്ടുപോത്ത് മേഖലയിൽ തുടരുകയാണെങ്കിൽ കാടുകയറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ച് ഓഫീസർ അരുൺ വ്യക്തമാക്കി. കുടിയേറ്റകാലം മുതൽ ഇന്നോളം വന്യമൃഗ ശല്യം ഇല്ലാതിരുന്ന മേഖലയാണ് കുത്തുങ്കൽ. അടുത്ത പ്രദേശത്തെങ്ങും വനമേഖല ഇല്ലാതിരുന്നിട്ടു കൂടിയാണ് ഇവിടേക്ക് കാട്ടുപോത്തെത്തിയത് ഇതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്. രാവിലെ 7 മണിയോടെയാണ് സമീപവാസിയായ കാളക്കാട്ട് ജയൻ കാട്ടുപോത്തിനെ നേരിൽ കാണുന്നത് ഇതുകൂടാതെ മറ്റു പ്രദേശങ്ങളിലും ആളുകൾ കാട്ടുപോത്തിനെ നേരിട്ടു കണ്ടു. ബൈറ്റ്.... (തോളത്തു തോർത്ത് ഇട്ട ആൾ ) തുടർന്ന് കുത്തുങ്കൽ സ്വദേശി ജോർജ് പാറമ്പറമ്പ് തോട്ടത്തിലും കാട്ടുപോത്തിനെ കണ്ടു. ഇതോടെ നാട്ടുകാർ പഞ്ചായത്തിലും വനം വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. ബൈറ്റ്.... പഞ്ചായത്ത് പ്രസിഡന്റ്. (പച്ച ഷർട്ടും വെള്ള മുണ്ടും ) മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ കോർഡിനേഷൻ കമ്മിറ്റിയംഗം കെ ബുൾ ബേന്ദ്രൻ അടക്കമുള്ളവർ തലത്തെത്തി പരിശോധന നടത്തിയപ്പോഴും കാട്ടുപോത്തിനെ നേരിട്ട് കണ്ടു. ബൈറ്റ്... ബുൾബേന്ദ്രൻ ആദ്യം കണ്ട ഭാഗത്തിന്റെ എതിർ ദിശയിലേക്ക് ഓടിമറഞ്ഞ കാട്ടുപോത്തിനെ വനംവകുദ്യോഗസ്ഥർ തിരയുകയാണ് ഒരു ദിവസം നിരീക്ഷിച്ചതിനു ശേഷം വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായാൽ കാടുകയറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ച് ഓഫീസറും പറഞ്ഞു അതേസമയം കാട്ടുപോത്തിന്റെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ആർ ആർ ടിയുടെ സേവനമടക്കം ഉപയോഗപ്പെടുത്തി രാത്രികാലത്തും നിരീക്ഷണം നടത്തി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നതാണ് ഉയരുന്ന ആവശ്യം.4