എടത്വയിലെ പച്ച-ചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ 77-ാം വാര്‍ഷികവും ആദരിക്കല്‍ ചടങ്ങും ഫോട്ടോ അനാശ്ചാദനവും ലൂര്‍ദ്ദ് മാതാ പള്ളി പാരീഷ് ഹാളില്‍ വെച്ച് നടന്നു. ലൈബ്രറി പ്രസിഡന്റ് ഫാ. ജോസഫ് ചൂളപ്പറമ്പില്‍ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം റെജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുകയും, ലൈബ്രറി പ്രസിഡന്റ് ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. എംഎല്‍എ മണ്‍മറഞ്ഞ മുന്‍ ലൈബ്രറി ഭാരവാഹികളുടെ ഛായാചിത്രം അനാശ്ചാദനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തിയപ്പോള്‍, ലൈബ്രറി സെക്രട്ടറി അഡ്വ. വിനോദ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍, എടത്വ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു വരമ്പത്ത്, തകഴി പഞ്ചായത്ത് അംഗം മെര്‍ലിന്‍ ജോജി, കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. മോഹനന്‍ പിള്ള, ലൈബ്രറി വൈസ് പ്രസിഡന്റ് റ്റി.റ്റി. തോമസ് തെക്കേത്തലയ്ക്കല്‍, കമ്മറ്റി അംഗം റ്റിറ്റോ സെബാസ്റ്റ്യന്‍ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. ഈ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും, ജീവന്‍രക്ഷാ പ്രവര്‍ത്തകരേയും, പത്രം സ്പോണ്‍സര്‍ ചെയ്യുന്നവരേയും ആദരിച്ചു.

- നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.1
- ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് മമ്പാട് പുളിക്കലോടി സ്വദേശിയായ പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മമ്പാട് പുളിക്കലോടിയിലെ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറയുണ്ടാക്കി അതിന് മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.1