കെ എസ് ആർ ടി സി ക്ക് പുതിയ കെട്ടിടം രൂപരേഖയായി: മുഖ്യമന്ത്രി വി ഡി സതീശൻ പറവൂർ: കെ എസ് ആർ ടി സി ഡിപ്പോക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള രൂപരേഖ തയ്യാറായതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കാലപ്പഴക്കം ചെന്ന പറവൂരിലെ കെ എസ് ആർ ടി സി ഡിപ്പോക്ക് പുതിയ കെട്ടിടം നിർമിക്കണമെന്ന പറവൂർക്കാരുടെ ആവശ്യം പരിഗണിച്ചാണ് 2026-2027 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി നാലുകോടി രൂപ അനുവദിക്കുന്നതിന് തീരുമാനം എടുത്തത്. ഇതിന്റെ തുടർ നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തയ്യാറാക്കിയ പ്ലാൻ പ്രകാരം 9 ബസ്സുകൾ ഒരേ സമയം മഴനനയാതെ പാർക്ക് ചെയ്യാവുന്ന വിധത്തിൽ റൂഫോടെയാണ് കെട്ടിടം നിർമിക്കുന്നത്. താഴത്തെ നിലയിൽ കഫ്റ്റീരിയ, സെക്യൂരിറ്റിറൂം, പോലീസ് എയ്ഡ്പോസ്റ്റ്, ക്ലോക്ക് റൂം, സ്ത്രീകൾക്കും, പുരുഷൻമാർക്കും, ഭിന്ന ശേഷിക്കാർക്കും വേണ്ടിയുള്ള വാഷ്റൂമുകൾ, പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ, അന്വേഷണങ്ങൾക്കായി പ്രത്യേക മുറി, ക്വറിയർ സേവനങ്ങൾക്കുള്ള മുറി, സ്റ്റേഷൻ മാസ്റ്റർക്കുള്ള മുറി എന്നിവയും ഒന്നാം നിലയിൽ ജീവനക്കാരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വിശ്രമ മുറി, ഷോപ്പ്, അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ആഫീസറുടെ മുറി, ടിക്കറ്റ് - ക്യാഷ് മുറികൾ, ആഫീസ് റൂമുകൾ. രണ്ടാം നിലയിൽ വിശാലമായ കോൺഫറൻസ് ഹാൾ, പാൻട്രി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ണ് പരിശോധനക്കുള്ള നടപടികൾ ആരംഭിച്ചതായും മണ്ണു പരിശോധനക്ക് ശേഷം ഡിസൈൻ തയ്യാറാക്കി എത്രയും വേഗം ഭരണാനുമതിക്കായി സർക്കാരിലേക്ക് നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. കെ എസ് ആർ ടി സി ക്ക് പുതിയ കെട്ടിടം രൂപരേഖയായി: മുഖ്യമന്ത്രി വി ഡി സതീശൻ പറവൂർ: കെ എസ് ആർ ടി സി ഡിപ്പോക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള രൂപരേഖ തയ്യാറായതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കാലപ്പഴക്കം ചെന്ന പറവൂരിലെ കെ എസ് ആർ ടി സി ഡിപ്പോക്ക് പുതിയ കെട്ടിടം നിർമിക്കണമെന്ന പറവൂർക്കാരുടെ ആവശ്യം പരിഗണിച്ചാണ് 2026-2027 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി നാലുകോടി രൂപ അനുവദിക്കുന്നതിന് തീരുമാനം എടുത്തത്. ഇതിന്റെ തുടർ നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തയ്യാറാക്കിയ പ്ലാൻ പ്രകാരം 9 ബസ്സുകൾ ഒരേ സമയം മഴനനയാതെ പാർക്ക് ചെയ്യാവുന്ന വിധത്തിൽ റൂഫോടെയാണ് കെട്ടിടം നിർമിക്കുന്നത്. താഴത്തെ നിലയിൽ കഫ്റ്റീരിയ, സെക്യൂരിറ്റിറൂം, പോലീസ് എയ്ഡ്പോസ്റ്റ്, ക്ലോക്ക് റൂം, സ്ത്രീകൾക്കും, പുരുഷൻമാർക്കും, ഭിന്ന ശേഷിക്കാർക്കും വേണ്ടിയുള്ള വാഷ്റൂമുകൾ, പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ, അന്വേഷണങ്ങൾക്കായി പ്രത്യേക മുറി, ക്വറിയർ സേവനങ്ങൾക്കുള്ള മുറി, സ്റ്റേഷൻ മാസ്റ്റർക്കുള്ള മുറി എന്നിവയും ഒന്നാം നിലയിൽ ജീവനക്കാരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വിശ്രമ മുറി, ഷോപ്പ്, അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ആഫീസറുടെ മുറി, ടിക്കറ്റ് - ക്യാഷ് മുറികൾ, ആഫീസ് റൂമുകൾ. രണ്ടാം നിലയിൽ വിശാലമായ കോൺഫറൻസ് ഹാൾ, പാൻട്രി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ണ് പരിശോധനക്കുള്ള നടപടികൾ ആരംഭിച്ചതായും മണ്ണു പരിശോധനക്ക് ശേഷം ഡിസൈൻ തയ്യാറാക്കി എത്രയും വേഗം ഭരണാനുമതിക്കായി സർക്കാരിലേക്ക് നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

