logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ദേശീയ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വിവിധ മേഖലകളിൽ മികച്ച സേവനമനുഷ്ഠിക്കുന്ന പ്രമുഖ ഡോക്ടർമാരെ ലയൺസ് ക്ലബ് ഓഫ് ചാലക്കുടിയുടെ നേതൃത്വത്തിൽ ആദരിച്ചു. താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ലയൺ എഞ്ചിനിയർ സാജു ആന്റണി പാത്താടൻ (PMCC, ലയൺസ് ഇന്റർനാഷണൽ) ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലയൺ ഇട്ടൂപ്പ് കോനുപറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യരംഗത്തെ നിസ്വാർത്ഥ സേവനങ്ങൾ മുൻനിർത്തി സമൂഹത്തിന്റെ ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാരായ ഡോ. രാജി, ഡോ. ദീപ, ഡോ. ജീൻ അഗസ്റ്റിൻ, ഡോ. ഉണ്ണി ബി., ഡോ. ആശ എം. എസ്., ഡോ. പത്മപ്രിയ, ഡോ. ദാനിഷ് ബി., ഡോ. രേഖ, ഡോ. നിഷ, ഡോ. നസ്രീദ് എന്നിവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ വി. ജെ. ജോയ്, ട്രഷറർ ജോബി മേലേടത്, ഹരി ജെ. മാളിയേക്കൽ, വാർഡ് കൗൺസിലർ മേഴ്സി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ സ്വാഗതവും ക്ലബ് സെക്രട്ടറി പീറ്റർ വി. സി. നന്ദിയും രേഖപ്പെടുത്തി. ഡോക്ടർമാരും ലയൺസ് ക്ലബ് ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

5 hrs ago
user_BLESSY PAUL
BLESSY PAUL
ചാലക്കുടി, തൃശ്ശൂർ, കേരളം•
5 hrs ago
90aee01d-fe68-4aaf-85e1-293705d41f92

ദേശീയ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വിവിധ മേഖലകളിൽ മികച്ച സേവനമനുഷ്ഠിക്കുന്ന പ്രമുഖ ഡോക്ടർമാരെ ലയൺസ് ക്ലബ് ഓഫ് ചാലക്കുടിയുടെ നേതൃത്വത്തിൽ ആദരിച്ചു. താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ലയൺ എഞ്ചിനിയർ സാജു ആന്റണി പാത്താടൻ (PMCC, ലയൺസ് ഇന്റർനാഷണൽ) ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലയൺ ഇട്ടൂപ്പ് കോനുപറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യരംഗത്തെ നിസ്വാർത്ഥ സേവനങ്ങൾ മുൻനിർത്തി സമൂഹത്തിന്റെ ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാരായ ഡോ. രാജി, ഡോ. ദീപ, ഡോ. ജീൻ അഗസ്റ്റിൻ, ഡോ. ഉണ്ണി ബി., ഡോ. ആശ എം. എസ്., ഡോ. പത്മപ്രിയ, ഡോ. ദാനിഷ് ബി., ഡോ. രേഖ, ഡോ. നിഷ, ഡോ. നസ്രീദ് എന്നിവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ വി. ജെ. ജോയ്, ട്രഷറർ ജോബി മേലേടത്, ഹരി ജെ. മാളിയേക്കൽ, വാർഡ് കൗൺസിലർ മേഴ്സി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ സ്വാഗതവും ക്ലബ് സെക്രട്ടറി പീറ്റർ വി. സി. നന്ദിയും രേഖപ്പെടുത്തി. ഡോക്ടർമാരും ലയൺസ് ക്ലബ് ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

More news from കേരളം and nearby areas
  • തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    1
    തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും.

റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    20 hrs ago
  • ഉന്നത വിദ്യാഭ്യാസ രംഗത്ത് പീരുമേടിന് മികച്ച വിദ്യാഭ്യാസം നൽകി വരുന്ന പീരുമേട് പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് & സയൻസ് കോളജിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഈ കോളജിലെ വിദ്യാർഥികൾ മൂന്ന് റാങ്കുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ബി.കോം മോഡൽ 3-ൽ മൂന്നാം റാങ്ക് നേടിയ ലക്ഷ്മി പ്രിയ, ഇതേ ഡിപ്പാർട്ട്മെന്റിൽ അഞ്ചാം റാങ്ക് നേടിയ ബിനി മോൾ ബെന്നി, ബി.എ ഇംഗ്ലീഷ് മോഡൽ 2-ൽ ആറാം റാങ്ക് നേടിയ എ. അനില എന്നിവർ കോളജിന് വലിയ അഭിമാനമായി മാറി. ശ്രീ നാരായണ ട്രസ്റ്റിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പമുള്ള പ്രവർത്തനങ്ങളിലേക്ക് കോളജിനെ ഉയർത്തുക എന്നതാണ് പുതിയ വികസന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പി.ആർ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനറുമായ ബിജു മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനവും അക്കാഡമിക് മികവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ ചർച്ചയായി. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.പി ബിനു, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി. ഷിബു, ഡോ. ശ്രുതി എസ്., ജി.വി.എസ് സുനീഷ്, രാജേഷ് ലാൽ, അമ്പിളി സുകുമാരൻ, സിന്ധു വിനോദ്, എം.ജി ഷിബു എന്നിവർ പങ്കെടുത്തു.
    1
    ഉന്നത വിദ്യാഭ്യാസ രംഗത്ത് പീരുമേടിന് മികച്ച വിദ്യാഭ്യാസം നൽകി വരുന്ന പീരുമേട് പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് & സയൻസ് കോളജിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഈ കോളജിലെ വിദ്യാർഥികൾ മൂന്ന് റാങ്കുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ബി.കോം മോഡൽ 3-ൽ മൂന്നാം റാങ്ക് നേടിയ ലക്ഷ്മി പ്രിയ, ഇതേ ഡിപ്പാർട്ട്മെന്റിൽ അഞ്ചാം റാങ്ക് നേടിയ ബിനി മോൾ ബെന്നി, ബി.എ ഇംഗ്ലീഷ് മോഡൽ 2-ൽ ആറാം റാങ്ക് നേടിയ എ. അനില എന്നിവർ കോളജിന് വലിയ അഭിമാനമായി മാറി. ശ്രീ നാരായണ ട്രസ്റ്റിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പമുള്ള പ്രവർത്തനങ്ങളിലേക്ക് കോളജിനെ ഉയർത്തുക എന്നതാണ് പുതിയ വികസന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പി.ആർ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനറുമായ ബിജു മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനവും അക്കാഡമിക് മികവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ ചർച്ചയായി.

ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.പി ബിനു, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി. ഷിബു, ഡോ. ശ്രുതി എസ്., ജി.വി.എസ് സുനീഷ്, രാജേഷ് ലാൽ, അമ്പിളി സുകുമാരൻ, സിന്ധു വിനോദ്, എം.ജി ഷിബു എന്നിവർ പങ്കെടുത്തു.
    user_Peermade live
    Peermade live
    Local News Reporter പീരുമേട്, ഇടുക്കി, കേരളം•
    1 hr ago
  • പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    1
    പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ ശക്തമായ പ്രതികരണവും വെല്ലുവിളിയുമായി മന്ത്രി കെ.എ. തുളസി രംഗത്ത്. നിങ്ങൾ പഠിച്ച സ്കൂളിലല്ല കെ.എ. തുളസി പഠിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, അഹങ്കാരം കൊണ്ടല്ല താൻ വെല്ലുവിളിക്കുകയാണെന്നും ഇതിന് തെളിവ് കൊണ്ടുവരാനും ആവശ്യപ്പെട്ടു. 

തന്റെ ഡ്രൈവർക്ക് ഡി.വൈ.എഫ്.ഐ (DYFI) മെമ്പർഷിപ്പ് ഉണ്ടെന്ന് തെളിയിക്കുകയോ, അയാൾ യൂത്ത് കോൺഗ്രസുകാരനെയോ കോൺഗ്രസുകാരനെയോ ആക്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്താൽ അടുത്ത നിമിഷം അയാൾ ജോലിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി തുറന്നടിച്ചു. തനിക്കെതിരെ കളിച്ചവർക്കും കളിപ്പിച്ചവർക്കും ദൈവം കൂലി നൽകിക്കോളുമെന്നും അവർ കൂട്ടിച്ചേർത്തു. സി.പി.എം (CPM) ആക്രമണത്തിൽ മുഖത്തുണ്ടായ മുറിവിന്റെ അടയാളം മറയ്ക്കാൻ താടി വെച്ച ഒരാളാണ് തന്റെ ജീവിതപങ്കാളിയെന്നും മന്ത്രി കെ.എ. തുളസി വെളിപ്പെടുത്തി.
    user_News
    News
    മണ്ണാർക്കാട്, പാലക്കാട്, കേരളം•
    17 hrs ago
  • കേരളത്തിൽ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിന് നേരെ പ്രതികൾ തോക്കുചൂണ്ടി. ഈ സംഭവത്തിലെ പ്രതികളിൽ ഒരാൾ ഒറ്റപ്പാലം സ്വദേശിയാണ്.
    1
    കേരളത്തിൽ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിന് നേരെ പ്രതികൾ തോക്കുചൂണ്ടി. ഈ സംഭവത്തിലെ പ്രതികളിൽ ഒരാൾ ഒറ്റപ്പാലം സ്വദേശിയാണ്.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    18 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.