Shuru
Apke Nagar Ki App…
ആലുവ ചൊവ്വരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ആലുവ ചൊവ്വര മാടവന വീട്ടില്‍ തോമസിന്‍റെയും സിനിയുടെയും മകന്‍ ഷാരോണ്‍ (26) ആണ് മരിച്ചത്. കാലടി ശ്രീമൂലനഗരത്ത് വെച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ ഷാരോണിനെ പ്രദേശവാസികള്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറ്ററിംഗ് ജോലിക്കാരനായ ഷാരോണ്‍ അതുമായി ബന്ധപ്പെട്ട യാത്രയിലാണ് അപകടം നടന്നത്. സഹോദരിമാര്‍: അയന, അന്ന.
സന്തോഷ് ആലുവ
ആലുവ ചൊവ്വരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ആലുവ ചൊവ്വര മാടവന വീട്ടില്‍ തോമസിന്‍റെയും സിനിയുടെയും മകന്‍ ഷാരോണ്‍ (26) ആണ് മരിച്ചത്. കാലടി ശ്രീമൂലനഗരത്ത് വെച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ ഷാരോണിനെ പ്രദേശവാസികള്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറ്ററിംഗ് ജോലിക്കാരനായ ഷാരോണ്‍ അതുമായി ബന്ധപ്പെട്ട യാത്രയിലാണ് അപകടം നടന്നത്. സഹോദരിമാര്‍: അയന, അന്ന.
More news from കേരളം and nearby areas
- തിരുവോണ നാളിൽ മഴയെപ്പോലും കൂസാതെ നാടൻ കളികളും കലാരൂപങ്ങളുമായി ഒത്തുകൂടി ആഘോഷ ലഹരിയിലാറാടി ആറ്റത്ര ഗ്രാമം ഓണാഘോഷത്തിന്റെ ഗൃഹാതുരത്വം ഇന്നും നെഞ്ചിലേറ്റുന്ന ഒരുപിടി ഗ്രാമീണരുടെ ഒത്തുചേരലിന് വേദിയായിരിക്കുകയാണ് ആറ്റത്ര. തിരുവോണ സദ്യയ്ക്ക് ശേഷം ഗ്രാമവാസികൾ ഒന്നടങ്കം കളിക്കളത്തിലേക്ക് എത്തിയതോടെ നാടൻ കളികളും ആവേശകരമായ മത്സരങ്ങളും കൊണ്ട് പ്രദേശം ഉത്സവപ്പറമ്പായി മാറി. തിമിർത്തു പെയ്ത മഴയെപ്പോലും വകവെക്കാതെ പ്രായഭേദമന്യേ നാട്ടുകാർ മത്സരങ്ങളിൽ പങ്കെടുത്തു. വാശിയേറിയ വടംവലിയും വിവിധ നാടൻ കായിക വിനോദങ്ങളും ആഘോഷത്തിന് പകിട്ടേകി. ചങ്ങായീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ആറ്റത്രയിലെ ദ്രൗപതി കൂട്ടായ്മ വേദിയിലെത്തിച്ച വീരനാട്യം കാണികൾക്ക് ദൃശ്യവിരുന്നായി.1
- ഇടുക്കി ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മരിച്ചത് ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി ഇടുക്കി ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മരിച്ചത് ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി കട്ടപ്പന :ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ഉപ്പുതോട് യൂണിയൻ ബാങ്കിനുസമീപമാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം നഷ്‌ടമായി തൊട്ടടുത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. വെള്ളത്തിൽ വീണ വാഹനത്തിനുള്ളിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര് ബെന്നിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.1
- തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസുകാരനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊടുമുണ്ട സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. തൂതപ്പുഴയുടെ പൈലിപ്പുറം കടവിൽ നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ 8 വയസ്സുകാരനായ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുന്നു. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഅദ് യെയാണ് കാണാതായത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി. തുടർന്ന് സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരനായ 13 വയസ്സുകാരൻ സഹൽ. സഹലും ഒഴുക്കിൽപെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. ഓടികൂടിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. പട്ടാമ്പിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ദരും പൊലീസും ചേർന്ന് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.4
- പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപ്പിടിത്തം. അപകടത്തിൽ ലോറി ഡ്രൈവർ നസറുദ്ദീൻ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സിസിടിവി ദൃശ്യം👇👇1
- ഫ്യൂസ് ഊരിയ മോഷ്ടാവിനെകൈയ്യോടെ പിടികൂടി പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം ഗണേശൻ . വണ്ടിപ്പെരിയാർ വാളാടിയിൽ ദേശീയ പാതയ്ക്ക് അരികിൽ സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ യാണ് പിടികൂടിയത്.ഇയാളെവണ്ടിപ്പെരിയാർ പോലീസിൽ ഏൽപ്പിച്ചു. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയോരത്ത്KSEB സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കുവാൻ ശ്രമം നടത്തിയ ആളെയാണ് പീരുമേട് താലൂക്ക് സപ്ലെ ഓഫീസർ എം. ഗണേശനും യാത്രികരും ചേർന്ന്കൈയ്യോടെ പിടികൂടിയത്.ഇതു വഴിയാത്ര ചെയ്യുകയായിരുന്ന ഗണേശൻ ഇയാൾ ഫ്യൂസുകൾഊരി ചാക്കിലാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പിടികൂടുകയായിരുന്നു. ഒപ്പം മറ്റ് വഴിയാത്രികരും ചേർന്നതോടെ ഇയാളോട് വിവരമന്വേഷിക്കുകയും മറുപടി പറയാതിരുന്നയാളെ മോഷ്ടാവാണെന്ന സംശയത്തിൽ പിടികൂടുകയുമായിരുന്നു. ഇയാളെ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.1
- ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിനശിച്ചു കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ 13 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളത്തു നിന്നും 12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 8:10-ഓടെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടൽ നടത്തി ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രികർ. യാത്രകളിൽ എപ്പോഴും പുലർത്തേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.2
- വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും കൂടുന്നു,ഗൂഡല്ലൂർ–ഓവാലി മേഖലയിൽ 48മണിക്കൂർ ഹർത്താൽ തുടങ്ങി വന്യജീവി ശല്യത്തിനും കടുവാ ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഗൂഡല്ലൂർ–ഓവാലി മേഖലയിൽ പ്രാദേശിക സംഘടനകളും വ്യാപാരികളും ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് (ഹർത്താൽ) ആരംഭിച്ചു. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഹർത്താൽ നടക്കുന്നത്. ഹർത്താലിനെ തുടർന്ന് ഗൂഡല്ലൂർ അതിർത്തി മേഖലയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണം അവധിക്കാലത്ത് ഊട്ടി, മൈസൂർ, നീലഗിരി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും സേവനങ്ങളും അടഞ്ഞു കിടക്കുകയാണ് ഹർത്താൽ കാരണം പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള അവശ്യ സേവന മേഖലകളും പ്രവർത്തിക്കുന്നില്ല.1
- ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക് വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. കൂത്താട്ടുകുളം പിറവം റോഡിലാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് എതിര്‍വശത്തെ പെട്രോള്‍ പമ്പിലേക്ക് അശ്രദ്ധമായി കയറ്റാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികന്‍ വലതുവശത്തുള്ള പെട്രോള്‍ പമ്പിലേക്ക് പെട്ടെന്ന് കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.1
- ലോറികൾ കൂട്ടിയിടിച്ച് തീ കത്തി ഡ്രൈവർ വെന്തു മരിച്ചു. പാലക്കാട് കല്ലടിക്കോട് ആണ് അപകടമുണ്ടായത്. ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ആണ് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ലോറിക്ക് തീപിടിക്കുകയും ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. പുലർച്ചെ 5:30-ഓടെയാണ് അപകടം ഉണ്ടായത്2