- വിമാനത്താവളത്തിൽ കുഴഞ്ഞു വീണ മുംബൈ സ്വദേശിക് പുതുജീവൻ നല്കി ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി അങ്കമാലി: ആദ്യമായി കേരളം കാണാനും മൂന്നാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തിയ മുംബൈ സ്വദേശി സുസ്മിതക്ക് (58) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുനർജന്മം, ഓഗസ്റ്റ് മാസം അവസാനത്തോടെ രണ്ടാഴ്ചത്തെ സന്ദർശിച്ചതിനാണ് സുസ്മിതയും കുടുംബവും മൂന്നാർ സന്ദർശനത്തിന് എത്തിയത്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി പുറത്ത് കാറിൽ കയറുന്നതിന് മുൻപായി തളർച്ച അനുഭവപ്പെടുകയും, തളർന്ന് വീഴുകയും ആയിരുന്നു. സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം എത്തുകയും ഡോക്ടറും, നഴ്സുമാരും അരമണിക്കൂറോളം തുടർച്ചയായി സിപിആർ നൽകി ആംബുലൻസിൽ സിയാൽ അധികൃതർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിജയമാക്കുകയും ചെയ്തു. അതി സങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തൊറാസിക് സർജൻ ഡോ. റഫീഖ് എ.കെ ഡോ. അൻവർ സി വർഗീസ് , കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവർ പറഞ്ഞു. തുടർച്ചയായി സിപി ആർ നൽകിയതും ജീവൻ നിലനിർത്താൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു പൂർണ്ണ ആരോഗ്യവതിയായി മുംബൈയിലേക്ക് മടങ്ങിയ സുസ്മിതയ്ക്ക് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ജോയിൻ ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി തുടങ്ങി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകുകയാണ് യാത്രയാക്കിയത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി അധികൃതർക്കും മധുരം കൊടുത്താണ് സുസ്മിതയും ഭർത്താവ് പ്രീതം കലാസ്കരും, മകളും ആശുപത്രി വിട്ടത്.1
- തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ച പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം മാതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു. കണിയാർക്കോട് സ്വദേശി യശോദ നിവാസിൽ സജീഷ്, മാതാവ് യശോദ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്ത് തുണിക്കച്ചവടത്തിനായി ഒരുക്കിയിരുന്ന താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നതിനായി റോഡിൽ തടസ്സമായി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് വഴിതെളിച്ചത്. ഇതിലുള്ള വൈരാഗ്യത്താൽ പ്രദേശവാസികളായ പത്തോളം പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. കസേര ഉപയോഗിച്ച് സജീഷിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മാതാവ് യശോദയ്ക്ക് കൈക്ക് ആഴത്തിൽ മുറിവേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പഴയന്നൂർ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.1
- ചാക്കിൽ കയറാൻ കൂട്ടാക്കാതെ പെരുമ്പാമ്പ്.. പാടുപെട്ട് പാമ്പുപിടുത്തക്കാർ.. തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കിണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. പ്രകാശ് ബാലു എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. കിണറ്റിൽ വെള്ളം പമ്പ് ചെയ്യാൻ കെട്ടിയിട്ടിരുന്ന മോട്ടറിൽ ചുറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീട്ടുകാരും സമീപവാസികളും ചേർന്ന് സ്നേക്ക് റെസ്ക്യൂവർ മാരെ വിളിക്കുകയും അവർ വന്ന് പാമ്പിനെ സാഹസികമായി പിടികൂടുകയും ആയിരുന്നു. കിണറ്റിൽ നിന്നും കയറ്റിയ പാമ്പിനെ ദീർഘനേരത്തെ പ്രേമത്തിനൊടുവിൽ ആണ് ചാക്കിനുള്ളിൽ ആക്കിയത്.1
- അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. തൊടുപുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ (KKFI) എന്നിവയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള ജില്ലാതല അസ്മിത ഖേലോ ഇന്ത്യ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 2026-27 സെപ്റ്റംബർ 13-ന് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ജോയിൻ സെക്രട്ടറി ശ്യാം കുമാർ സ്വാഗതം ആശംസിച്ചു. കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡന്റ് ശ്രീ. ജോർജ് പുതുമന അധ്യക്ഷത വഹിച്ച ചടങ്ങ് എം പി ശ്രീ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ. സാജൻ സ്റ്റീഫൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. റോണി, ജില്ലാ ഖോ-ഖോ അസോസിയേഷൻ സെക്രട്ടറി രഞ്ജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇടുക്കി ജില്ലാ ഖോ-ഖോ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിറാജുദ്ദീൻ പി രാജൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. വൈകിട്ട് നടന്ന സമാപന ചടങ്ങിൽ കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ പ്രസിഡൻറ് ജോർജ് പുതുമന വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജി.