പാലക്കാട് ജില്ലയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വായനാ മാസാചരണത്തിന് തുടക്കംകുറിച്ച് വായനാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ബി.ഇ.എം. എച്ച്.എസ്.എസിൽ നടന്നു. ജില്ലാ കലക്ടർ കെ. സുധീർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്, ഡിജിറ്റൽ വായനയുടെ കാലത്തും പുസ്തകവായനയുടെ പ്രാധാന്യം കുറയില്ലെന്നും പുസ്തകങ്ങളിലൂടെ സ്വാംശീകരിക്കുന്ന അറിവ് ഡിജിറ്റൽ വായനയേക്കാൾ പ്രധാനമാണെന്നും വ്യക്തമാക്കി. പുസ്തകങ്ങൾ ആഴത്തിൽ വായിക്കുന്നത് ദുഷ്ചിന്തകളെ അകറ്റുമെന്നും, സ്കൂൾ ലൈബ്രറികളിൽ ലളിതമായ പുസ്തകങ്ങൾ ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ മൊബൈൽ ഫോണുകളിൽ അല്ലാതെ പുസ്തകങ്ങൾ വായിക്കുന്നതിലും കൂടുതൽ അറിവ് നേടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കലക്ടർ കൂട്ടിച്ചേർത്തു. തുടർന്ന്, മുഖ്യപ്രഭാഷണം നടത്തിയ തോൽപാവക്കൂത്ത് കലാകാരൻ രാജീവ് പുലവർ, വായനയോടുള്ള താൽപ്പര്യം എക്കാലവും നിലനിർത്തണമെന്ന് പറഞ്ഞു. അദ്ദേഹം വേദിയിൽ വിവിധതരം തോൽപാവക്കൂത്ത്, നിഴൽപാവക്കൂത്ത് എന്നിവയുടെ സോദാഹരണ ദൃശ്യാവിഷ്കാരവും അവതരിപ്പിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ. സാജിദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സന്ധ്യാകുമാരി അധ്യക്ഷയാവുകയും ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഈ വായനാദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി.എസ്. സതികുമാർ, പാലക്കാട് എ.ഇ.ഒ. രമേശ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. രവീന്ദ്രൻ, കാൻഫെഡ് ജില്ലാ ചെയർമാൻ പി.എസ്. നാരായണൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഇ.വി. കോമളം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.