പത്തനംതിട്ടയിലെ ഗവി വനമേഖലയിൽ അംഗണവാടി ജീവനക്കാരിയായ മേനകയെ (30) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ മൂഴിയാർ ആദിവാസി ഉന്നതിയിലെ വിനോദ് കുമാർ പോലീസിനോട് കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഗവിയിൽ നിന്ന് മീനാറിലേക്ക് നടന്നുപോകുകയായിരുന്ന മേനകയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് കടന്നുപിടിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. യുവതിയുടെ തല തോട്ടിൽ മുക്കിപ്പിടിച്ച് മരണം ഉറപ്പാക്കിയ ശേഷം, ഗവി വെയ്റ്റിങ് ഷെഡിന് സമീപം തിരിച്ചെത്തി കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയേയും കൂട്ടി ബസിൽ കയറി കടന്നുകളയുകയായിരുന്നെന്നും വിനോദ് കുമാർ പോലീസിനോട് വെളിപ്പെടുത്തി. ഗവി കെഎഫ്ഡിസി ജീവനക്കാരൻ സുരേഷിന്റെ ഭാര്യയാണ് മേനക. സഞ്ചനയാണ് മകൾ. മേനകയുടെ വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള അംഗണവാടിയിലേക്കുള്ള വനപാതയിലൂടെ നടന്നുപോകുമ്പോളായിരുന്നു ആക്രമണം. ഈ സമയം പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവതിക്ക് പെട്ടെന്ന് ആക്രമണമുണ്ടായപ്പോൾ, എന്തോ അപകടം സംഭവിച്ചെന്ന് മനസ്സിലാക്കിയ പിതൃസഹോദരൻ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. ആദ്യം വന്യമൃഗത്തിന്റെ ആക്രമണമാകാമെന്ന് കരുതിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരും കെഎഫ്ഡിസി ഉദ്യോഗസ്ഥരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഗവി-മീനാർ റോഡിൽ നിന്ന് 40 മീറ്ററോളം അകലെ ഗവിയാർ തോടിനോട് ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. തല വെള്ളത്തിലും ഉടൽ കരയിലുമായിരുന്നു. പിന്നിൽ നിന്ന് ആക്രമിച്ച ശേഷം റോഡിൽ നിന്ന് വലിച്ചിഴച്ചു മാറ്റിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന് വ്യക്തമായതോടെ, മേനക നടന്നുപോകുമ്പോൾ വഴിയരികിൽ നിന്നിരുന്ന വിനോദ് കുമാറിലേക്ക് സംശയം നീണ്ടു. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്കുള്ള കെഎസ്‌ആർടിസി ബസിൽ ഇയാൾ ഒരു കുട്ടിയുമായി കയറുന്നത് കണ്ട നാട്ടുകാർ വള്ളക്കടവ് ചെക്പോസ്റ്റിൽ വിവരമറിയിച്ചു. തുടർന്ന് വിനോദ് കുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പത്തനംതിട്ട പോലീസിന് കൈമാറിയിട്ടുണ്ട്. മൂഴിയാർ എസ്‌എച്ച്‌ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദും സ്ഥലത്ത് സന്ദർശനം നടത്തി.