എം.ആർ.എച്ച്.എസ് പീരുമേട് സ്കൂൾ ഒന്നാം സ്ഥാനവും കോപ്പറേറ്റീവ് പബ്ലിക് സ്കൂൾ തൊടുപുഴ രണ്ടാം സ്ഥാനവും ഇ.എം.ആർ.എസ് പൈനാവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരമായി കോപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ ശിവാനി സുനിലിനെയും മികച്ച ഡിഫൻഡറായി ജി.എം.ആർ.എസ് പീരുമേട് സ്കൂളിലെ ദിയയെയും മികച്ച അറ്റാക്കറായി പീരുമേട് സ്കൂളിലെ ഷീനയെയും തിരഞ്ഞെടുത്തു. ട്രഷറർ ആദിഷ് ആൻ്റണി, എക്സിക്യൂട്ടീവ് മെമ്പർ പ്രബീഷ് കോപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ കായിക അദ്ധ്യാപകൻ അനന്തു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.1
- പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.2
- കർഷകന്റെ നടുവൊടിയുന്നു.... വളത്തിന്റെവില വർദ്ധനവും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയും തുടർച്ചയായി കർഷകന് പ്രഹരമാകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. എന്ന് ആലക്കോട് കിസാൻ സർവീസ് സൊസൈറ്റി പ്രസിഡണ്ട് ജോസ് പള്ളിക്കമാലി ആരോപിച്ചു. റബ്ബർ. കന്നാര. ഇഞ്ചി. നെല്ല്. കപ്പ. റമ്പൂട്ടാൻ.ഇങ്ങനെ എല്ലാവിധ വിളകൾക്കും പ്രതികൂലമായി. സാധാരണ കർഷകനെ ബാധിക്കുന്നു വളത്തിന്റെ മാത്രമല്ല തൊഴിലാളികളുടെ ക്ഷാമവും മറ്റും കാരണം ഏക്കർ കണക്കിന് നെൽപ്പാടങ്ങളും തരിശ് ആയി കിടക്കുന്ന അവസ്ഥയാണ്. വെള്ളിയാമറ്റം ആലക്കോട് പഞ്ചായത്തുകളിലെ നെൽപ്പാടങ്ങൾ ഏതാണ്ട് മിക്കവാറും നെൽകൃഷികൾ ഇല്ലാതായി.മറ്റു കൃഷിയിലേക്ക് കടന്നിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കൊന്താലപള്ളി പാടശേഖരം പൂർണമായും നെൽകൃഷി നിർത്തിക്കഴിഞ്ഞു............2
- *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.* കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി. പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.1
- ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബസ് ജീവനക്കാരെ മർദിച്ച സി പി എം പ്രവർത്തകർ അറസ്റ്റിൽ ആറു പേരാണ് അറസ്റ്റിലായത് ഇടുക്കി നെടുംകണ്ടം_ മാവടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ആശ്രയ ബസിലെ ജീവനക്കാർക്കാണ് മർദ്ദനം ഏറ്റത് vo hold നെടുങ്കണ്ടം മുണ്ടിയെരുമ തേക്കിൻകൂട്ടത്തിൽ അബ്‌ദുൾ വാഹിദ് , നെടുങ്കണ്ടം തച്ചേട്ടുപറമ്പിൽ ട്രോണി ജയിംസ് , കോമ്പയാർ കോയിപ്പുറത്ത് വിജീഷ് വിജയൻ (, നെടുങ്കണ്ടം കുമ്പളാപള്ളിയിൽ ശരത് ഹരിഹരൻ , കല്ലാർ ബ്ലോക്ക് നമ്പർ 70ൽ കിഷോർ രാജ് , നെടുങ്കണ്ടം ഇത്തിക്കൽ ഹാലിത്ത് ഷെരീഫ് എന്നിവരെയാണ് നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്‍തത് .കൈലാസം-മാവടി-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രയ ബസിന്റെ ഡ്രൈവർ രൺജിഷ്, കണ്ടക്ടർ മോൻസ് എന്നിവരെയാണ് ഇവർ സംഘം ചേർന്ന് മർദിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കൽക്കൂന്തൽ ഭാഗത്ത് വച്ച് ബസ് കാറിനെ മറികടന്നതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് .ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതികൾ അസഭ്യം പറഞ്ഞ് രൺജിഷിനെ മർദിക്കുകയും കണ്ണിൽ ഇടിക്കുകയും ചെയ്തു. Hold മറ്റ് പ്രതികൾ ചേർന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. മർദനം തടയാനെത്തിയ മോൻസിനെ പ്രതികൾ തടഞ്ഞുവച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു .സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമീണ മേഖലയായ മാവടിയിലേക്കുള്ള ഏക ബസ് സർവീസാണ് ജനകീയ കൂട്ടായ്മയിൽ പ്രവർത്തിയ്ക്കുന്ന ആശ്രയ . അറസ്റ്റിലായവരെയും വാഹനവും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു....4