logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പീരുമേട് മണ്ഡലത്തിലെ അടിസ്ഥാന വികസനത്തിനും, തോട്ടം മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കാർഷിക പുരോഗതിക്കും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും, എപ്പോഴും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അഡ്വ. സിറിയക് തോമസ് എം.എൽ.എ. പ്രഖ്യാപിച്ചു. പീരുമേട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തനിക്ക് ലഭിച്ച സ്വീകരണങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10 മണിക്ക് കല്ലാറ്റിൽ നിന്നാണ് എം.എൽ.എയുടെ സ്വീകരണ പര്യടനം ആരംഭിച്ചത്. തുടർന്ന് മേലഴുത, പാമ്പനാർ, പട്ടുമല, കരടിക്കുഴി, റാണി കോവിൽ, ലാഡ്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊടുവാക്കരണം ഒന്നാം ഡിവിഷനിൽ പര്യടനം സമാപിച്ചു. ഓരോ കേന്ദ്രങ്ങളിലും എം.എൽ.എയെ സ്വീകരിക്കാൻ വൻ ജനവലിയാണ് എത്തിയത്. മണ്ഡലത്തിലെ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമത്തിനായിരിക്കും തന്റെ ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ മുൻഗണനയെന്ന് അദ്ദേഹം യോഗങ്ങളിൽ വ്യക്തമാക്കി. ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി.കെ. രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. രാജൻ, ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ നിക്സൺ ജോർജ്ജ്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, തോമസ്കുട്ടി പുള്ളോലിക്കൽ, കെ.എൻ. നജീബ്, രാജു വടുതല, ജി. മഹേന്ദ്രൻ, സി. യേശുദാസ്, സി.കെ. അനീഷ്, റ്റി. റോബർട്ട്, ആർ. സതീഷ്, പി.കെ. വിജയൻ, പി. രാജൻ, അനൂപ് ചേലയ്ക്കൽ, നെസീജ് സുലൈമാൻ തുടങ്ങിയവർ എം.എൽ.എയെ അനുഗമിക്കുകയും വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.

3 hrs ago
user_സുനിൽ ജോസഫ്
സുനിൽ ജോസഫ്
പീരുമേട്, ഇടുക്കി, കേരളം•
3 hrs ago
07f7d9f5-fa8e-43c1-88af-60f096784243

More news from കേരളം and nearby areas
  • നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    1
    നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    9 hrs ago
  • ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
    1
    ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    4 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.